For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുട്ടിക്കാലത്ത് അധികം സിനിമകൾ ഒന്നും കണ്ടിട്ടില്ല, മറ്റുള്ളവരുടെ വിഷമം കണ്ടാൽ കരയുമായിരുന്നു': വിജയ് സേതുപതി

  |

  പുതുതലമുറ തമിഴ് നടന്മാരിൽ ഏറ്റവും ശ്രദ്ധേയനായ താരമാണ് വിജയ് സേതുപതി. തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരാണ് താരത്തിനുള്ളത്. സിനിമകളിൽ നായക വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന നടൻ, സിനിമയ്ക്ക് പുറത്തുള്ള തന്റെ ഇടപെടലുകൾ കൊണ്ടും നിറയെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. മക്കൾ സെൽവൻ എന്നാണ് ആരാധകർ വിജയ് സേതുപതിയെ വിളിക്കുന്നത്.

  ഒരാഴ്ച മുൻപാണ് വിജയ് സേതുപതി നായകനായ 19(1)(എ) എന്ന മലയാളം ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്. നിത്യ മേനോൻ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നവാ​ഗതയായ ഇന്ദു വി എസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

  ഏത് കഥാപാത്രങ്ങളും അതിന്റെ പൂർണതയോടെ അവതരിപ്പിക്കുന്ന നടനാണ് വിജയ് സേതുപതി. സിനിമയിൽ ചെറിയ വേഷങ്ങളിൽ നിന്ന് തുടങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയതും തഴക്കം വന്ന തന്റെ അഭിനയ ശൈലി കൊണ്ടാണ്. എന്നാൽ ചെറുപ്പത്തിൽ അധികം സിനിമകൾ ഒന്നും കാണുന്ന ആളായിരുന്നില്ല താനെന്നാണ് വിജയ് സേതുപതി പറയുന്നത്.

  മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റായലിന് നൽകിയ ഒരു അഭിമുഖത്തിലാണ് ചെറുപ്പത്തിൽ അധികം സിനിമകൾ കാണുകയോ മറ്റെന്തെങ്കിലും കാര്യങ്ങളിൽ മുഴുകിയിരിക്കുന്ന ആളോ ആയിരുന്നില്ലെന്ന് വിജയ് പറഞ്ഞത്. ആളുകളുടെ വിഷമം കണ്ടാൽ കരയുന്ന കുട്ടി ആയിരുന്നു താനെന്നും വിജയ് പറയുന്നുണ്ട്. മക്കൾ സെൽവത്തിന്റെ വാക്കുകൾ ഇങ്ങനെ.

  'അവളെ എങ്ങനെ മറക്കും', ഇന്ദ്രജിത്തിൻ്റെ പോസ്റ്റ് 'കുത്തിപ്പൊക്കി' ആരാധകർ

  "ചെറുപ്പത്തിൽ ഞാൻ അധികം സിനിമകളൊന്നും കണ്ടിട്ടില്ല. ആരുടേയും ആരാധകനുമായിരുന്നില്ല. സിനിമയിൽ മാത്രമല്ല, സ്പോർട്സിലോ മറ്റെന്തെങ്കിലും എക്സ്ട്രാ ആക്റ്റിവിറ്റികളുടെയ ഭാ​ഗമായിരുന്നില്ല. ആളുകളുടെ വിഷമങ്ങൾ ഒക്കെ കണ്ടാൽ കരഞ്ഞു പോകുന്ന വളരെ ഇമോഷണലായ കുട്ടി ആയിരുന്നു" കുട്ടിക്കാലത്തെ കുറിച്ച് വിജയ് സേതുപതി ഓർത്തെടുത്തു.

  എന്നാൽ താനൊരിക്കലും നടനാകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. "ഒരിക്കൽ ഞാൻ നടനാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. വിജയിച്ചാൽ സന്തോഷം തോന്നറുണ്ട്‌. പരാജയത്തിൽ നിരാശയും. എന്നാൽ ഒരു സന്തോഷവും നിരാശയും ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കാറില്ല. ഓരോ വിജയത്തിൽ നിന്നും കൂടുതൽ മെച്ചപ്പെടുത്തി വലിയ വിജയങ്ങൾ നേടാനുള്ള ശ്രമങ്ങളാണ് നടത്തുക. പരാജയമാണെങ്കിൽ അതിൽ നിന്ന് പാഠം ഉൾക്കൊള്ളും. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകും." വിജയ് സേതുപതി പറഞ്ഞു.

  'അമൽ നീരദ് തെറിവിളിച്ചു, ഭ്രാന്താശുപത്രിയിൽ പോവാൻ പറഞ്ഞു'; ബാംഗ്ലൂരിൽ നടന്നതിനെക്കുറിച്ച് സന്തോഷ് വർക്കി

  Recommended Video

  Dilsha Interview: ഇനി രണ്ടുംകൽപ്പിച്ച് മുന്നോട്ട്, എന്റെ അച്ഛനെയും അമ്മയെയും വരെ വലിച്ചിഴച്ചു

  തന്റെ ഭാര്യയും മക്കളും നല്ല സിനിമാസ്വാദകരാണെന്നും വിജയ് പറഞ്ഞു. അവർ ഒട്ടുമിക്ക സിനിമകളും കാണാറുണ്ട്. തന്റെ അഭിനയത്തേക്കുറിച്ച് അവർക്ക് പൊതുവേ നല്ല അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. അധികം വിമർശനങ്ങൾ ഒന്നും നടത്താറില്ല. തന്റെ സിനിമകളും വേഷങ്ങളും ഒക്കെ അവർക്ക് ഇഷ്ടമാണെന്നും വിജയ് സേതുപതി പറഞ്ഞു.

  വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് 19 (1) (എ). നേരത്തെ ജയറാമിനെ നായകനാക്കി സനില്‍ കളത്തില്‍ സംവിധാനം ചെയ്‌ത മാര്‍ക്കോണി മത്തായിയിൽ താരം അഭിനയിച്ചിരുന്നു. അതിഥിതാരമായാണ് വിജയ് സേതുപതി എത്തിയത്. 19 (1) (എ) ഒരു പൊളിറ്റിക്കല്‍ ഡ്രാമ വിഭാ​ഗത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ്. ആന്റോ ജോസഫും നീത പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  Read more about: vijay sethupathi
  English summary
  Vijay Sethupathi talks about his childhood life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X