»   »  സോനയുടെ ഭീഷണി; നടന്‍മാരുടെ മുട്ടിടിയ്ക്കുന്നു

സോനയുടെ ഭീഷണി; നടന്‍മാരുടെ മുട്ടിടിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
തന്റെ ജീവിതസംഭവങ്ങള്‍ സിനിമയാക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് നടി സോന. കഥയും മറ്റ് കാര്യങ്ങളുമെല്ലാം പൂര്‍ത്തിയായി കഴിഞ്ഞുവെന്നും ഇനി ചിത്രീകരണം തുടങ്ങിയാല്‍ മതിയെന്നുമാണ് നടി പറയുന്നത്. ഈ വാര്‍ത്ത കേട്ടതോടെ ചില നടന്‍മാര്‍ക്കും സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഉറക്കമില്ലാതായെന്നാണ് കേള്‍വി. തങ്ങളുടെ രഹസ്യങ്ങള്‍ നടി പുറത്തുവിടുമോയെന്ന ഭയമാണ് ഇതിന് കാരണം.

സിനിമയെടുക്കാന്‍ തുനിഞ്ഞിറങ്ങിയ നടിയെ പിന്തിരിപ്പിക്കാനായി ഇവരില്‍ ചിലര്‍ ഭീഷണി ഫോണ്‍കോള്‍ എന്ന അടവ് പ്രയോഗിച്ച് നോക്കി. എന്നാല്‍ എന്തുതന്നെ സംഭവിച്ചാലും പിന്നോട്ടില്ലെന്ന വാശിയിലാണ് നടി. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ സോനയുമായി അടുപ്പമുള്ള വ്യക്തികളോട് കഥയില്‍ എന്തൊക്കെയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് അന്വേഷിക്കുന്ന തിരിക്കിലാണത്രേ നിര്‍മ്മാതാക്കളും നടന്‍മാരും. ഇക്കാര്യം അന്വേഷിക്കാനായി ഒരു അന്വേഷണ കമ്മീഷനെ പോലും ഇവര്‍ നിയമിച്ചതായും കേള്‍ക്കുന്നു.

എന്നാല്‍ എല്ലാത്തിലും അവസാന തീരുമാനമെടുക്കുന്നത് സോനയാണെന്നും അതുകൊണ്ടു തന്നെ ഒന്നും അങ്ങോട്ട് വ്യക്തമാവുന്നില്ലെന്നുമാണ് കമ്മീഷന്‍ ഇവര്‍ക്ക് നല്‍കിയ വിവരം. എന്തായാലും പടം പുറത്തിറങ്ങുന്നതോടെ പല വമ്പന്‍മാരുടേയും തലകള്‍ ഉരുളുമെന്നാണ് സൂചന.

English summary

 At last actress Sona has began making a movie out of her life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam