എലിയെ റാഗ് ചെയ്യാൻ കൂട്ടുകാരോട് പറഞ്ഞു: ഭാര്യയെ പരിചയപ്പെടാൻ വേണ്ടി കാണിച്ച തരികിടയെക്കുറിച്ച് ബേസിൽ ജോസഫ്

മലയാള സിനിമയിൽ ഇന്നുള്ളതിൽ വച്ച് ഏറ്റവും ആരാധകരുള്ള ബഹുമുഖ പ്രതിഭകളിൽ ഒരാളാണ് ബേസിൽ ജോസഫ്. ഒരു സംവിധാന സഹായിയായി സിനിമയിലെത്തി, പിന്നീട് സ്വതന്ത്ര സംവിധായകനായി, മികച്ച മൂന്ന് സിനിമകൾ സംവിധാനം ചെയ്ത താരം, ഇന്ന് ഒരു നടൻ എന്ന നിലയിൽ കൂടി പ്രേക്ഷകർക്ക് പേരെ പ്രിയങ്കരനാണ്. എന്നാൽ സോഷ്യൽ മീഡിയയിലേക്ക് വന്നാൽ, അത്രയും തന്നെ പോപ്പുലർ ആണ് ബേസിൽ ജോസഫ് എന്ന വ്യക്തിയും, അദ്ധേഹത്തിന്റെ അഭിമുഖങ്ങളും.

തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ചിരി കൊണ്ടും, സരസമായ സംസാരരീതി കൊണ്ടും, തമാശകൾ കൊണ്ടും, മാധ്യമങ്ങൾക്ക് മുന്നിൽ എത്തുമ്പോഴൊക്കെ ബേസിൽ പ്രേക്ഷകരെ ഏറെ രസിപ്പിക്കാറുണ്ട്. കുറച്ചു കാലം മുൻപ്, കൗമുദി മൂവീസ് യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്ത ഒരു അഭിമുഖത്തിൽ, പ്രശസ്ത താരം തന്റെ ഭാര്യ എലിസബത്തുമായുള്ള തന്റെ പ്രണയം തുടങ്ങിയ കാലം ഓർത്തെടുത്തു. എലിയെ താൻ പരിചയപ്പെട്ടത് ഒരു ചെറിയ തരികിട ഒപ്പിച്ചിട്ടാണെന്നും ബേസിൽ ജോസഫ് വെളിപ്പെടുത്തി.

Basil Joseph and Elizabeth
Photo Credit: Filmibeat / Basil Joseph, Instagram

ബിജുവേട്ടനും മോനും എന്ത് ചെയ്താലും ഞാൻ അറിയും, അമ്മയാവുക എന്നത് വലിയ സ്വപനമായിരുന്നു: സംയുക്ത വർമ്മ

"ഞങ്ങൾ അവളെ റാഗ് ചെയ്തു, അങ്ങനെയാണ് എലിയെ ആദ്യം പരിചയപ്പെടുന്നത്. ഞാൻ ഇങ്ങനെ എന്റെ കൂട്ടുകാരുമായിട്ട് പ്ലാൻ ചെയ്തു. അവരോട് പറഞ്ഞു: "നിങ്ങൾ പോയി റാഗ് ചെയ്യുന്നു, അപ്പോൾ ഞാൻ വരുന്നു," എന്ന്. അങ്ങനെ ഇവർ എല്ലാവരും പോകുന്നു, അവളോട് സംസാരിക്കുന്നു: "എലിസബത്ത് അല്ലെ? വീട് എവിടെയാ?," അങ്ങനെയങ്ങനെ ഓരോന്നൊക്കെ ചോദിച്ചോണ്ട് ഇരിക്കുന്നു. അപ്പോൾ ഞാൻ വരുന്നു. എന്നിട്ട് പറയുന്നു: "എടാ, അതേ... നമ്മുടെ കൊച്ചാണ്," എന്ന്," ബേസിൽ ജോസഫ് ഒരു ചിരിയോടെ ഓർത്തെടുത്തു.

"അപ്പോൾ അവന്മാർ (കൂട്ടുകാർ) കറക്റ്റ് ആയി പ്ലാൻ ചെയ്തത് പോലെ തന്നെ, "ഓ ഓക്കേ ഓക്കേ," എന്ന് പറഞ്ഞു കൊണ്ട് മാറുന്നു. അന്നായിരുന്നു ഞാൻ ആദ്യമായിട്ട് എലിയോട് സംസാരിച്ചത്. അവൾ എന്നും എല്ലാ കാര്യത്തിലും എനിക്ക് സപ്പോർട്ട് ആയിരുന്നു. ഈ സിനിമയിലൊക്കെ കാണുന്നത് പോലെ ഒരു കൂട്ടുകാരി," ബേസിൽ ജോസഫ് പ്രണയകഥ വെളിപ്പെടുത്തി കൊണ്ട് പറഞ്ഞു. ഒപ്പം തന്നെ, തന്റെ ഇഷ്ടം എലിസബത്തിനെ അറിയിച്ച നിമിഷത്തെ കുറിച്ചും പ്രശസ്ത സംവിധായകൻ വെളിപ്പെടുത്തി.

Basil Joseph and Elizabeth with daughter Hope
Photo Credit: Basil Joseph / Instagram

അഭിനയം മോശമായെന്ന് ബോധ്യമുണ്ട്, കുമ്മാട്ടിക്കളിക്ക് സംഭവിച്ചത് ഇതാണ്: മാധവ് സുരേഷ്

"അവളുടെ ബർത്ത്ഡേയ്ക്ക് ഒരു ഗിഫ്റ്റ് ഒക്കെ ബാഗിൽ ഒളിപ്പിച്ചു വച്ചു കൊടുത്തു. ബർത്ത്ഡേയുടെ അന്ന് അവൾ വീട്ടിൽ പോയി, രാത്രി ബാഗ് എടുത്തപ്പോൾ ദേ ഇരിക്കുന്നു, ഒരു ഗിഫ്റ്റ്. അത് തുറന്നപ്പോൾ 'ഹാപ്പി ബർത്ത്ഡേ' എന്നൊക്കെ എഴുതിയിട്ടുണ്ടായിരുന്നു - ആ ഗിഫ്റ്റ് എന്തായിരുന്നെന്ന് ഇപ്പോൾ എനിക്ക് ഓർമയില്ല, ചെറിയ എന്തൊരു സാധനം ആയിരുന്നു. അപ്പോൾ ഇവൾ, "ഏഹ്... ഇയാൾ എന്തിനാ എനിക്ക് ഗിഫ്റ്റ് ഒക്കെ തരുന്നത്," എന്ന് ആലോചിച്ചു. പിന്നെ അവൾക്ക് മനസ്സിലായി, എന്റെ ഉദ്ദേശം എന്താണെന്ന്. പിറ്റേന്ന് വന്ന് അതിനെപറ്റി ചോദിച്ചു, ഞാൻ കാര്യം പറഞ്ഞു. അങ്ങനെയങ്ങനെ അത് ശരിയായി," ബേസിൽ പറഞ്ഞു നിർത്തി.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം, 2017ൽ വിവാഹിതരായ ബേസിൽ ജോസഫിനും എലിസബത്തിനും ഇന്ന് ഹോപ്പ് എലിസബത്ത് ബേസിൽ എന്നൊരു മകൾ ഉണ്ട്. ചില തകർപ്പൻ കഥാപാത്രങ്ങളും, പെർഫോമൻസുകളുമായി അഭിനയത്തിൽ സജീവമായി നിൽക്കുന്ന ബേസിൽ, തന്റെ അടുത്ത സംവിധാന സംരംഭത്തിനായി ഒരു ചെറിയ ബ്രെക്ക് എടുക്കാൻ ഒരുങ്ങുകയാണെന്നാണ് റിപോർട്ടുകൾ.

More from Filmibeat

Read more about: basil joseph godha minnal murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X