മമ്മൂട്ടി ചിത്രത്തിലും വിജയ് സേതുപതി, മക്കള്‍ സെല്‍വനെ മലയാളികള്‍ക്ക് വല്ലാണ്ട് ബോധിച്ചു
തമിഴ് സിനിമാ ലോകത്തിന് നാച്വറല്‍ ആക്ടിങ് എന്താണെന്നും ആക്ടര്‍ ആരാണെന്നും കാണിച്ചു കൊടുത്ത നടനാണ് വിജയ് സേതുപതി എന്ന് സംശയം കൂടാതെ പറയാം. അഭിനയിച്ച ഓരോ ചിത്രവും ഒന്നിനൊന്ന് വ്യത്യസ്തവും മികച്ചതുമാണ്. അതുകൊണ്ട് തന്നെ തമിഴകം കടന്നും വിജയ് സേതുപതിയ്ക്ക് ആരാധകരുണ്ട്.
തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപമാറ്റം, കീര്‍ത്തി സുരേഷിന്റെ പുതിയചിത്രം വൈറലാവുന്നു
മലയാളത്തില്‍ നിന്നുള്‍പ്പടെ വിജയ് സേതുപതിയ്ക്ക് ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. തെലുങ്കില്‍ ചിരജ്ജീവിയ്‌ക്കൊപ്പം സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലൂടെ അരങ്ങേറുകയാണ്. മലയാളത്തില്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ കരാറ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. സുനില്‍ സുഗധ സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറുന്നു എന്നായിരുന്നു നേരത്തെ വന്ന വിവരം.

എന്നാല്‍ ജയറാം നായകനാകുന്ന മാര്‍ക്കോണി മത്തായിയ്ക്ക് മുന്നേ വിജയ് സേതുപതി മറ്റൊരു ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു എന്ന് പുതിയ വാര്‍ത്തകള്‍. മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥി താരമായി വിജയ് സേതുപതി എത്തുന്നു. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതേ സമയം ചെയ്തു തീര്‍ക്കാനുള്ള ഒത്തിരി ചിത്രങ്ങളുമായി തമിഴില്‍ തിരക്കിലാണ് വിജയ് സേതുപതി. ലാഭം, സംഘതലവന്‍, സേതുപതി 2, തുഗ്ലക്, കടൈസി വ്യവസായി, ഉപ്പേന അങ്ങനെ നീളുന്നു വിജയ് സേതുപതിയുടെ പുതിയ ചിത്രങ്ങള്‍


Click it and Unblock the Notifications