twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കെ പി എ സി ലളിത അമ്മയെ പോലെ; ആത്മബന്ധം പങ്കുവെച്ച് വിജയ് സേതുപതി

    |

    നടന്‍ വിജയ് സേതുപതി പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാമനിതന്‍'. സീന രാമസ്വാമി രചനയും സംവിധാനവും നിര്‍വഹിക്കു ചിത്രത്തില്‍ അന്തരിച്ച നടി കെപിഎസി ലളിത ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നടിയുടെ ഏറ്റവും അവസന ചിത്രമാണിത്. ചിത്രം റിലീസിന് വേണ്ടി തയ്യാറെടുക്കുമ്പോള്‍ കെപിഎസി ലളിതയുമായുള്ള ഓര്‍മ പങ്കുവെയ്ക്കുകയാണ് നടന്‍ വിജയ് സേതുപതി. സിനിമയുടെ പ്രെമേഷന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴാണ് നടിയോടൊപ്പമുള്ള വര്‍ക്കിംഗ് അനുഭവം ഓര്‍ത്തെടുത്തത്.

     Vijay Sethupathi-Kpac Lalitha,

    ലളിതാമ്മ ഇല്ലാത്തത് വേദനയാണെന്നാണ് നടന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ....'ലളിതാമ്മ ഇല്ലാതത്ത് വലിയ വേദനയാണ്. ഞങ്ങള്‍ക്ക് മൂന്ന് ദിവസമായിരുന്നു ഒരുമിച്ച് ഷൂട്ടിങ് ഉണ്ടായിരുന്നത്. എനിക്ക് അമ്മയെ പോലെ ആയിരുന്നു. അവരുടെ അനുഗ്രഹത്തില്‍ ഈ ചിത്രം നിങ്ങളിലേക്ക് എത്തണം എന്നാണ് ആഗ്രഹം'; സേതുപതി മാധ്യമങ്ങളെ കണ്ട് സംസാരിക്കവെ പറഞ്ഞു.'പേരന്‍ബിന്‍ പെരുകടല്‍' എന്നാണ് സേതുപതി കെ.പി.എസ്.സി ലളിതയെ വിശേഷിപ്പിച്ചത്.

    ആഗ്രഹം നടക്കില്ലെന്ന് പറഞ്ഞു, പിന്നെ അച്ഛനോട് വാശിയായി, ആ സംഭവം പറഞ്ഞ് കീര്‍ത്തി സുരേഷ്ആഗ്രഹം നടക്കില്ലെന്ന് പറഞ്ഞു, പിന്നെ അച്ഛനോട് വാശിയായി, ആ സംഭവം പറഞ്ഞ് കീര്‍ത്തി സുരേഷ്

    മിന്നല്‍ മുരളിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഗുരു സോമസുന്ദരം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇദ്ദേഹത്തെ കൂടാതെ മലയാളി താരങ്ങളായ മണികണ്ഠന്‍ ആചാരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗായത്രിയാണ് ചിത്രത്തിലെ നായിക

    ഇളയരാജയും മകന്‍ യുവന്‍ ശങ്കര്‍ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കൂടി മാമനിതനുണ്ട്. ജൂണ്‍ 24 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

    പണം ധൂര്‍ത്തടിച്ചും മദ്യപിച്ചും തീര്‍ത്തോ; ഇന്നത്തെ അവസ്ഥയിലേയ്ക്ക് എത്താനുള്ള കാരണം പറഞ്ഞ് ഐശ്വര്യപണം ധൂര്‍ത്തടിച്ചും മദ്യപിച്ചും തീര്‍ത്തോ; ഇന്നത്തെ അവസ്ഥയിലേയ്ക്ക് എത്താനുള്ള കാരണം പറഞ്ഞ് ഐശ്വര്യ

    കമല്‍ഹാസന്‍ പ്രധാന കഥാപാത്രത്തിലെത്തിയ വിക്രമാണ് ഏറ്റവും ഒടുവില്‍ പുറത്ത ഇറങ്ങിയ വിജയ് സേതുപതി ചിത്രം. സന്താനം എന്ന വില്ലന്‍ വേഷത്തിലായിരുന്നു നടന്‍ എത്തിയത്. ചിത്രത്തേയും തന്റെ കഥാപാത്രത്തേയും ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്കും ഈ അവസരത്തില്‍ നടന്‍ നന്ദിയും പറഞ്ഞു.

    Also Read: കസ്തൂരിമാന്‍ താരം ഹരിത ജി നായര്‍ വിവാഹിതയാവുന്നു, വരന്‍ എഡിറ്റര്‍ വിനായക്...

    'എന്റെ സ്വന്തം നാട്ടില്‍ വരുന്നത് പോലെയാണ് കേരളത്തില്‍ വരുമ്പോള്‍ കിട്ടുന്ന സ്നേഹം. വിക്രം സിനിമയെ സ്വികരിച്ചതിന് നന്ദി, കേരളത്തിലുള്ളവര്‍ ഭാഷ വിത്യാസമില്ലാതെ നല്ല ചിത്രങ്ങള്‍ സ്വീകരിക്കുന്നവരാണ്. വിക്രം ഏറ്റെടുത്ത പോലെ തന്നെ മാമനിതനും സ്വീകരിക്കുമെന്ന് കരുതുന്നു.'; വിജയ് സേതുപതി പറഞ്ഞു. ചിത്രത്തിന് കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമ ലോകം.

    English summary
    Vijay Sethupathi Sahres Memory Of Late Actress Kpac Lalitha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X