»   »  പ്രഭുദേവ വീണ്ടും പ്രണയക്കുരുക്കില്‍?

പ്രഭുദേവ വീണ്ടും പ്രണയക്കുരുക്കില്‍?

Posted By:
Subscribe to Filmibeat Malayalam

Prabhu Deva
നയന്‍സുമായി തെറ്റിപ്പിരിഞ്ഞ ശേഷം പ്രഭുവിനെ ചുറ്റി പറ്റി ഉയരുന്ന ഗോസിപ്പുകള്‍ക്ക് അവസാനമാകുന്നില്ല. പ്രഭുവിന്റെ പുതിയ കാമുകിയാരായിരിക്കുമെന്ന് തേടി നടന്ന പാപ്പരാസികള്‍ പുതിയൊരു പേര് കണ്ടെത്തിയിരിക്കുകയാണ്.

ഹിന്ദിയിലെ പ്രശസ്ത നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളും ഹിന്ദിയിലെ തിരക്കേറിയ നായികയുമായ സോനാക്ഷി സിന്‍ഹയുമായി പ്രഭുദേവ പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ബി ടൗണിലെ പല പാര്‍ട്ടികള്‍ക്കും ഇരുവരും ഒന്നിച്ചാണത്രേ പങ്കെടുക്കുന്നത്.

ബാംഗ്ലൂരില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന സമയത്ത് ഇരുവരും സ്റ്റേഡിയത്തില്‍ ഒന്നിച്ചെത്തിയത് വാര്‍ത്തയായിരുന്നു.
നയന്‍സുമായുള്ള ബന്ധം പിരിഞ്ഞതിനെ പിന്നെ ഏറെ ദുഖിതനായ പ്രഭുവിന് സോനാക്ഷി ഒരു ആശ്വാസമാണെന്നാണ് ബി ടൗണിലെ സംസാരം.

എന്തായാലും പ്രഭുവിന്റെ മുന്‍ കാമുകിയായ നയന്‍സിനെ പറ്റിയും തെന്നിന്ത്യയില്‍ നിന്ന് ചില വാര്‍ത്തകള്‍ വരുന്നുണ്ട്. ഒരു കാലത്ത് നയന്‍സിന്റെ എല്ലാമെല്ലാമായിരുന്ന ചിമ്പുവുമായി നടി വീണ്ടും അടുത്തു കഴിഞ്ഞുവെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

English summary
It seems like the choreographer-turned-director has a new lady in his life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam