അല്ലു അർജുനും രാം ചരണും തമ്മിൽ അകന്നിട്ട് പതിനെട്ട് വർഷങ്ങൾ; കാരണം ഈ ബോളിവുഡ് നടിയോ?
ഇന്നത്തെ തെലുങ്ക് സിനിമ വ്യവസായത്തിലെ ഏറ്റവും വലിയ താരങ്ങളിൽ രണ്ടു പേരാണ് അല്ലു അർജുനും, രാം ചരണും. പുഷ്പ താരം ഇന്ന് ടോളിവുഡിന്റെ ഏറ്റവും വലിയ സോളോ ബോക്സ് ഓഫീസ് വിജയം നേടിയ നടനാണ്. ആർ.ആർ.ആർ താരമാവട്ടെ, എസ്.എസ്. രാജമൗലി ചിത്രത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടി. വ്യക്തി ജീവിതത്തിലേക്ക് വന്നാൽ, ഇരുവരും കസിൻ സഹോദരങ്ങളാണ്. കാരണം അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദിന്റെ സഹോദരിയാണ്, രാം ചരണിന്റെ അമ്മയും, മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഭാര്യയുമായ സുരേഖ.
എന്നാൽ കുറച്ചു കാലം മുൻപ് ഒരിക്കൽ രാംചരൺ ഇൻസ്റ്റാഗ്രാമിൽ അല്ലു അർജുനെ അൺഫോളോ ചെയ്തത് വലിയ വാർത്തയായിയിതുറന്നു. എന്നാൽ, ഇതിനും മുൻപ് പല വർഷങ്ങളായി കസിൻസ് തമ്മിൽ തീരെ നല്ല ബന്ധത്തിൽ അല്ലെന്ന സത്യം അധികം ആർക്കും അറിയില്ല. പൊതു വേദികളിൽ ഒന്നിച്ചെത്തുമ്പോൾ പരസ്പരം നന്നായി ഇടപെടുകയും, കുടുംബത്തിലെ ചടങ്ങുകൾക്ക് വിദ്വേഷം മാറ്റി വച്ച് ഒന്നിച്ചെത്തുകയും ചെയ്യുമെങ്കിലും, ഇരുവരും പതിനെട്ട് വർഷങ്ങളായി അകൽച്ചയിലാണ്.

2000കളിലെ റിപ്പോർട്ടുകൾ പ്രകാരം, ഒരുകാലത്ത് അല്ലു അർജുൻ ബോളിവുഡ് നടി നേഹ ശർമയെ സ്നേഹിച്ചിരുന്നു. അവരെ വിവാഹം ചെയ്യാനും ബണ്ണി ഏറെ ആഗ്രഹിച്ചിരുന്നു. നേഹ ശർമ 2010-ൽ ഇമ്രാൻ ഹാഷ്മിയോടൊപ്പം ക്രൂക്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അതിന് മുമ്പ് അവർ തെലുങ്ക് സിനിമയിൽ അഭിനയിച്ചിരുന്നു. ആ സമയത്താണ് അല്ലു അർജുനും നേഹയും തമ്മിൽ അടുത്തത്. പക്ഷേ മറ്റൊരാൾ ഇവർക്ക് ഇടയിൽ എത്തിയതോടെ, ആ പ്രണയം തകർന്നു.
രാം ചരൺ ചിരുത എന്ന ചിത്രത്തിലൂടെ സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, അതിൽ നേഹ ശർമ്മയായിരുന്നു നായിക. 2007ൽ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇരുവരും തമ്മിൽ പ്രണയത്തിൽ ആയെന്നും, തമ്മിൽ ഡേറ്റിംഗ് തുടങ്ങിയെന്നുമാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. രാം ചരൺ നേഹയെ രഹസ്യമായി വിവാഹം കഴിച്ച് ഹണിമൂണിനും പോയെന്നു വരെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ചിരുത എന്ന സിനിമ റിലീസ് ചെയ്യുമ്പോഴേക്കും നേഹയും രാംചരണും തമ്മിൽ ബന്ധമുണ്ടെന്ന വാർത്തകൾ തെലുങ്ക് സിനിമ വ്യവസായത്തിൽ പാട്ടായി. നേഹയുമായുള്ള തന്റെ ബന്ധം തകരാൻ കാരണം തന്റെ കസിനും, അന്ന് അടുത്ത സുഹൃത്തുമായിരുന്ന രാം ചരൺ തന്നെയാണെന്ന് മനസിലാക്കിയപ്പോൾ അല്ലു അർജുൻ ഞെട്ടി. അതറിഞ്ഞപ്പോൾ അദ്ദേഹത്തിന് വലിയ മനോവേദനയായി. അന്ന് മുതൽ ഈ സഹോദരന്മാർ തമ്മിൽ സംസാരിക്കാതെയായി എന്നാണ് സൂചനകൾ.
ബാല്യകാലം മുതൽ അല്ലു അർജുനും രാം ചരണും തമ്മിൽ അടുത്ത സഹോദരബന്ധമായിരുന്നു. എന്നാൽ ഈ 'ലവ് ട്രയാംഗിൾ' സംഭവം അർജുന്റെ മനസ്സിൽ മുറിവാക്കി; അതാണ് അവർക്കിടയിലെ പിളർപ്പിന് കാരണം. വർഷങ്ങൾക്ക് ശേഷം, 2024 ഡിസംബർ 13ന്, പുഷ്പ 2 പ്രീമിയർ കാണാനെത്തിയ താരത്തെ കാണാനുള്ള തിരക്കിൽ ഒരു സ്ത്രീ മരിക്കുകയും മകനക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ അല്ലു അർജുൻ അറസ്റ്റിലാവുകയും ചെയ്താൽ. ജയിൽ മോചിതയനായ അർജുനെ കാണാൻ തെലുങ്ക് സിനിമാരംഗം മുഴുവനും എത്തിയെങ്കിലും, രാം ചരണിന്റെ അഭാവം, ഇരുവരും തമ്മിലുള്ള തണുത്ത ബന്ധം തുടരുന്നതായി സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ പറഞ്ഞു.


Click it and Unblock the Notifications











