ഐശ്വര്യ അടക്കവും ഒതുക്കവും ഉള്ളവൾ, ബഹളം വയ്ക്കാറില്ല: മരുമകളെക്കുറിച്ചുള്ള ജയയുടെ പരാമർശം വിവാദമായപ്പോൾ
ഹിന്ദി സിനിമയിലെ ഏറ്റവും പ്രശസ്ത സിനിമാ കുടുംബങ്ങളിൽ ഒന്നാണ് ബച്ചൻ കുടുംബം. ലെജൻഡറി സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെയും, അദ്ധേഹത്തിന്റെ കുടുംബങ്ങളുടെയും ജീവിതങ്ങൾ എന്നും മാധ്യമങ്ങൾ ചർച്ചയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച്, ബിഗ് ബിയുടെ മകൻ അഭിഷേക് ബച്ചൻ, മുൻ ലോക സുന്ദരി ഐശ്വര്യ റായിയെ വിവാഹം കഴിച്ചതും, തുടർന്നുള്ള സംഭവങ്ങളും, ഇന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്തു വരികയാണ്. ഇപ്പോൾ, ഐശ്വര്യയെക്കുറിച്ച് അമ്മായിഅമ്മ ജയാ ബച്ചൻ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്.
പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹർ നടത്തുന്ന ടോക്ക് ഷോയായ കോഫി വിത്ത് കരണിന്റെ പഴയ ഒരു എപ്പിസോഡിൽ ജയാ ബച്ചൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച്, അവിടെ സീനിയർ നടി തന്റെ മരുമകൾ ഐശ്വര്യ റായ് ബച്ചനെ പ്രശംസിച്ചു പറഞ്ഞ വാക്കുകൾ, സത്യത്തിൽ വിവാദമാവുകയാണ് ചെയ്തത്.

ജയയുമായി വേർപിരിയില്ല, പക്ഷെ അത് പ്രണയം കൊണ്ടല്ല: അമിതാഭ് ബച്ചൻ രേഖയെ സ്വീകരിക്കാത്തതിന് കാരണം ഇത്
അമിതാഭും ജയയും കടുത്ത ചിട്ടയോടെയാണ് കുടുംബം മുന്നോട്ട് കൊണ്ട് പോവുന്നത് എന്നുള്ളത് ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. സ്ത്രീകൾക്ക് യാതൊരു ബഹുമാനവും സ്ഥാനവും നൽകാത്ത ബച്ചൻ കുടുംബത്തിന്റെ രീതി പലപ്പോഴും ചർച്ചയായിട്ടുമുണ്ട്. അതിനിടെ, ബച്ചൻ കുടുംബത്തിലെ മരുമകളാവാൻ ഐശ്വര്യ റായ് യോഗ്യതയുള്ളവൾ ആണെന്നും, അതിന് പ്രധാന കാരണം താരത്തിന്റെ 'അടക്കവും ഒതുക്കവും' ആണെന്നും ജയ പറഞ്ഞത് ഒരുപാട് വിവാദങ്ങൾക്ക് വഴി തെളിച്ചു.
കോഫി വിത്ത് കരൺ ഷോയിലെ സംഭാഷണത്തിനിടയിൽ കരൺ ജോഹർ ജയ ബച്ചനോട് ഐശ്വര്യയെക്കുറിച്ച് ചോദിച്ചു. അപ്പോൾ, "അവൾ അതി സുന്ദരിയാണ്. ഞാൻ അവളെ സ്നേഹിക്കുന്നു, നിങ്ങൾക്കറിയാമല്ലോ ഞാൻ എപ്പോഴും അവളെ ഇഷ്ടപ്പെട്ടിരുന്നുവെന്ന്," ജയാ ബച്ചൻ മറുപടി നൽകി. ബച്ചൻ കുടുംബത്തിന് ഏറ്റവും അനുയോജ്യയായ പെൺകുട്ടി ഐശ്വര്യയാണോ എന്ന് ചോദിച്ചപ്പോൾ, "എനിക്കും അങ്ങനെ തോന്നുന്നു, അവർ ഇത്രയും വലിയ ഒരു താരമായത് അതിശയകരമാണ്. പക്ഷേ ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ, അവൾ അനാവശ്യമായി സ്വയം മുന്നോട്ടു വരാറുള്ളത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല, എനിക്ക് ആ ഗുണം വളരെ ഇഷ്ടമാണ്," എന്നാണ് സീനിയർ നടി പറഞ്ഞത്.

ആരാധ്യക്ക് മൊബൈൽ, സോഷ്യൽ മീഡിയ ഒന്നും തന്നെയില്ല: ഐശ്വര്യയുടെ കടുത്ത നിയമങ്ങൾ ഇങ്ങനെ
"ഐശ്വര്യ നല്ല അടക്കവും ഒതുക്കവും ഉള്ളവളാണ്. കുടുംബത്തിൽ എത്തുമ്പോൾ അവൾ നിശബ്ദമായി പിന്നിൽ നിൽക്കുന്നത് എനിക്ക് ഇഷ്ടമാണ്. അവൾ എല്ലാം ഉൾക്കൊള്ളുന്നു. അനാവശ്യമായി ബഹളം വയ്ക്കാറില്ല, ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കാറില്ല. മറ്റൊരു മനോഹരമായ കാര്യം, അവൾ കുടുംബവുമായി പെട്ടെന്ന് ഇണങ്ങിച്ചേർന്നു എന്നതാണ്. ബച്ചൻ കുടുംബത്തിന് ഏറ്റവും അടുപ്പം ഉള്ളവരും, നല്ല സുഹൃത്തുക്കളും ആരാണെന്നും, അവിടെ അവരോട് എങ്ങനെയായിരിക്കണമെന്നും അവൾക്ക് നന്നായി അറിയാം. മിസ്സിസ് അഭിഷേക് ബച്ചൻ ആകാൻ അവൾ എന്തുകൊണ്ടും യോഗ്യയാണെന്ന് ഞാൻ കരുതുന്നു," ജയാ ബച്ചൻ വിശദീകരിച്ചു.
ലോക സുന്ദരിയും, ബോളിവുഡിലെ ഏറ്റവും വിലപ്പിടിപ്പുള്ള നായികമാരിൽ ഒരാളുമായ ഐശ്വര്യ റായ്ക്ക് പോലും, ഇന്ത്യൻ കുടുംബങ്ങളുടെ പ്രാകൃത ചിന്തകളിൽ നിന്ന് രക്ഷപ്പെടാനാവുന്നില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഏറ്റവും കഴിവുള്ള സ്ത്രീ പോലും, കുടുംബത്തിൽ ഒന്നും മിണ്ടാതെ എല്ലാം സഹിച്ചു ജീവിക്കണം എന്ന ജയാ ബച്ചന്റെ കാഴ്ചപ്പാടിനെ പ്രേക്ഷകർ കണക്കറ്റു വിമർശിച്ചു. ഒരുപാട് സ്ത്രീപക്ഷ സിനിമകളിൽ അഭിനയിച്ച സീനിയർ നടി എല്ലാം ഉപേക്ഷിച്ച് അമിതാഭിന്റെ നിഴലായതു പോലെ, ഐശ്വര്യയും ജീവിക്കാൻ നിബന്ധിതയാവുകയാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ കരുതുന്നു.


Click it and Unblock the Notifications











