twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വിണ്ണെെ താണ്ടി വരുവായ ജെസിയുടെ കഥയായിരുന്നു'; ചിമ്പു വന്നതോടെ കഥ മാറ്റി

    |

    സിനിമാ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതും പ്രതീക്ഷകളേറെയുള്ളതുമായ കോംബോയാണ് ചിമ്പു-​ഗൗതം മേനോൻ സിനിമകൾ. രണ്ട് പേരുടെയും മികച്ച സിനിമകൾ വരിക ഈ കോംബോ ഒരുമിക്കുമ്പോഴാണെന്നാണ് ആരാധകർ പറയുന്നത്. 2010 ൽ പുറത്തിറങ്ങിയ വിണ്ണെെതാണ്ടി വരുവായ എന്ന സിനിമയാണ് ഇരുവരുടെയും കരിയറിനെ തന്നെ മാറ്റി മറിച്ചത്. ​

    ഗൗതം മേനോൻ സംവിധാനത്തിൽ ചിമ്പു നായകനായെത്തിയ സിനിമ എവർ​ഗ്രീൻ റൊമാന്റിക് ചിത്രമായി ഹിറ്റ് ലിസ്റ്റിൽ ഇടം നേടി. ഇതുപോലൊരു സിനിമ പിന്നീട് ​ഗൗതം മേനോനോ ചിമ്പുവിനോ തൃഷയ്ക്കോ ലഭിച്ചിട്ടില്ലെന്നും പലരും അഭിപ്രായപ്പെടുന്നു.

    മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്

    ഇപ്പോഴിതാ ​ഗൗതം മോനോൻ സംവിധാനത്തിൽ ചിമ്പു നായകനായെത്തിയ മൂന്നാമത്തെ സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. വെന്ത് തനിന്തത് കൂട്ടം എന്നാണ് സിനിമയുടെ പേര്. സെപ്റ്റംബർ 15 ന് റിലീസ് ചെയ്ത സിനിമയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

    പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരു ആക്ഷൻ ചിത്രമാണ് ചിമ്പുവിനെ വെച്ച് ​ഗൗതം മേനോൻ ചെയ്തിരിക്കുന്നത്. മുംബൈയിൽ കുടുങ്ങിപ്പോവുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് സിനിമയുടെ പ്രമേയം.

    Also Read: എനിക്കന്നു വീടില്ല, അമ്മ മരിച്ചതോടെ അച്ഛന്‍ വേറെ വിവാഹം കഴിച്ചു; ജീവിതം പറഞ്ഞ് ഹരീഷ് കണാരന്‍

    ആക്ഷൻ സിനിമയുടെ കഥയുമായാണ് ​ഗൗതം മേനോൻ സമീപിച്ചതെന്ന് ചിമ്പു

    ​​ഗൗതം മോനോൻ സംവിധാനം ചെയ്ത തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചിമ്പു ഇപ്പോൾ. വിണ്ണെെതാണ്ടി വരുവായ്ക്ക് മുമ്പ് ​ഒരു ആക്ഷൻ സിനിമയുടെ കഥയുമായാണ് ​ഗൗതം മേനോൻ തന്നെ സമീപിച്ചതെന്ന് ചിമ്പു പറയുന്നു. സുറ എന്നായിരുന്നു സിനിമയുടെ പേര്. എന്നാൽ ഈ സിനിമ നടന് അനുയോജ്യമല്ലെന്ന് ഇരുവരും പിന്നീട് തിരിച്ചറിഞ്ഞു.

    ഒരു ലൗ സ്റ്റോറി സംവിധാനം ചെയ്യാൻ ചിമ്പു ​ഗൗതം മേനോനോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഒരു സിനിമയുണ്ടെന്നും എന്നാൽ ഇതിൽ ഹീറോയ്ക്ക് വലിയ പ്രാധാന്യം ഇല്ലെന്നും ​ഗൗതം മേനോൻ പറഞ്ഞത്ര.

    Also Read: നമ്പർ 20 മദ്രാസ് മെയിലിൽ മോഹൻലാലിനൊപ്പം മമ്മൂട്ടി വരാനുണ്ടായ കാരണം; ഡെന്നിസ് ജോസഫ് പറഞ്ഞത്

    ആദ്യത്തെ കഥയിൽ ജെസിക്കായിരുന്നു കൂടുതൽ പ്രാധാന്യമെന്നും ചിമ്പു

    എന്നാൽ ഈ സിനിമ ചെയ്യാൻ ​ഗൗതം മേനോനെ ചിമ്പു നിർ‌ബന്ധിച്ചു. ആ സിനിമയാണ് വിണ്ണെെ താണ്ടി വരുവായ. സിനിമയ്ക്ക് ആദ്യം നൽകിയിരുന്ന പേര് ജെസി എന്നായിരുന്നു. നായിക തൃഷയുടെ കഥാപാത്രത്തിന്റെ പേരായിരുന്നു ഇത്. കഥ ഒന്നു തന്നെയായിരുന്നെങ്കിലും ആദ്യത്തെ കഥയിൽ ജെസിക്കായിരുന്നു കൂടുതൽ പ്രാധാന്യമെന്നും ചിമ്പു പറഞ്ഞു. എന്നാൽ ചിമ്പുവിനെ കാസ്റ്റ് ചെയ്ത ശേഷം സിനിമയിലെ കഥയിൽ ചെറിയ മാറ്റം വന്നു. നടന്റെ കഥാപാത്രത്തിന് സിനിമയിൽ പ്രാധാന്യവും ലഭിച്ചു.

    Also Read: ഭർത്താവിന്റെ പിറന്നാൾ ദിനം ആഘോഷമാക്കി നയൻതാര; താരം നൽകിയ സർപ്രെെസിനെക്കുറിച്ച് വിഘ്നേശ്

    നായികയായെത്തിയ തൃഷയുടെയും കരിയർ ബെസ്റ്റ് പെർഫോമൻസ്

    2010 ൽ വിണ്ണെെ താണ്ടി വരുവായ റിലീസായപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത റൊമാന്റിക് ഹീറോ പരിവേഷത്തിലാണ് ചിമ്പുവിനെ കാണാനായത്. ചിമ്പുവിന്റെ കരിയറിലെ ഏറ്റവും നല്ല സിനിമ ആയാണ് വിണ്ണെെ താണ്ടി വരുവായയെ പ്രേക്ഷകർ വിലയിരുത്തുന്നത്. നായികയായെത്തിയ തൃഷയുടെയും കരിയർ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു സിനിമയിൽ.

    Read more about: simbu
    English summary
    Simbu says vinnaithaandi varuvaaya was actually female oriented story; film's initial name was jessie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X