സമാന്തയും രാജ് നിദിമോരുവും അവധി ആഘോഷിക്കാൻ അബുദാബിയിൽ? വൈറലായി ചിത്രങ്ങൾ

By Desk

പ്രശസ്ത നടി സമാന്ത റൂത്ത് പ്രഭു അടുത്തിടെയായി വാർത്തകളിൽ നിറയുന്നത് വ്യക്തിജീവിതത്തിലെ സംഭവവികാസങ്ങളിലൂടെയാണ്. നടൻ നാഗ ചൈതന്യയുമായുള്ള വിവാഹ മോചന ശേഷം, നടി പുതിയ പ്രണയത്തിൽ ആയെന്ന റിപോർട്ടുകൾ വന്നു തുടങ്ങിയിട്ട് നാളുകൾ ഏറെയായി. സമാന്തയുടെ വെബ് സീരിയസായ ദി ഫാമിലി മാൻ സംവിധാനം ചെയ്ത രാജ് നിദിമൊരുവാണ് നടിയുടെ പുതിയ കാമുകൻ എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, സമാന്ത ഇപ്പോൾ രാജിനൊപ്പം ഹോളിഡേ ആഘോഷിക്കുകയാണ്.

സമാന്ത രാജ് നിദിമൊരുവിനൊപ്പം അബുദാബിയിൽ?

നടി സാമന്ത റൂത്ത് പ്രഭുവിനെയും സംവിധായകൻ രാജ് നിദിമോരുവിനെയും കുറിച്ചുള്ള അഭ്യൂഹങ്ങൾ ദിവസങ്ങൾ തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇരുവരും ഇതുവരെ ഈ വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയ പ്രേക്ഷകർ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന ചില സൂചനകൾ കണ്ടെത്തിയിരിക്കുകയാണ്.

Samantha and Raj Nidimoru
Photo Credit: Samantha / Instagram

നാഗ ചൈതന്യയ്ക്കായി ചെയ്ത ടാറ്റൂ നീക്കം ചെയ്ത് സമാന്ത; വൈറലായി വീഡിയോ

സാമന്തയുടെ അബൂദാബിയിലെ ഖസർ അൽ സരാബ് ഡെസർട്ട് റിസോർട്ടിൽ നിന്നുള്ള അവധിക്കാല പുറത്തു വന്നതോടെയാണ് ഇപ്പോൾ വീണ്ടും അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. നടി സൺഗ്ലാസ് ധരിച്ചിരിക്കുന്ന ഒരു ഫോട്ടോയിൽ, ചിത്രം എടുക്കുന്നത് രാജ് നിദിമൊരുവാണെന്ന് പ്രതിഫലനം കാണിക്കുന്നുണ്ടെന്ന് റെഡ്ഡിറ്റ് പ്രേക്ഷകർ പറയുന്നു. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണെങ്കിലും, സാമന്തയുടെ സൺ ഗ്ലാസ്സിൽ കാണുന്ന വ്യക്തി സിറ്റാഡൽ സംവിധായകൻ തന്നെയാണെന്നതിന് ഇതുവരെ സ്ഥിരീകരണമൊന്നും ആയിട്ടില്ല. സമാന്ത കറുത്ത നീന്തൽക്കുപ്പായത്തിൽ വിശ്രമിക്കുന്നതും, പുസ്തകം വായിക്കുന്നതും, ദൂരദർശിനിയിലൂടെ നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നതുമായിട്ടുള്ള കുറെ അധികം ചിത്രങ്ങളുടെ ഒരു പരമ്പരയിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Samantha and Raj Nidimoru
Photo Credit: Samantha / Instagram

ഞാൻ തിരിച്ച് വരുമ്പോഴേക്കേ ശോഭിത ഉണരൂ, ഒരുമിച്ച് ലഭിക്കുന്ന സമയങ്ങൾ; വിവാഹ ജീവിതത്തെക്കുറിച്ച് നാ​ഗ ചെെതന്യ

സമാന്ത ഒരേ സമയം തന്റെ വ്യക്തി ജീവിതത്തിൽ സ്വകാര്യത ആഗ്രഹിക്കുന്നുവെന്ന് പറയുകയും, എന്നാൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന ചിത്രങ്ങളിൽ രാജ് നിദിമോരുവുമായി പ്രണയത്തിലാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നത് എന്തിനാണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇതിന് മുൻപും റെഡിറ്റ് നടിയുടെ ഇരട്ടത്താപ്പ് നയത്തെ പലതവണ ചോദ്യം ചെയ്തിട്ടുണ്ട്. മുൻ ഭർത്താവ് നാഗ ചൈതന്യ തന്നെ വഞ്ചിച്ചു എന്ന് പരസ്യമായി സൂചിപ്പിച്ച സമാന്ത, ഇപ്പോൾ വിവാഹിതനും, ഒരു കുട്ടിയുടെ പിതാവുമായ രാജ് നിദിമൊരുവിനെ പ്രണയിച്ച് താൻ വ്യത്യസ്ഥയല്ലെന്ന് തെളിയിച്ചു എന്നും സോഷ്യൽ മീഡിയ പറയുന്നു.

രാജ് നിദിമൊരുവിന്റെ ഭാര്യ ശ്യാമലി ഡേയുടെ പ്രതികരണം

രാജ് നിദിമോരുവിന്റെ ഭാര്യയും, സാമന്തയുടെ പഴയ സുഹൃത്തുമായ ശ്യാമാലി ഡേ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ചില അർഥം വച്ചുള്ള പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. "കാലം തുറന്നുകാട്ടുന്നു, കർമ്മം തിരുത്തുന്നു, പ്രപഞ്ചം വിനീതമാക്കുന്നു" എന്നെഴുതിയ ഒരു പോസ്റ്റാണ് ആദ്യം ശ്യാമലി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, "നല്ല കർമ്മം സൃഷ്ടിക്കുക. ആളുകളെ സഹായിക്കുക, ആളുകളോട് നീതിപൂർവ്വം പെരുമാറുക" എന്നെഴുതിയ മറ്റൊരു പോസ്റ്റാണ് അവർ പിന്നീട് പങ്കു വച്ചത്. പേരുകളൊന്നും പരാമർശിച്ചില്ലെങ്കിലും, ശ്യാമലി ഡേയുടെ പോസ്റ്റുകളുടെ സമയം ശ്രദ്ധ പിടിച്ചുപറ്റി.

രാജ് നിദിമോരുവും, ഡി.കെ.യും ചേർന്ന് സംവിധാനം ചെയ്ത ദി ഫാമിലി മാൻ എന്ന വെബ് സീരിസിന്റെ രണ്ടാം സീസണിലെ പ്രതിനായികയായിട്ടാണ് സമാന്ത റൂത്ത് പ്രഭു തന്റെ ഒ.ടി.ടി അരങ്ങേറ്റം നടത്തിയത്. അതിന് ശേഷം ഇതേ സംവിധായകരുടെ മറ്റൊരു പ്രൊജക്റ്റ് ആയ സിറ്റാഡൽ വെബ് സീരീസിലും സമാന്ത നായികയായി എത്തി. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, രാജ് - ഡി.കെ. കൂട്ടികെട്ടിന്റെ അടുത്ത പ്രൊജക്റ്റ് ആയ 'രക്ത ബ്രഹ്മാണ്ഡ - ദി ബ്ലഡി കിങ്ഡം' എന്ന പുതിയ സീരിസിലും നായികയായി എത്തുന്നത് സമാന്ത തന്നെയാണ്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X