ദിലീപ് മദ്യപിച്ചെന്ന് തെറ്റിദ്ധരിച്ച കാവ്യ; കരച്ചിലായി, സെറ്റിൽ മൂന്ന് ദിവസം മിണ്ടാതെ നടന്നുവെന്ന് നടൻ

By Desk

ദിലീപും കാവ്യ മാധവനും, മലയാള സിനിമയിലെ ഏറ്റവും പ്രശസ്ത താര ജോഡികളിൽ പ്രധാനികളാണ്. ഏതാണ്ട് ഇരുപത്തിയൊന്ന് സിനിമകളിൽ പിൽക്കാലത്ത് ജീവിതത്തിലും ഭാര്യാഭർത്താക്കന്മാരായി മാറിയ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. മുൻപ്, സുഹൃത്തുക്കളും സിനിമയിലെ നായികാനായകന്മാരും ആയിരുന്ന കാലത്ത്, താൻ സെറ്റിൽ ഏറ്റവും കൂടുതൽ പറ്റിച്ചിട്ടുള്ളത് കാവ്യ മാധവനെയാണെന്ന് ദിലീപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇഷ്ടമുള്ളവർ എന്ത് പറഞ്ഞാലും പെട്ടെന്ന് കയറി വിശ്വാസത്തിലെടുക്കുന്ന സ്വഭാവക്കാരിയാണ് നടി എന്നാണ് ദിലീപ് വെളിപ്പെടുത്തിയത്.

വർഷങ്ങൾക്ക് മുൻപ്, മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത 'തിരുവാ എതിർവാ' എന്ന പരിപാടിയിൽ അതിഥിയായി കാവ്യ മാധവൻ എത്തിയപ്പോൾ, ദിലീപിന്റെ വക ഒരു സർപ്രൈസ് ഉണ്ടായിരുന്നു. അന്ന് വിഡിയോയിൽ പ്രത്യക്ഷപ്പെട്ട നടൻ, തെങ്കാശി പട്ടണം എന്ന സിനിമയുടെ സെറ്റിൽ വച്ച് താൻ ഒരു തികഞ്ഞ മദ്യപാനിയാണെന്ന് കാവ്യയെ തെറ്റിദ്ധരിപ്പിച്ചതും, അത് സത്യമാണെന്ന് ധരിച്ച് നടി കരഞ്ഞതും, കുറച്ചു ദിവസം മിണ്ടാതെ നടന്നതും, ഓർത്തെടുത്തു.

Dileep and Kavya Madhavan
Photo Credit: Saina Movies, YouTube / OneIndia

കാവ്യ അനുഭവിക്കുന്ന പ്രശ്‍നങ്ങൾ കണ്ടപ്പോൾ വീട്ടിൽ അവതരിപ്പിച്ചു, മീനൂട്ടി പ്രതികരിച്ചത് ഇങ്ങനെ: ദിലീപ്

"തെങ്കാശി പട്ടണം ലൊക്കേഷൻ. ഷൂട്ടിങ്ങിന് ഇടയിൽ സംഭവിച്ച കാര്യമാണ്. ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ വന്നിട്ട് വളരെ വിചിത്രമായി, ഒരു തികഞ്ഞ മദ്യപാനിയെ പോലെ പെരുമാറി. ആളുകളോട് വെറുതെ ചൂടാവുക ഒക്കെ ചെയ്തു. കാവ്യ അങ്ങനെ അതുവരെ കണ്ടിട്ടില്ല എന്നെ. അപ്പോൾ സംവിധായകൻ റാഫി, "എന്ത് കഷ്ടമാണ്, ഇയാൾ റൂമിലെ മദ്യപാനം കഴിഞ്ഞിട്ട് പുറത്തേക്കിറങ്ങി തുടങ്ങിയോ?," എന്നൊക്കെ ചോദിച്ചു. അപ്പോൾ കാവ്യ റാഫിയോട് ചോദിച്ചു, "ദിലീപേട്ടൻ മദ്യം കുടിക്കുമോ?" എന്ന്. "ദിലീപ് കുടിക്കുമോ എന്നോ, ഞാൻ പറഞ്ഞതാ പുറത്തു വരേണ്ടെന്ന്," എന്ന് റാഫി പറഞ്ഞു," പ്രശസ്ത നടൻ ഓർത്തെടുത്തു.

"ഷൂട്ടിങ്ങിന് ഇടയിലും, ഞാൻ റാഫിയെ ചീത്ത പറയുന്നത് പോലെയൊക്കെ കാണിച്ചു. അപ്പോൾ കാവ്യ എന്നോട് മിണ്ടാതിരിക്കാൻ പറയും. അവൾക്ക് മാത്രം മനസ്സിലാവുന്നില്ല ഞാൻ മദ്യം കഴിച്ചോ ഇല്ലയോ എന്ന്. പതുക്കെ പതുക്കെ കാവ്യ ശെരിക്കും വിശ്വസിച്ചു തുടങ്ങി. അങ്ങനെ ഷൂട്ട് കഴിഞ്ഞു, ഇറങ്ങാൻ നേരത്ത് ഞാൻ ഇത്രയും നേരം കാണിച്ചത് തമാശയാണെന്ന് അറിയിക്കാൻ വേണ്ടി ചെന്നപ്പോൾ, അറപ്പോടെ നോക്കിയിട്ട് "ഛെ" എന്നും പറഞ്ഞ് അവൾ ഒറ്റ പോക്ക്, മുഖത്തു തുപ്പിയില്ലെന്ന് മാത്രം. റാഫിയോടും മെക്കാർട്ടിനോടും അവളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ പറഞ്ഞു, പക്ഷെ അവർ മിണ്ടിയില്ല," ദിലീപ് വെളിപ്പെടുത്തി.

Dileep and Kavya  then and now
Photo Credit: IMDb / Kavya Madhavan, Instagram

ആ സിനിമയെ നശിപ്പിച്ചത് കേസും വഴക്കും, ഇന്നും കണ്ടിരിക്കാൻ ഇഷ്ട്ടമാണ്: ദിലീപ് പറയുന്നു

അങ്ങനെ ആ സംഭവത്തിന് ശേഷം കാവ്യ മൂന്ന് ദിവസത്തോളം തന്നോട് മിണ്ടാതെ പിണങ്ങി നടന്നിരുന്നുവെന്നും ദിലീപ് ഓർത്തെടുത്തു. താരത്തിന്റെ വെളിപ്പെടുത്തൽ കേട്ട നടി ഒരു ചിരിയോടെ അത് ശരി വയ്ക്കുകയും, അന്ന് ദിലീപിനെ ആ അവസ്ഥയിൽ കണ്ടപ്പോൾ താൻ കരഞ്ഞു പോയി എന്ന് സമ്മതിക്കുകയും ചെയ്തു. എങ്കിലും, കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദിലീപും സെറ്റിലെ മറ്റുള്ളവരും ചേർന്ന് തന്നെ അസ്സലായി പറ്റിച്ചതാണെന്ന് കാവ്യ മാധവന് അവസാനം മനസ്സിലായി.

എന്തായാലും, ഏറെ നാളത്തെ ഗോസിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് 2016ൽ ജീവിതത്തിലും ഒന്നിച്ച ഇരുവരും ഇന്ന് സമാധാനമുള്ള ഒരു കുടുംബജീവിതം നയിക്കുകയാണ്. ദിലീപിന്റെയും മുൻ ഭാര്യ മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയുടെ പൂർണ്ണ സമ്മതവും പിന്തുണയും, ഇന്ന് ഇരുവർക്കുമുണ്ട്. ഇന്ന് മഹാലക്ഷ്മി എന്നൊരു മകൾ കൂടി ദിലീപിനും കാവ്യ മാധവനും ഉണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X