വിവാഹ ശേഷം ജീവിതം തിരുപ്പതിയിൽ, മക്കൾ മൂന്ന്; ജാൻവി കപൂറിന്റെ സ്വപ്‌നങ്ങൾ ഇതൊക്കെയാണ്

By Desk

സൂപ്പർതാരം ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂർ, ഇന്ന് ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ യുവ താരങ്ങളിൽ ഒരാളാണ്. അധികം ബോക്സ് ഓഫീസിൽ ഹിറ്റുകൾ ഇല്ലെങ്കിലും, വ്യത്യസ്തമായ റോളുകൾ തിരഞ്ഞെടുത്ത് നല്ലൊരു ഫാൻ ബേസ് നടി ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും, സോഷ്യൽ മീഡിയക്ക് എന്നും പ്രിയം ജാൻവിയുടെ വ്യക്തി ജീവിതത്തെ കുറിച്ച് ചർച്ച ചെയ്യാനാണ്. ഏറെ ഊഹാപോഹങ്ങൾക്ക് ശേഷം താൻ ബിസിനസ്സുകാരനായ ശിഖർ പഹാരിയയുമായി ഡേറ്റിങ്ങിൽ ആണെന്ന് നടി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

പിന്നീട്, സ്റ്റാറി നൈറ്റ്സ് വിത്ത് കോമൾ നഹ്ത എന്ന പരിപാടിയിൽ വച്ച് ജാൻവി കപൂർ താൻ വിവാഹിതയാവാനും സെറ്റിൽ ചെയ്യാനും വളരെയധികം ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. വിവാഹ ശേഷം ബോളിവൂഡിന്റെ ഗ്ലാമറിൽ നിന്ന് വിട്ടു മാറി തിരുപ്പതിയിൽ ജീവിക്കാനാണ് ആഗ്രഹമാണെന്നും ദേവര നായിക വെളിപ്പെടുത്തി.

തിരുപ്പതിയിൽ സെറ്റിൽ ചെയ്യണം, മൂന്ന് മക്കൾ വേണം: ജാൻവി

കോമൾ നഹ്തയുമായുള്ള അഭിമുഖത്തിൽ, ജാൻവി കപൂർ തന്റെ ഭാവി ജീവിതത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ വെളിപ്പെടുത്തിയിരുന്നു. വിവാഹവും കഴിഞ്ഞ് ഭർത്താവിനോടൊപ്പം തിരുപ്പതിയിൽ സ്ഥിരതാമസമാക്കാൻ പദ്ധതിയുണ്ടെന്ന് കോമൾ നഹ്തയോട് ഷോയിൽ വച്ച് നടി പറഞ്ഞു. ബോളിവുഡ് എന്ന ഗ്ലാമർ ലോകത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി തിരുപ്പതിയുടെ ശാന്തതയിൽ ജീവിക്കാനാണ് ആഗ്രഹമെന്നും നടി കൂട്ടിച്ചേർത്തു.

Janhvi Kapoor
Photo Credit: Janhvi Kapoor / Instagram

മുപ്പത്തിയെട്ട് മണിക്കൂർ ഇടവേളയില്ലാതെ ഷൂട്ട് ചെയ്തു: ദീപിക വിവാദത്തിനിടെ വെളിപ്പെടുത്തലുമായി വാമിഖ

"എന്നെകിലും ഒരിക്കൽ വിവാഹം കഴിച്ച് ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പം തിരുമല തിരുപ്പതിയിൽ സ്ഥിരതാമസമാക്കാനാണ് എന്റെ പദ്ധതി. ഞങ്ങൾ എല്ലാ ദിവസവും വാഴയിലയിൽ ഭക്ഷണം കഴിക്കും, 'ഗോവിന്ദ ഗോവിന്ദ' എന്ന ഗാനം കേൾക്കും. എന്റെ മുടിയിൽ മുല്ലപ്പൂക്കൾ ഉണ്ടാകും, മണി രത്‌നം സിനിമകളിലെ സംഗീതം കേൾക്കും. എന്റെ ഭർത്താവ് ലുങ്കി ഉടുക്കും, ഞങ്ങൾ എന്നും തലയിൽ എണ്ണ തേച്ച് മസ്സാജ് ചെയ്യും," ജാൻവി കപൂർ വിശദീകരിച്ചു.

ജാൻവിയുടെ വിവരണം കേട്ട നടിയുടെ കുടുംബസുഹൃത്തും പ്രശസ്ത സംവിധായകനുമായ കരൺ ജോഹറിന് അതിശയമാണ് ഉണ്ടായത്. കോമള നഹ്തയുടെ അഭിമുഖത്തിൽ ഭാഗമായിരുന്ന ജോഹർ ജാൻവിയുടെ വാക്കുകളോട് യോജിച്ചില്ല, "ലുങ്കി ധരിച്ച ഒരാൾ വാഴയിലയിൽ കഴിക്കുന്നതിൽ എന്താണ് ഇത്ര റൊമാന്റിക്?," എന്നായിരുന്നു സംവിധായകന്റെ ചോദ്യം. "ഇത് റൊമാന്റിക് തന്നെയാണ്," ചിരിച്ചു കൊണ്ട് ജാൻവി കപൂർ മറുപടി പറഞ്ഞു.

Janhvi Kapoor with Shikhar Pahariya and their pet dogs
Photo Credit: Janhvi Kapoor / Instagram

റീനയും കിരണും ഇന്നും കുടുംബാംഗങ്ങൾ: മുൻ ഭാര്യമാരെ കുറിച്ച് ആമിർ ഖാൻ

ജാൻവി കപൂറിന്റെ വിവാഹ സ്വപ്‌നങ്ങൾ

വിവാഹശേഷം എങ്ങനെ ജീവിക്കണമെന്ന കാര്യത്തിൽ മാത്രമല്ല, വിവാഹം എങ്ങനെ നടത്തണമെന്ന കാര്യത്തിലും ജാൻവിയുടെ മനസ്സിൽ കൃത്യമായ പദ്ധതികളുണ്ട്. അടുത്തിടെ പീക്കോക്ക് മാഗസിന് നൽകിയ അഭിമുഖത്തിൽ, വിവാഹം ലളിതമായിരിക്കുമെങ്കിലും തെക്കൻ ഇറ്റലിയിലെ കാപ്രി എന്ന സ്ഥലത്തു വച്ച് ഒരു യാച്ചിൽ ഒരു ബാച്ചിലറേറ്റ് പാർട്ടി നടത്തണമെന്നാണ് ആഗ്രഹമെന്ന് ജാൻവി കപൂർ പറഞ്ഞു. ചെന്നൈയിലെ മൈലാപ്പൂരിലുള്ള, തന്റെ അമ്മയും അന്തരിച്ച നടിയുമായ ശ്രീദേവിയുടെ തറവാട്ടു വീട്ടിൽ വച്ച് മെഹന്തിയും സംഗീത് ചടങ്ങും ഉൾപ്പെടുന്ന ആഘോഷങ്ങൾ വേണം.

പ്രധാന വിവാഹ ചടങ്ങ് തിരുപ്പതിയിൽ നടത്തണമെന്നാണ് നടി ആഗ്രഹിക്കുന്നത്. പരമ്പരാഗതവും എന്നാൽ ലളിതവുമായ അലങ്കാരമാണ് തന്റെ വിവാഹ ആഘോഷങ്ങളിൽ ഉൾപ്പെടുത്താൻ ജാൻവി ആഗ്രഹിക്കുന്നത്. അതിൽ മുല്ലപ്പൂക്കളും, മെഴുകുതിരികളും നിർബന്ധമായും വേണം. ജാൻവിയുടെ അഭിമുഖം പുറത്തു വന്നതോടെ, പ്രശസ്ത നടി ഉടൻ തന്നെ തന്റെ നീണ്ടകാല സുഹൃത്തായ ശിഖർ പഹാരിയയെ വിവാഹം ചെയ്യുമെന്ന് റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ, വിവാഹ സ്വപ്‌നങ്ങൾ ഉണ്ടെങ്കിലും, തത്കാലം ശിഖറിനും തനിക്കും അതിന് വേണ്ടി നീക്കി വയ്ക്കാനുള്ള സമയമില്ല എന്നായിരുന്നു ജാൻവി കപൂറിന്റെ പ്രതികരണം. എന്നാൽ, ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഇരു വീട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്നതായി സൂചനയുണ്ട്.

More from Filmibeat

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X