For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കസ്തൂരിമാന്‍ താരം ഹരിത ജി നായര്‍ വിവാഹിതയാവുന്നു, വരന്‍ എഡിറ്റര്‍ വിനായക്...

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് ഹരിത ജി നായര്‍. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. കാസ്തൂരിമാനില്‍ നായികയായിരിന്നില്ലെങ്കില്‍ കൂടിയും ശ്രീക്കുട്ടി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കസ്തൂരിമാനിന് ശേഷം സിനിമയില്‍ നിന്നും നടിയ്ക്ക് അവസരം ലഭിച്ചിരുന്നു. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തിങ്കള്‍കലമാനിലാണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

  haritha

  ഇപ്പോഴിത നടിയുടെ വിവാഹ നിശ്ചയ കഴിഞ്ഞിരിക്കുകയാണ്. സിനിമ എഡിറ്റര്‍ വിനായക് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സംവിധായകന്‍ ശ്രീജിത്ത് വിജയ് ആണ് സന്തോഷ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. അവളുടെ വലിയ ദിവസം എന്ന് കുറിച്ച കൊണ്ടാണ് വിവാഹനിശ്ചയത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ ഭാര്യയും നടിയുമായ റെബേക്ക സന്തോഷിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഹരിത.

  Also Read:'ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി', പുതിയ സന്തോഷം പങ്കുവെച്ച് സാന്ത്വനത്തിലെ ജയന്തി

  അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വിവാഹെ കുറിച്ചുള്ള സൂചന നടി നല്‍കിയിരുന്നു. എന്നാല്‍ വരനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. .തമിഴ് സിനിമ തമ്പി, ദൃശ്യം 2, ട്വല്‍ത് മാന്‍ എന്നീ സിനിമകളുടെ എഡിറ്ററാണ് വിനായകന്‍. കോട്ടയമാണ് സ്വദേശം.

  Also Read: ആഗ്രഹം നടക്കില്ലെന്ന് പറഞ്ഞു, പിന്നെ അച്ഛനോട് വാശിയായി, ആ സംഭവം പറഞ്ഞ് കീര്‍ത്തി സുരേഷ്

  നെഴ്സിംഗ് രംഗത്ത് നിന്നാണ് ഹരിത അഭിനയത്തിലേയ്ക്ക് ചേക്കേറിയത്. ചെറുപ്പം മുതലെ അഭിനയം മോഹം മനസ്സിലുണ്ടായ താരം അച്ഛന് വേണ്ടിയായിരുന്നു നെഴ്സിംഗ് പഠിക്കാന്‍ വേണ്ടി പോയത്. അടുത്തിടെ സ്വാസിക അവതരിപ്പിക്കുന്ന റെഡ്കാര്‍പെറ്റ് ഷോയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് ഹരിതയ്ക്കൊപ്പം റെയ്ജനും ഉണ്ടായിരുന്നു. അഭിനയത്തിലേയ്ക്ക് വരാന്‍ വേണ്ടിയാണ് നഴ്സിംഗിന് പോയതെന്നാണ് നടി പറഞ്ഞത്.

  Also Read: അന്ന് റിയാസിനെ കുറിച്ച് ലക്ഷ്മിപ്രിയ ദില്‍ഷയോട് പറഞ്ഞത്... തുറന്നടിച്ച് ബ്ലെസ്ലി, ഇതായിരുന്നു മനസില്‍

  ഹരിതയുടെ വാക്കുകള്‍ ഇങ്ങനെ...' ചെറുപ്പം മുതലെ അഭിനയത്തോടായിരുന്നു താല്‍പര്യം. എന്നാല്‍ അച്ഛന് തനിക്കൊരും ജോലി വേണമെന്നായിരുന്നു. പഠിച്ചൊരു ജോലി കിട്ടിയതിന് ശേഷം എന്റെ ഇഷ്ടത്തിന് എന്ത് വേണോ ചെയ്തോളാന്‍ അനുവാദം തന്നു'. ' പ്ലസ്ടു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ജോലി ലഭിക്കുന്ന ഒരു കോഴ്സായിരുന്നു അന്വേഷിച്ചത്. അപ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത് എഞ്ചിനിയറിംഗും നഴ്‌സിംഗ് ആയിരുന്നു . അങ്ങനെ നഴ്സിംഗ് പഠിക്കാന്‍ ചേര്‍ന്നു' ഹരിത പറഞ്ഞു.

  'എന്നാല്‍ പഠനം പൂര്‍ത്തിയാക്കിപ്പോഴാണ് ജോലി കിട്ടണമെങ്കില്‍ എക്സ്പീരിയന്‍സ് വേണമെന്ന് അറിഞ്ഞത്. പിന്നീട് ജോലി ചെയ്തു. എക്സ്പീരിയന്‍സ് നേടിയതിന് ശേഷം അച്ഛനോട് തന്റെ അഭിനയമോഹത്തെ കുറിച്ച് വീണ്ടും പറഞ്ഞു. അതോടെ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു'. 'ജോലി ചെയ്ത് ശമ്പളമൊക്കെ കിട്ടുമ്പോള്‍ മനസ് മാറുമെന്നാണ് വിചാരിച്ചത്. എന്നാല്‍ അപ്പോഴും തന്റെ അഭിനയമോഹം പോയിട്ടില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ എന്റെ ആഗ്രഹം സമ്മതിക്കുകയായിരുന്നു' താരം പറഞ്ഞു.

  Read more about: haritha സിനിമ
  English summary
  Actress Haritha G Nair Engaged With Cinema Editor Vinayak
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X