മമ്മൂക്ക ഇപ്പോള്‍ മാറി, ഇഷ്ടം പ്രശ്‌നക്കാരായ ഷൈന്‍ ടോം ചാക്കോയേയും വിനായകനേയും പോലുള്ളവരോട്: വിജയകുമാര്‍
താര സംഘടനയായ അമ്മയെ വിമര്‍ശിച്ചു കൊണ്ട് നടന്‍ വിജയകുമാര്‍. ആര്‍ക്കും എന്തും കാണിച്ചിട്ട് ഓടിക്കറയാന്‍ പറ്റുന്ന സംഘടനയായി അമ്മ മാറിയെന്നാണ് വിജയകുമാര്‍ പറയുന്നത്. ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയകുമാര്‍ സംസാരിക്കുന്നത്. അമ്മയുടെ പ്രശ്‌നങ്ങള്‍ താന്‍ തുടക്കം മുതല്‍ക്കു തന്നെ നിരീക്ഷിക്കാറുണ്ടെന്നും വിജയകുമാര്‍ പറയുന്നു.
ആഗ്ലോ ഇന്ത്യൻ കുടുംബത്തിൽ ജനനം... മലയാളിയായ ഭാര്യ, നിർധനർക്ക് സൗജന്യ വിദ്യാഭ്യാസം, ജോസഫ് പ്രഭു ഓർമയാകുമ്പോൾ!
ഹേമ കമ്മിറ്റി വരുന്നതിന് മുന്‍പ് അമ്മ പെണ്ണുപിടിയന്‍മാരുടെ സംഘടനയാകുന്നുവെന്ന് പരസ്യമായി വിമര്‍ശിച്ചയാളാണ് താന്‍ എന്നാണ് താരം പറയുന്നത്. ''എന്റെ ഒരു കാര്യം വന്നപ്പോള്‍ അമ്മ എന്നെ സഹായിച്ചിരുന്നില്ല. ആ സമയത്ത് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അമ്മ പെണ്ണുപിടിയന്‍മാരെയൊക്കെയാണെല്ലോ സഹായിക്കുന്നതെന്ന് ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട. വിജയ് ബാബു പീഡന വിഷയത്തിന്റെ സമയത്തായിരുന്നു അത്.'' എന്നാണ് താരം പറയുന്നത്.

അന്ന് തന്റെ പ്രതികരണത്തെ കുറിച്ച് സംഘടനയിലെ ചിലര്‍ ചോദിച്ചിരുന്നു. അവര്‍ക്കൊക്കെ തന്നെയാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ എന്റെ അനുഭവത്തില്‍ നിന്നാണ് കാര്യങ്ങള്‍ പറഞ്ഞത് എന്നാണ് താരം പറയുന്നത്.
അതേസമയം വിജയ്കുമാര്‍ അഭിനയിച്ച മമ്മൂട്ടി ചിത്രം ബോക്‌സ് ഓഫീസിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്. ഇതേക്കുറിച്ചും വിജയകുമാര്‍ സംസാരിക്കുന്നുണ്ട്. വല്ല്യേട്ടന്റെ ദൃശ്യമികവ് പുതിയ തലമുറ കൂടി അറിയണം എന്നാണ് വിജയകുമാര്‍ പറയുന്നത്. ''മമ്മൂക്ക പുതിയ നിരവധി സിനിമകള്‍ അഭിനയിക്കുന്നുണ്ട്. ഉണ്ട, ഭീഷ്മപര്‍വ്വം, റോഷാക്ക് തുടങ്ങി നിരവധി ചിത്രങ്ങള്‍. നേറ്റിവിറ്റിയൊക്കെ പറയുന്ന വല്ല്യേട്ടന്‍ പോലുള്ള ചിത്രങ്ങളുമായി മമ്മൂക്ക വരുമ്പോള്‍ ആളുകള്‍ തീര്‍ച്ചയായും അതൊക്കെ ആസ്വദിക്കും. മമ്മൂക്കയുടെ സെലക്ഷനില്‍ ഇപ്പോള്‍ അത്തരം ചിത്രങ്ങളൊന്നുമില്ല.'' എന്നാണ് താരം പറയുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മകളും താരം പങ്കുവെക്കുന്നുണ്ട്. തങ്ങള്‍ക്കിടയിലെ കെമിസ്ട്രി വര്‍ക്കാക്കാന്‍ മമ്മൂട്ടി തന്നെ സ്വയം പല ഇനിഷ്യേറ്റീവും ഇടുമായിരുന്നുവെന്നാണ് അദ്ദേഹം ഓര്‍ക്കുന്നത്. തങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാന്‍ വരും ,കഴിപ്പിക്കുകയുമൊക്കെ ചെയ്യും. പക്ഷെ ആ മമ്മൂക്ക ഇപ്പോള്‍ മാറി എന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയ്ക്ക് ഇപ്പോള്‍ വിനായകനയും ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയുമൊക്കെയാണ് വേണ്ടതെന്നാണ് താരം പറയുന്നത്.

''വല്ല്യേട്ടന്റെ സെക്കന്റ് പാര്‍ട്ട് വരികയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ബൈജു ചേട്ടനോട് പറഞ്ഞു, നമ്മളെയൊന്നും ഇടാന്‍ മമ്മൂക്ക സമ്മതിക്കില്ല, മിനിമം വിനായകന്‍, ഷൈന്‍ ടോം ചാക്കോയൊക്കെ വേണ്ടി വരും. മമ്മൂക്കയ്ക്ക് എന്താണെന്ന് അറിയില്ല, പ്രശ്‌നക്കാരോട് ഒരു ഇഷ്ടം കൂടുതലാണ്.'' വിജയകുമാര്‍ പറയുന്നു.
മമ്മൂട്ടിയുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നാണ് വല്ല്യേട്ടന്‍. തീയേറ്ററിനേക്കാള്‍ കൂടുതല്‍ ടെലിവിഷനിലൂടെയാണ് വല്ല്യേട്ടന്‍ ആരാധകരെ കണ്ടെത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. സഹോദര ബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍ സിദ്ധീഖ്, മനോജ് കെ ജയന്‍, വിജയകുമാര്‍, സുധീഷ് എന്നിവരായിരുന്നു മമ്മൂട്ടിയുടെ സഹോദരന്മാരായി അഭിനയിച്ചത്. മലയാളികളുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് ഇന്ന് വല്ല്യേട്ടന്‍. ഷാജി കെെലാസ് ആയിരുന്നു സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ റീമാസ്റ്റേർഡ് പ്രിന്റാണ് ഇന്ന് തീയേറ്ററുകളിലെത്തിയത്.


Click it and Unblock the Notifications











