»   » നടി സോനയ്ക്ക് ഭീഷണി

നടി സോനയ്ക്ക് ഭീഷണി

Posted By:
Subscribe to Filmibeat Malayalam
Sona
വിവാദങ്ങളുടെ ഇഷ്ടതോഴിയായ തെന്നിന്ത്യന്‍ നടി സോന തന്റെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതകഥയുടെ കുറേ ഭാഗങ്ങള്‍ നടി തുറന്നെഴുതിയിരുന്നു. ഇതിന് നല്ല സ്വീകരണം കിട്ടിയപ്പോഴാണത്രേ ജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് നടി ചിന്തിച്ചത്.

എന്നാല്‍ നടി പ്രതീക്ഷിച്ചതു പോലെ ഇതിന് അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. ജീവിതകഥ സിനിമയാക്കാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചതില്‍ പിന്നെ നടിയെ തേടി ഒട്ടേറെ ഭീഷണി കോളുകള്‍ എത്തുന്നുണ്ടത്രേ. എന്നാല്‍ ഇതുകൊണ്ടൊന്നും പേടിച്ച് പിന്തിരിയാന്‍ സോനയെ കിട്ടില്ല. തന്റെ ജീവിതകഥയുടെ കഥയും തിരക്കഥയും താന്‍ തന്നെ എഴുതും. അത് സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും താന്‍ തന്നെയായിരിക്കും. ഇതിന് പുറമേ ചിത്രത്തില്‍ നടി ഒരു ചെറിയ റോളും ചെയ്യുന്നുണ്ട്.

എന്നാല്‍ സിനിമയില്‍ സോനയുടെ റോള്‍ അവതരിപ്പിക്കുന്നത് മറ്റൊരു നടിയാവും. അതിനായി താനുമായി രൂപസാദൃശ്യമുള്ള ഒരു നടിയ്ക്കായുള്ള അന്വേഷണത്തിലാണത്രേ സോന. എന്തായാലും തന്റെ സിനിമ റിലീസാവുന്നതോടെ തെന്നിന്ത്യയിലെ പ്രമുഖരായ ചിലരുടെ പൊയ്മുഖം അഴിഞ്ഞു വീഴുമെന്നാണ് നടി പറയുന്നത്.

English summary
Controversial actress and item girl Sona Heiden is all set to produce her biopic.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam