For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയ്ക്ക് വേണ്ടി പ്രഭാസിനെ ഉപേക്ഷിക്കാനാവില്ല; നടനെക്കുറിച്ച് അനുഷ്ക പറഞ്ഞത്

  |

  ബോളിവുഡ് താരങ്ങളോടൊപ്പം തന്നെ തെന്നിന്ത്യൻ സിനിമകളിലെ താരങ്ങളും ഇന്ന് ദേശീയ തലത്തിൽ വാർത്തകളിൽ നിറയുന്നുണ്ട്. ​ ബി​ഗ് ബജറ്റ് ഹിറ്റ് സിനിമകളുടെ വൻ നിര തന്നെ വരുന്ന തെലുങ്ക്, തമിഴ് ഇൻഡ്സ്ട്രിയിലേക്ക് ഇപ്പോൾ ബി ടൗൺ മാധ്യമങ്ങളുൾപ്പെടെ ശ്രദ്ധ നൽകുന്നുമുണ്ട്.

  അതിനാൽ തന്നെ തെന്നിന്ത്യൻ താരങ്ങളെക്കുറിച്ചുള്ള ​ഗോസിപ്പുകളും ഇന്ന് നിറയുന്നു. ഇതിലൊന്നാണ് നടൻ പ്രഭാസും അനുഷ്ക ഷെട്ടിയും തമ്മിലുണ്ടെന്ന് പറയപ്പെട്ട പ്രണയം. ഏറെ നാൾ ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച സംഭവമായിരുന്നു പ്രഭാസ്- അനുഷ്ക പ്രണയ കഥകൾ.

  എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് അനുഷ്കയും പ്രഭാസും പല തവണ വ്യക്തമാക്കിയത്. ബാഹുബലി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരെക്കുറിച്ചും ഇത്തരം വാർത്തകൾ പ്രചരിച്ചത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ബാഹുബലിയിലെ അനുഷ്കയുടെയും പ്രഭാസിന്റെയും കെമിസ്ട്രി വൻ ജനശ്രദ്ധ നേടിയിരുന്നു. പ്രഭാസിന്റെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡി ആയാണ് അനുഷ്കയെ കണക്കാക്കുന്നത്.

  Also Read: 'ഷൂ തുടച്ച് കാലിൽ ഇട്ട് കൊടുത്തതിന് കിട്ടിയ നാണയം ഇപ്പോഴും അപ്പ പേഴ്സിൽ സൂക്ഷിച്ചിട്ടുണ്ട്'; മാളവിക ജയറാം

  തങ്ങളുടെ സുഹൃദ് ബന്ധത്തെ പറ്റി അനുഷ്ക മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. പ്രഭാസ് തനിക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാൻ പറ്റുന്ന സുഹൃത്താണെന്നായിരുന്നു പഴയൊരു അഭിമുഖത്തിൽ അനുഷ്ക പറഞ്ഞത്. പിന്നീട് നിശബ്ദം എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയും അനുഷ്ക പ്രഭാസിനെ പറ്റി സംസാരിച്ചു. സിനിമയോ പ്രഭാസുമായുള്ള സൗഹൃദമോ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ഏത് തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അനുഷ്ക.

  Also Read: 'വിണ്ണെെ താണ്ടി വരുവായ ജെസിയുടെ കഥയായിരുന്നു'; ചിമ്പു വന്നതോടെ കഥ മാറ്റി

  സിനിമയ്ക്ക് വേണ്ടി പ്രഭാസുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പറ്റില്ലെന്നാണ് അനുഷ്ക ഷെട്ടി നൽകിയ മറുപടി. ബാഹുബലിക്ക് പുറമെ ബില്ല, മിർച്ചി എന്നീ സിനിമകളിലും പ്രഭാസും അനുഷ്ക ഷെട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബാഹുബലിക്ക് ശേഷം പ്രഭാസ് സിനിമകളുടെ തിരക്കിലേക്ക് നീങ്ങിയെങ്കിലും അനുഷ്ക തിരക്കു പിടിച്ച് സിനിമകൾ ചെയ്യുന്നില്ല. ബാ​ഗ്മതി, നിശബ്ദം തുടങ്ങി ചുരുക്കം സിനിമകളിലെ നടി അഭിനയിച്ചിട്ടുള്ളൂ.

  അതേസമയം ബാഹുബലിക്ക് ശേഷം പ്രഭാസിനും കരിയറിൽ വലിയ വിജയ സിനിമകൾ ഉണ്ടായിട്ടില്ല. നടന്റെ ഒടുവിലിറങ്ങിയ രാധേ ശ്യാം ബോക്സ് ഓഫീസിൽ വൻ പരാജയം ആയിരുന്നു.

  Also Read: അവള്‍ മരിച്ചെന്ന് അറിഞ്ഞതും തരിച്ചു പോയി, ഡബ്ബ് ചെയ്യാനായില്ല; ദിവ്യ ഭാരതിയെക്കുറിച്ച് നടി

  പ്രൊജക്ട് കെ, ആദിപുരുഷ്, സലാർ എന്നീ സിനിമകളിലൂടെ വൻ തിരിച്ചു വരവിനാണ് പ്രഭാസ് ശ്രമിക്കുന്നത്. ഇതിനിടെ ആദി പുരുഷിൽ ഒപ്പം അഭിനയിക്കുന്ന കൃതി സനോനുമായി പ്രഭാസ് പ്രണയത്തിലാണെന്നും ​ഗോസിപ്പുകൾ പരക്കുന്നുണ്ട്. എന്നാൽ ഇതേ പറ്റി ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല. ഓം റൗത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷ് അടുത്ത വർഷമാണ് റിലീസ് ചെയ്യുക.

  സെയ്ഫ് അലി ഖാനും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. നാ​ഗ് അശ്വൻ സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രൊജക്ട് കെ. അമിതാബ് ബച്ചൻ, ദീപിക പദുകോൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറും പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ്.

  Read more about: anushka shetty prabhas
  English summary
  when anushka shetty said she cant lose friendship with prabhas for work; her words are going viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X