For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇനിയെങ്കിലും അടുത്ത സിനിമ ചെയ്യൂ, ഇത്രയും ​ഗതികെട്ട ഫാൻസ്'; പ്രണവിന്റെ യാത്രാ ചിത്രങ്ങൾക്ക് താഴെ ആരാധകർ

  |

  മലയാള സിനിമയിലെ സൂപ്പർ താരമായ മോഹൻലാലിന്റെ മകനാണെങ്കിലും താരപുത്രൻ എന്ന ലേബലിൽ നിന്ന് പരമാവധി മാറി നിൽക്കാനാണ് പ്രണവ് മോഹൻലാൽ ശ്രമിക്കുന്നത്. താര ജീവിതത്തോട് യാതൊരു താൽപര്യവുമില്ലാത്ത നടൻ സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും സിനിമകൾക്ക് പുറത്താണ് പ്രണവിന്റെ സ്വപ്നങ്ങളും ജീവിതവും.

  യാത്രാ പ്രേമിയായ പ്രണവ് നടത്തുന്ന വിദേശ യാത്രകളുടെ ചിത്രങ്ങൾ പ്രണവ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെ സ്പെയ്നിൽ നിന്നുള്ള പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യാത്രാനുഭവങ്ങൾ ഉൾക്കൊള്ളിച്ച് പ്രണവ് ഒരു പുസ്തകം പുറത്തിറക്കാനൊരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം പിതാവ് മോഹൻലാലും പറഞ്ഞിരുന്നു.

  ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രണവ്. ഒരു റോഡ് ട്രിപ്പിന്റെ ഫോട്ടോയാണ് നടൻ പങ്കുവെച്ചത്. ഓൺ ദ റോഡ് എ​ഗെയ്ൻ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. പതിവു പോലെ ആരാധകരുടെ വലിയൊരു നിര തന്നെ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തി. യാത്ര ചെയ്ത് നടക്കുകയാണോ അടുത്ത സിനിമ എപ്പോഴാണെന്നാണ് ഫോട്ടോയ്ക്ക് പലരും കമന്റ് ചെയ്തിരിക്കുന്നത്.

  Also Read: 7-ാം മാസത്തിൽ നിറവയറുമായി മരത്തിൽ നിന്ന് വീണു; വിവാഹം കഴിഞ്ഞിട്ടും കുട്ടിത്തം മാറിയില്ലെന്ന് പൊന്നമ്മ ബാബു

  ഒരു പ്രൊജക്ട് അനൗൺസ് ചെയ്ത് കൂടെ, ഇത്രേം ​ഗതികെട്ട ഫാൻസ് വേറെ ആരുണ്ട് എന്നാണ് ഒരു കമന്റ്. ഓണം ഒക്കെയല്ലേ നാട്ടിലേക്ക് ഒന്നു വരാം എന്നാണ് മറ്റൊരു കമന്റ്. അച്ഛന്റെ പുതിയ ഇന്റർവ്യൂ കണ്ടു സിനിമയിൽ ഒന്നും താൽപര്യമില്ലല്ലേ, ചാർലിയിൽ ദുൽഖർ അഭിനയിച്ചപ്പോൾ, നിങ്ങൾ ജീവിക്കുകയാണല്ലോ ഇങ്ങനെ പോവുന്നു കമന്റുകൾ. നിരവധി യാത്ര പ്രേമികളും ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നുണ്ട്.

  Also Read: അവരുടെ കാര്യത്തിൽ ഇടപെടാറില്ല; മലൈക-അർബാസ് വിവാഹ മോചനത്തിൽ കുടുംബം പ്രതികരിച്ചത്

  കഴിഞ്ഞ ദിവസം നടൻ മോഹൻലാലും പ്രണവിന്റെ യാത്രാ പ്രേമത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പ്രണവിന്റെ പ്രായത്തിൽ തനിക്കും ഇത്തരം ആ​ഗ്രഹങ്ങൾ ഉണ്ടായിരുന്നെന്ന് മോഹൻലാൽ വ്യക്തമാക്കി. അയാളുടെ പ്രായത്തിൽ എനിക്ക് തോന്നിയ കാര്യങ്ങളാണ് അയാൾ ചെയ്യുന്നത്. ഇന്ത്യ മുഴുവൻ സഞ്ചരിക്കണമെന്ന് എനിക്കും വലിയ ആ​ഗ്രഹം ആയിരുന്നു.

  ഒരു പ്രത്യേക സമയത്ത് എന്റെ ജീവിതം മാറി മറിഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ അങ്ങനെ വല്ലതും ചെയ്തേനെ. എന്റെ മനസ്സിൽ ഇപ്പോഴും അതുണ്ടെന്നും മോഹൻലാൽ പറഞ്ഞു. അതിനാൽ തന്നെ സിനിമയ്ക്കപ്പുറമുള്ള വഴി മകൻ‌ തെരഞ്ഞെടുത്താൽ അതിൽ നിന്ന് മകനെ തടയാൻ തനിക്കാവില്ലെന്നും മോഹൻലാൽ പറഞ്ഞു.

  Also Read: ചേരേണ്ടവർ ചേരും, 'എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം', ആരതിയെ ചേർത്ത് നിർത്തി റോബിൻ

  പ്രണവിന്റെ സുഹൃത്തുക്കളും വായിക്കുന്ന പുസ്തകങ്ങളും അവനെ ഒരുപാട് സഹായിക്കുന്നുണ്ട്. എനിക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അയാൾ ചെയ്യുന്നതിൽ ശരിക്കും സന്തോഷമുണ്ട്. പ്രണവ് ഒരു പുസ്തകം എഴുതുന്നുണ്ട്. യാത്രയിലൂടെയാണ് അതൊക്കെ ചെയ്യുന്നത്. കുറച്ച് നാൾ അയർലന്റിൽ ഉണ്ടായിരുന്നു. ഇടയ്ക്ക് റോക്ക് ക്ലെെംബിം​ഗിന് പോവും. അത്തരം അനുഭവങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തുന്നതെന്നും മോഹൻലാൽ പറഞ്ഞു.

  അമ്മ സുചിത്രയോടൊപ്പമാണ് മക്കൾ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നും അതിനാൽ തന്നെ മക്കൾക്ക് കൂടുതൽ അടുപ്പം അമ്മയോടാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു. അവരുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കുന്ന ആളല്ല ഞാൻ. സുചി കുറച്ചു കൂടെ അവരുമായി സംസാരിക്കാനും സിനിമയുടെ കഥ ചർച്ച ചെയ്യാറുമുണ്ട്. സുചി സിനിമയുമായി ബന്ധപ്പെട്ട ആളല്ലെങ്കിലും അവർക്ക് തോന്നിയ അഭിപ്രായം പറയാറുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

  Read more about: pranav mohanlal
  English summary
  Viral: Pranav Mohanlal Shared New Travel Pic, Here's How Netizens Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X