രാഷ്ട്രീയത്തിന് വേണ്ടത് ക്‌ളീൻ ഇമേജ്: സംഗീത വിജയ്‌യോടൊപ്പം ഈ ചടങ്ങിനെത്തും, തൃഷയ്ക്ക് സ്ഥാനമില്ല?

കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചയാവുന്ന വിഷയങ്ങളിൽ ഒന്നാണ് തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ വ്യക്തി ജീവിതം. അഭിനയം നിർത്തി സജീവ രാഷ്രീയത്തിലേക്ക് ഇറങ്ങാൻ പ്ലാൻ ചെയ്യുന്ന നടൻ, പ്രശസ്ത നടി തൃഷ കൃഷ്ണനുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ സോഷ്യൽ മീഡിയ ആഘോഷിച്ചു തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. ഇതിനിടെ, വിജയ്‍യും ഭാര്യ സംഗീതയും തമ്മിലുള്ള ദാമ്പത്യ ബന്ധത്തെ കുറിച്ച് ഒരുപാട് അവ്യക്തതകൾ നിലനിൽക്കുകയാണ്.

വിജയ്‌യോടൊപ്പം ഒരു പൊതു വേദിയിൽ സംഗീത എത്തിയിട്ട് നാലര വർഷത്തിലേറെയായി. അവസാനമായി ഇരുവരെയും ഒന്നിച്ചു കണ്ടത്, മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിയിൽ വച്ചാണ്. അതിന് പിന്നാലെ സംഗീതയും വിജയ്‍യും വേർപിരിഞ്ഞിവെന്നും, താര പത്നി മക്കളായ ജേസൺ സഞ്ജയ്‌യേയും, ദിവ്യ സാഷയെയും കൂട്ടി തന്റെ മാതാപിതാക്കളോടൊപ്പം താമസിക്കാനായി ലണ്ടനിലേക്ക് മടങ്ങിയെന്നും ഗോസിപ്പുകൾ വന്നു.

Trisha  Vijay and Sangeetha
Photo Credit: Trisha, Instagram / Sun Pictures

സം​ഗീത എവിടേയും പോയിട്ടില്ല വിജയ്ക്കൊപ്പമുണ്ട്; വിവാഹമോചന അഭ്യൂഹങ്ങൾ ഇല്ലാതാക്കി നടന്റെ സുഹൃത്തിന്റെ വാക്കുകൾ

എന്നാലിപ്പോൾ, സംഗീതയും വിജയ്‍യും ഇത് വരെ വേർപിരിഞ്ഞിട്ടില്ലെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾക്ക് പ്രചാരം ഏറുകയാണ്. അടുത്തിടെ, ഇരുവരുടെയും സുഹൃത്തായ നടൻ സഞ്ജീവ് വെങ്കട്ടും, ഭാര്യയും നടിയുമായ പ്രീതിയും, വിജയ്‍യും സംഗീതയും ഇപ്പോഴും ഒന്നിച്ചാണ് ജീവിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരുന്നു. വിവാഹമോചന വാർത്തകൾ തള്ളിക്കളഞ്ഞ സുഹൃത്ത്, സംഗീത ചെന്നൈയിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. തങ്ങൾ ഇടയ്ക്ക് വിജയയുടെ വീട്ടിൽ അദ്ദേഹത്തിനും ഭാര്യയ്ക്കും ഒപ്പം ഭക്ഷണം കഴിക്കാൻ പോയിരുന്നതായും ഇവർ അവകാശപ്പെട്ടു.

Trisha  Vijay and Sangeetha
Photo Credit: Trisha, Instagram / Filmibeat

ഹീറോയിസമില്ലാതെ സ്ത്രൈണ്യ ഭാവത്തിൽ മോഹൻലാൽ: പ്രകാശ് വർമയുടെ പരസ്യചിത്രത്തിന് കൈയ്യടിയുമായി സോഷ്യൽ മീഡിയ

ഇതിന് പിന്നാലെ, എല്ലാ ഗോസിപ്പുകൾക്കും മറുപടിയായി വിജയ്‌ക്കൊപ്പം സംഗീത ഉടനെ പൊതുവേദിയിൽ എത്തുമെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോൺ ദുരൈദാസ് എന്ന പേരിലുള്ള വിജയ്‌യുടെ ഒരു ഫാൻ പേജ്, സംഗീത അണ്ണി (ഏട്ടത്തി) ടി.വി.കെ. എന്ന താരം തുടങ്ങിയ രാഷ്ട്രീയ പാർട്ടിയുടെ ഓഗസ്റ്റ് ഇരുപത്തിയഞ്ചാം തിയതി നടക്കാൻ ഇരിക്കുന്ന മാനാട് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, ഈ വിവരം ശരി വയ്ക്കുന്ന തരത്തിലുള്ള പല റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. സംഗീത വിജയ്‌ക്കൊപ്പം ചടങ്ങിന് എത്തുമെന്നും, എല്ലാ ഗോസിപ്പുകൾക്കും ഇരുവരും അന്ന് മറുപടി പറയുമെന്നുമാണ് സൂചന.

ലിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിൽ, വിജയ് ഒരുപാട് ചിത്രങ്ങളിൽ തന്റെ നായികയായി എത്തിയ തൃഷയുമായി പ്രണയത്തിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടൻ ഇത് നിഷേധിക്കാതെ ഇരിക്കുകയും, തൃഷ ഇത് ശരി വയ്ക്കുന്ന തരത്തിൽ വിജയ്‌യുടെ പിറന്നാൾ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുകയും ചെയ്തതോടെ അതിന് ശക്തി കൂടി. എന്നാൽ വിജയ് ഒരിക്കലും തൃഷയുമായുള്ള സൗഹൃദത്തെയോ ബന്ധത്തെയോ പരസ്യമായി അംഗീകരിച്ചിട്ടില്ല. ഇത് നിഷേധിക്കാനും താരം മെനക്കെട്ടിട്ടില്ല. എന്നാൽ, വിജയ്‌യെ കൊണ്ട് ഈ ബന്ധം അംഗീകരിപ്പിക്കാനുള്ള തൃഷയുടെ ശ്രമങ്ങൾ, സംഗീത ടി.വി.കെ. സമ്മേളനത്തിൽ എത്തുന്നതോടെ വിഫലമാകും എന്നാണ് സോഷ്യൽ മീഡിയ കരുതുന്നത്.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ മാത്രം സ്വന്തമല്ല. https://www.youtube.com/@suntv, https://www.instagram.com/trishakrishnan/, എന്നീ പേജുകളിൽ നിന്ന് കൂടി എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).

More from Filmibeat

Read more about: vijay sangeetha trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X