പുകവലി ഇഷ്ടമായിരുന്നു: ആസ്വദിച്ചിരുന്ന ശീലം മമ്മൂട്ടി ഉപേക്ഷിച്ചതെന്തിന്?
മലയാള സിനിമയിൽ പുരുഷ സൗന്ദര്യത്തിന്റെ മറുവാക്കായ നടനാണ് മമ്മൂട്ടി. തന്റെ ആരോഗ്യവും സൗന്ദര്യവും വളരെ ശ്രദ്ധയോടെ പരിപാലിക്കാറുള്ള മെഗാസ്റ്റാർ, യുവ തലമുറയിലെ താരങ്ങൾക്ക് ഒരു വലിയ പ്രചോദനമാണ്. കർശനമായ ഡയറ്റും വ്യായാമവുമായി ഇന്ന് ജീവിക്കുന്ന മമ്മൂട്ടി, ഒരുകാലത്ത് അങ്ങനെ ആയിരുന്നില്ല. സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധിച്ച് തുടങ്ങുന്നതിന് മുൻപ്, താൻ പുകവലി വളരെയേറെ ആസ്വദിച്ചിരുന്നു എന്ന് മഹാനടൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പക്ഷെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പുകവലി, ക്രമേണ മമ്മൂട്ടി ഉപേക്ഷിക്കുകയായിരുന്നു.
പുകവലി നിർത്താനുള്ള കാരണം മമ്മൂട്ടി വെളിപ്പെടുത്തിയപ്പോൾ
മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലെ മലയാളം സിനിമാ പ്രേമികൾക്കിടയിൽ സജീവമായി നടക്കുകയാണ്. എന്താണ് മെഗാസ്റ്റാറിന്റെ അസുഖമെന്ന ഇത് വരെ ഔദ്യോഗികമായി ആദ്ദേഹമോ, മകനും നടനുമായ ദുൽഖർ സൽമാനോ, ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ, മമ്മൂട്ടി ചികിത്സയിലായിരുന്നുവെന്നും, അത് കഴിഞ്ഞ് ഒരു നീണ്ട വിശ്രമത്തിന് ശേഷം മാത്രമേ ഇനി ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങിയെത്തുവെന്നും, ഒന്നിൽ കൂടുതൽ സിനിമ പ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു.

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മകളുടെ മനസ്സറിഞ്ഞ മഞ്ജു എഴുതിയ തുറന്ന കത്ത്
ഇതിനിടെ, മമ്മൂട്ടി തന്റെ പുകവലി ശീലത്തെ കുറിച്ച് പറഞ്ഞ ഒരു പഴയ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മുൻപ്, കുട്ടി സ്രാങ്ക് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഒരു മലയാളം ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബ്രഹ്മയുഗം നടൻ താൻ ഒരിക്കൽ വളരെയേറെ ആസ്വദിച്ചിരുന്ന പുകവലി ശീലത്തെ കുറിച്ചും, അത് നിർത്താനുണ്ടായ സാഹചര്യത്തെ കുറിച്ചും, വാചാലനായത്. തനിക്ക് വേണ്ടി മാത്രമല്ല, തന്റെ ചുറ്റുമുള്ളവരുടെ സുരക്ഷയെക്കൂടി കരുതിയാണ് താൻ ആ തീരുമാനമെടുത്തതെന്ന് സൂപ്പർ താരം വെളിപ്പെടുത്തി.
ഏറ്റവും പ്രിയപ്പെട്ടതായിട്ടും താങ്കൾ നിഷ്കരുണം തള്ളിക്കളഞ്ഞ കാര്യം എന്താണ് എന്ന് ആ അഭിമുഖത്തിൽ അവതാരകൻ മമ്മൂട്ടിയുടെ ചോദിച്ചിരുന്നു. "അങ്ങനെയൊന്നുമില്ല... എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കാര്യം തള്ളിക്കളഞ്ഞത് പുകവലിയാണ്. എനിക്ക് ഇഷ്ടമായിരുന്നു പുകവലി. പത്ത് പതിനഞ്ച് വർഷമായി കാണും. പുകവലിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു, പക്ഷേ... പുകവലി എനിക്ക് മാത്രമല്ല ആർക്കും നല്ലതല്ല ശാരീരികമായി. ശരീരത്തിന് ഇഷ്ടമില്ലാത്ത കാര്യമാണ് ശരീരത്തോട് അഭിപ്രായം ചോദിക്കാതെ നമ്മൾ കടത്തിവിടുന്നത്," മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന് പേരിട്ടോ? കണ്ടെത്തലുമായി സോഷ്യൽ മീഡിയ
"നമുക്ക് ജീവിക്കാൻ പുക ആവശ്യമില്ല; ഭക്ഷണം മതി," മമ്മൂട്ടി ഊന്നിപ്പറഞ്ഞു. പുകവലി ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം വ്യക്തിപരമായ ആരോഗ്യപ്രശ്‌നങ്ങൾ കാരണമല്ലെന്നും, മറിച്ച് അത് പ്രയോജനകരമല്ലെന്ന് തനിക്ക് തോന്നിയത് കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. പുകവലിക്ക് മറ്റുള്ളവരിലുള്ള സ്വാധീനം അദ്ദേഹം എടുത്തുപറഞ്ഞു: "എനിക്ക് ദോഷകരമല്ലെങ്കിൽ പോലും, അത് മറ്റുള്ളവരുടെ ആരോഗ്യത്തിന് ദോഷകരമാണ്. ചിലർ എന്നെ അനുകരിക്കാൻ സാധ്യതയുണ്ട്, എന്റെ പുകവലി അവരെ സ്വാധീനിക്കും. അതുകൊണ്ടാണ് അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയത്," സൂപ്പർതാരം കൂട്ടിച്ചേർത്തു.
മമ്മൂട്ടി മടങ്ങിയെത്തുമ്പോൾ
വിശ്രമം കഴിഞ്ഞ് മടങ്ങിയെത്തുന്ന മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുമെന്നാണ് വിവരം. അധികം വൈകാതെ മോഹൻലാലിനൊപ്പം അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ അദ്ദേഹം ജോയിൻ ചെയ്‌തേക്കും. പാട്രിയോട്ട് എന്നാണ് പൊളിറ്റിക്കൽ ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പിന്നീട്, ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലേക്ക് കടക്കുന്ന മെഗാസ്റ്റാർ, അമൽ നീരദ്, നിതീഷ് സഹദേവ്, ആനന്ദ് ഏകാർഷി തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിക്കുമെന്നാണ് സൂചന.


Click it and Unblock the Notifications