»   » സോന തിരുത്തി; ആണില്ലാതെ വയ്യ

സോന തിരുത്തി; ആണില്ലാതെ വയ്യ

Posted By:
Subscribe to Filmibeat Malayalam

വാതോരാതെ സംസാരിക്കുന്ന നമ്മുടെ നടിമാരൊക്കെ കല്യാണത്തെ കുറിച്ചു ചോദിച്ചാല്‍ മിണ്ടാതാവും. എനിക്ക് കല്യാണത്തിനുള്ള പ്രായമൊന്നുമായിട്ടില്ല, ഞാനിപ്പോഴും മധുരപ്പതിനേഴിലാണെന്ന് മൊഴിയുന്നവരാണ് ഏറെയും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇവര്‍ പതിനേഴില്‍ നിന്ന് മാറ്റിപ്പിടിക്കാന്‍ തയ്യാറാവില്ലെന്നത് മറ്റൊരു കാര്യം. മറ്റു ചില നടിമാരാകട്ടെ, കല്യാണം കഴിക്കാനൊക്കെ എവിടെ സമയം എന്ന നിലപാടുകാരായിരിക്കും.

വിവാഹ വിഷയത്തില്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായ മറുപടി നല്‍കി ശ്രദ്ധേയയായ നടിയാണ് സോന. കല്യാണത്തെ കുറിച്ച് ചോദിച്ചവരോട് 'ആണിനോടൊപ്പം ജീവിക്കാന്‍ വയ്യ, ആണില്ലാതെയും ജീവിക്കാന്‍ വയ്യ' എന്നായിരുന്നു സോന പറഞ്ഞത്. കേട്ടവര്‍ക്ക് സോനയുടെ മനസ്സിലിരിപ്പ് മുഴുവനായും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരവരുടെ ഭാവന അനുസരിച്ച് ഓരോന്ന് എഴുതി വിട്ടു.

എന്തായാലും തന്റെ മുന്‍നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ സോന തയ്യാറായിരിക്കുന്നു. ഇനി ജീവിതത്തില്‍ ഒരു വിവാഹം ഒക്കെയാവാം എന്നാണ് നടിയുടെ നിലപാട്. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. തന്റെ ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ക്ക് വേണ്ട ഗുണങ്ങളെ പറ്റിയും സോന ട്വീറ്റില്‍ പറയുന്നുണ്ട്. അങ്ങനെ വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ലെങ്കിലും തന്നെ നോക്കുന്നവനും സുന്ദരനുമായിരിക്കണം ഭര്‍ത്താവെന്നാണ് നടിയുടെ ഡിമാന്റ്.

English summary
Sona Changed her conept about marriage. Earlier she said for a women, a life without men is so difficult and even with them will very much difficult.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam