For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധോണിയുമായി അകലം പാലിച്ച് ലക്ഷ്മി റായി

  By Ajith Babu
  |

  തലയ്ക്കു മേലെ കൂടി പോകുന്ന വിവാദങ്ങള്‍ കോണിവച്ചു കയറിപ്പിടിയ്ക്കുന്ന താരമാണ് ലക്ഷ്മി റായി. ഒന്നിനുപിന്നാലെ ഒന്നെന്ന കണക്കില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനും സുന്ദരിയ്ക്ക് പ്രത്യേക കഴിവുതന്നെയുണ്ട്.

  ലക്ഷ്മിയുടെ ഗോസിപ്പ് നായകന്മാരുടെ കൂട്ടത്തില്‍ കുറെക്കാലം മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ പേരും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ധോണിയുമായി സുഹൃദ്ബന്ധം മാത്രമേയുള്ളൂവെന്ന് ലക്ഷ്മി വ്യക്തമാക്കിയതോടെ പരദൂഷണക്കാര്‍ പിന്‍വലിഞ്ഞു.

  രണ്ടുകൊല്ലം മുമ്പ് സാക്ഷി സിങ് റാവത്തിനെ ജീവിതസഖിയായി ധോണി തിരഞ്ഞെടുത്തതോടെ ഗോസിപ്പുകളെല്ലാം അവസാനമായി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ധോണിയുമായൊരു പുതിയൊരു ഗോസിപ്പില്‍ ചെന്നുചാടാന്‍ ലക്ഷ്മിയ്ക്കിപ്പോള്‍ തീരെ ആഗ്രഹമില്ല.

  വിവാദങ്ങള്‍ ചോദിച്ചുവാങ്ങാന്‍ തയാറായില്ലെന്ന് ലക്ഷ്മി തന്നെ പറയുന്നു. പൊതുവേദികളില്‍ വച്ച് കാണുമ്പോള്‍ പരസ്പരം ഹലോ പറഞ്ഞൊഴിയുകയാണ് ഞങ്ങള്‍. എന്നെക്കുറിച്ച് പരദൂഷണം പറയാന്‍ പലര്‍ക്കും ഉത്സാഹമാണ്. അങ്ങനെയുള്ളവര്‍ക്ക് ഞാനായിട്ടൊരു അവസരമുണ്ടാക്കരുതല്ലോ-ലക്ഷ്മി നയം വ്യക്തമാക്കുന്നു. വിക്രം നായകനായ താണ്ഡവത്തിന്റെ ലൊക്കേഷനിലാണിപ്പോള്‍ തെന്നിന്ത്യന്‍ താരം.

  English summary
  Though the actress maintained that the Indian cricket captain was just a friend of her and there was nothing beyond friendship bteween them, gossip factories dished out stories about their so called 'relationship'.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X