'സുഹൃത്തേ ഒടിടിയില്‍ നന്നായി അഭിനയിക്കണ്ടേ'; ട്രോളുകളോട് വാഴ താരങ്ങള്‍; സോഷ്യല്‍ മീഡിയ രണ്ട് തട്ടില്‍

സോഷ്യല്‍ മീഡിയ ട്രോളുകളോട് പ്രതികരിച്ച് വാഴ നടന്‍ അമിത് മോഹന്‍. കഴിഞ്ഞ ദിവസമാണ് വാഴ ഒടിടിയിലെത്തുന്നത്. തീയേറ്ററില്‍ വന്‍ വിജയം നേടിയ വാഴ ഒടിടി റിലീസിന് പിന്നാലെയും ചര്‍ച്ചയായി മാറുകയാണ്. എന്നാല്‍ ഒടിടി റിലീസിന് ശേഷം കയ്യടികള്‍ മാത്രമല്ല കടുത്ത വിമര്‍ശനങ്ങളും ചിത്രം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച നടനും കണ്ടന്റ് ക്രിയേറ്ററുമായ അമിത് മോഹന്‍ പ്രതികരണവുമായി എത്തിയത്.

ചിത്രത്തിലെ ചര്‍ച്ചയായി മാറിയ തന്റെ രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു അമിത്തിന്റെ പ്രതികരണം. 'ടണ്‍ കണക്കിന് എയര്‍' എന്ന കുറിപ്പോടെയാണ് അമിത് ട്രോളുകളോട് പ്രതികരിക്കുന്നത്. എല്ലാ അഭിപ്രായങ്ങളേയും മാനിക്കുന്നുവെന്നും അമിത് പറയുന്നുണ്ട്. അമിത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

Vaazha

ചിത്രത്തിന്റെ തിരക്കഥാകൃത്തായ വിപിന്‍ദാസ്, നടന്‍ സിജു സണ്ണി തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്. 'ഉയരത്തില്‍ പറക്കുക' എന്നായിരുന്നു വിപിന്‍ ദാസിന്റെ പ്രതികരണം. അതേസമയം 'സുഹൃത്തേ ഒടിടിയില്‍ നന്നായി അഭിനയിക്കണ്ടേ' എന്നായിരുന്നു സിജു സണ്ണിയുടെ പ്രതികരണം. സിജുവിന്റെ ഈ കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സിജുവിന്റെ പ്രതികരണത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്.

‌'പരസ്യമല്ല... വിപ്ലവം, സി​ഗ്മകൾ ഫഹദിനെ പാവാടയെന്ന് വിളിച്ചേക്കാം... നടന്റെ ധൈര്യത്തിന് അഭിനന്ദനങ്ങൾ'; വീഡിയോ
ആദ്യം അവര്‍ നിങ്ങളെ തളര്‍ത്തും. പിന്നെ നിങ്ങളെ വിലയിരുത്തും. പിന്നീട് ഉയര്‍ത്തും. ഇങ്ങെനെയോണ് അതിന്റെ രീതി, ആ അവസ്ഥയില്‍ കൂടി പോയ ആരും ആ സീന്‍ ട്രോളില്ല, ഒരു സീനുമില്ല ബ്രോ. അതൊരു റിലേറ്റബില്‍ സാഹചര്യമായി തോന്നിയവര്‍ക്ക് മാത്രം പിടി കിട്ടുന്ന സീന്‍ ആണ്. ഈ വാഗ്വാദം, അറ്റാക്ക്, പെട്ടെന്നുള്ള ആ തിരച്ചറിവും കൃത്യമായിരുന്നു. ഇത്രയും മാനസികമായ സമ്മര്‍ദ്ധം നേരിടുന്ന ഒരു നിമിഷം റിലേറ്റബിള്‍ ആയവര്‍ക്ക് മാത്രം ഡൈജസ്റ്റ് ആവത്തുള്ളൂ. നിങ്ങള്‍ നന്നായി ചെയ്തു, ഒടിടി വാഴകള്‍ പലതും പറയും അത് കാര്യാക്കണ്ട, അണ്ണാ നിങ്ങള്‍ കിടിലം ആയിരുന്നു ആ ഒരു അവസ്ഥയില് പോയവര്‍ക്ക് മാത്രമേ അത് റിലേറ്റ് ചെയ്യാന്‍ പറ്റുള്ളൂ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

Vaazha

വലിയ താരങ്ങളൊന്നുമില്ലാതെ വന്ന വാഴ തീയേറ്ററില്‍ വലിയ വിജയം നേടിയിരുന്നു. പിന്നാലെയാണ് ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു വാഴയുടെ ഒടിടി റിലീസ്. എന്നാല്‍ ഒടിടിയില്‍ ചിത്രത്തിന് ലഭിച്ചത് രണ്ട് തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു. ഒരുവിഭാഗം വളരെയധികം ഇഷ്ടപ്പെട്ടവരാണെങ്കില്‍ മറ്റൊരു വിഭാഗം കടുത്ത വിമര്‍ശനമാണ് ചിത്രത്തിനെതിരെ ഉന്നയിച്ചത്. പ്രത്യേകിച്ചും കോട്ടയം നസീറും ്അമിത്തുമുള്ള രംഗമാണ് ഏറ്റവും കൂടുതല്‍ കീറിമുറിക്കപ്പെട്ടത്.

ഈ രംഗത്തിലെ അഭിനയം ശരിയായില്ലെന്നും രംഗം വര്‍ക്കായില്ലെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ നേരെ തിരിച്ച് ആ രംഗത്തിലെ പ്രകടനം നന്നായിരുന്നുവെന്നും ആ രംഗം അനുഭവിച്ചവര്‍ക്ക് വല്ലാതെ റിലേറ്റബിള്‍ ആണെന്നുമായിരുന്നു മറ്റൊരു വാദം. സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥയെഴുതിയ വാഴയുടെ സംവിധാനം ആനന്ദ് മേനോന്‍ ആണ്. ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X