For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിന്റെ പിറന്നാൾ ദിനം ആഘോഷമാക്കി നയൻതാര; താരം നൽകിയ സർപ്രെെസിനെക്കുറിച്ച് വിഘ്നേശ്

  |

  തെന്നിന്ത്യൻ സിനിമകളിൽ താര റാണിയായി നിറഞ്ഞു നിൽക്കുകയാണ് നടി നയൻതാര. തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറായി അറിയപ്പെടുന്ന നയൻതാര സിനിമാ രം​ഗത്തേക്ക് എത്തിയിട്ട് 20 വർഷത്തോടടുക്കുകയാണ്. 2003 ൽ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. പിന്നീട് മലയാളത്തിലെ ഒരുപിടി സിനിമകൾക്ക് ശേഷം തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറിയ നയൻസ് വളരെ പെട്ടെന്ന് മുൻനിര നായിക നടിയായി.

  അതേസമയം പിന്നീട് കരിയറിലും ജീവിത്തിലും ഉണ്ടായ ചില വീഴ്ചകൾ നടിയെ ബാധിച്ചു. ശേഷം 2013 ഓടെയാണ് വീണ്ടും സിനിമകളിലെ ശക്തമായ സാന്നിധ്യമായി മാറി. മായ, രാജാ റാണി, തനി ഒരുവൻ, ഇരുമുഖൻ, നാനും റൗഡി താൻ തുടങ്ങി ഹിറ്റുകളുടെ ഒരു വൻ നിര തന്നെ നയൻതാരയെ തേടിയെത്തി.

  കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാര വിവാഹം കഴിച്ചത്. സംവിധായകൻ വിഘ്നേശ് ശിവനായിരുന്നു വരൻ. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിലാണ് നയൻസും വിഘ്നേശും വിവാഹിതരായത്. നടി അഭിനയിച്ച നൗനും റൗഡി താൻ എന്ന സിനിമ സംവിധാനം ചെയ്തത് വിഘ്നേശ് ശിവൻ ആയിരുന്നു. മഹാബലിപുരത്ത് വെച്ച് ആഘോഷ പൂർണമായിരുന്നു ഇരുവരുടെയും വിവാഹം. ഷാരൂഖ് ഖാൻ, രജനീകാന്ത്, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങിയ പ്രമുഖർ വിവാഹ ചടങ്ങിൽ അതിഥികളായി എത്തിയിരുന്നു.

  Also Read: ശ്രീനിവാസന്റെ വിവാഹം വീടും പറമ്പും ജപ്തി ചെയ്തതിന് ശേഷം; രജിസ്റ്റര്‍ ഓഫീസിലെ വിവാഹത്തെ കുറിച്ച് താരം

  ഇപ്പോഴിതാ വിഘ്നേശ് ശിവന്റെ പിറന്നാൾ ദിനം ആഘോഷമാക്കിയിരിക്കുകയാണ് നയൻതാര. ബുർജ് ഖലീഫയിൽ പ്രത്യേക വിരുന്നാണ് വിഘ്നേശിന്റെ പിറന്നാൾ ദിനത്തിൽ നയൻതാര ഒരിക്കിയത്. വിഘ്നേശിന്റെ അമ്മയും സഹോദരിയും ഉൾപ്പെടെയുള്ളവർ പിറന്നാൾ ആഘോഷത്തിനെത്തി. ഭാര്യയുടെ സർപ്രെെസിനെക്കുറിച്ച് വിഘ്നേശ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്'

  Also Read: മകന്റെ സിനിമ വിജയിച്ചത് കണ്ട് ആ നടൻ കൈ കൊട്ടിച്ചിരിച്ചു; ഇന്നസെന്റ്

  'കുടുംബത്തിന്റെ ശുദ്ധമായ സ്നേ​ഹം നിറഞ്ഞ ഒരു പിറന്നാൾ. എന്റെ തങ്കമായ ഭാര്യയുടെ മനോഹരമായ സർപ്രെെസ്. ബുർജ് ഖലീഫയ്ക്ക് കീഴിൽ എന്റെ പ്രിയപ്പെട്ടവർക്ക് ഒപ്പം സ്വപ്ന തുല്യമായ പിറന്നാൾ. ഇതിലും മികച്ചതും സവിശേഷവും ആവാൻ പറ്റില്ല. അനു​ഗ്രഹിക്കപ്പെട്ട ഈ ജീവിതത്തിൽ ദൈവം നൽകുന്ന പ്രിയപ്പെട്ട നിമിഷങ്ങളോട് നന്ദി പറയുന്നു,' വിഘ്നേശ് ശിവൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഘ്നേശ് ശിവൻ പങ്കു വെച്ചിട്ടുണ്ട്.

  Also Read: സാമന്ത പുറത്തിറങ്ങാത്തത് ആരോഗ്യപ്രശ്‌നങ്ങൾ കാരണം!; ഷൂട്ടിങ് പോലും മാറ്റിവച്ചതായി റിപ്പോർട്ടുകൾ

  സോഷ്യൽ മീഡിയയിലില്ലാത്ത നയൻതാരയുടെ വിശേഷങ്ങൾ വിഘ്നേശ് ശിവന്റെ പോസ്റ്റുകളിലൂടെയാണ് ആരാധകർ അറിയുന്നത്. അടുത്തിടെ നയൻതാരയുടെ അമ്മ‌ ഓമന കുര്യന്റെ പിറന്നാൾ ദിനത്തിലും വിഘ്നേശ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. നയൻസിന്റെ അമ്മ തന്റെ മറ്റൊരു അമ്മ തന്നെയാണെന്നായിരുന്നു വിഘ്നേശ് ശിവൻ പങ്കുവെച്ച ആശംസയിൽ പറഞ്ഞത്.

  വിവാഹ ദിവസം ഓമന കുര്യനൊപ്പം എടുത്ത ഫോട്ടോയും വിഘ്നേശ് ശിവൻ പങ്കുവെച്ചിരുന്നു. വിവാഹ ശേഷം ഇരുവരും ഇടയ്ക്കിടെ നടത്തുന്ന വിദേശ യാത്രകളുടെ ചിത്രങ്ങളും വിഘ്നേശ് ശിവൻ പങ്കുവെക്കാറുണ്ട്. അടുത്തിടെ നടത്തിയ യൂറോപ്യൻ യാത്രയുടെ ചിത്രങ്ങളും വൈറലായിരുന്നു.

  Read more about: nayanthara
  English summary
  nayanthara celebrates husband vighnesh shivan's birthday; photos goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X