For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന്റെ സിനിമ വിജയിച്ചത് കണ്ട് ആ നടൻ കൈ കൊട്ടിച്ചിരിച്ചു; ഇന്നസെന്റ്

  |

  മലയാള സിനിമകളിൽ വർഷങ്ങളായുള്ള നിറ സാന്നിധ്യമാണ് നടൻ ഇന്നസെന്റ്. തമാശ രം​ഗങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഇന്നസെന്റ് വേഷം, അരികെ, നരൻ, ബസ് കണ്ടക്ടർ, ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ വൈകാരിക ​രം​ഗങ്ങളിലും മികവ് തെളിയിച്ചു. ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മയുടെ അമരത്തിരുന്ന ഇന്നസെന്റ് രാഷ്ട്രീയത്തിലും കൈ വെച്ചിട്ടുണ്ട്.

  നിർമാതാവായാണ് ഇന്നസെന്റ് സിനിമയിലേക്കെത്തിയതെന്ന് പലർക്കും അറിയാത്ത കാര്യമാണ്. തൃശൂർ ശൈലിയിലുള്ള സംസാരവും പ്രത്യേക ശരീര ഭാഷയും ഇന്നസെന്റിനെ പിൽക്കാലത്ത് സിനിമകളിലെ ഹാസ്യ, സ്വഭാവ നടനാക്കി.

  റാംജി റാവു സ്പീക്കിം​ഗ്, ഡോക്ടർ പശുപതി. മാന്നാർ മത്തായി സ്പീക്കിം​ഗ്, ​ഗജകേസരി യോ​ഗം, തൻമാത്ര, ബസ് കണ്ടക്ടർ., നരൻ, ഉടയോൻ, ദേവാസുരം, നരസിംഹം, രസതന്ത്രം, മനസ്സിനക്കരെ, കല്യാണ രാമൻ, ഇഷ്ടം തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇന്നസെന്റിന്റെ വേഷം ജനപ്രീതി നേടി. 2009 ലെ മികച്ച നടനുള്ള ഫിലിം ക്രിറ്റിക് പുരസ്കാരവും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ഇന്നസന്റിന് ലഭിച്ചിട്ടുണ്ട്.

  Also Read: ഇങ്ങനെയാണോ അഭിനയിക്കുക! ലാലേട്ടന്റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി: കലാഭവന്‍ ഷാജോണ്‍

  ഇപ്പോഴിതാ ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കൗമുദി മൂവീസിലെ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ ഒരു നടൻ തന്റെ മകന്റെ സിനിമ വിജയിച്ചപ്പോൾ വളരെ സന്തോഷിക്കുകയും കൈ കൊട്ടി ചിരിച്ചെന്നുമാണ് ഇന്നസെന്റ് പറഞ്ഞത്.

  'ഒരു നടന്റെ സന്തോഷം ഞാൻ കണ്ടു. അയാളുടെ മകന്റെ പടം സൂപ്പർ ഹിറ്റായി. ഇയാളുടെ മൂന്ന് നാല് സിനിമകൾ പൊട്ടി വിഷമിച്ചിരിക്കുമ്പോഴാണ് അയാളുടെ മകന്റെ പടം പെട്ടെന്ന് ഹിറ്റായത്, ആ നടൻ ഭയങ്കരമായി കൈ കൊട്ടി. ആ നടന്റെ പേര് ഞാൻ പറയുന്നില്ല,' ഇന്നസെന്റ് പറഞ്ഞു.

  Also Read: ടൈമിങ് തെറ്റി നടി ചിത്രയുടെ മുഖത്തിന് തന്നെ അടിച്ചു; ആറാം തമ്പുരാന്‍ ചിത്രീകരണത്തിലെ അബദ്ധത്തെ കുറിച്ച് മഞ്ജു

  തന്റെ നാട്ടിൽ ഒരു തെങ്ങ് കയറ്റക്കാരൻ തെങ്ങിൽ നീന്ന് വീഴുകയും ജോലി ചെയ്യാൻ പറ്റാതാവുകയും ചെയ്തപ്പോൾ 14 വയസ്സുള്ള മകൻ തെങ്ങ് കയറ്റം തുടങ്ങിയ ഓർമ്മ പങ്കുവെക്കവെയാണ് ഇന്നസെന്റ് ഈ നടന്റെ കാര്യവും ഓർമ്മിച്ചത്. തെങ്ങിൽ നിന്ന് വീണ് അദ്ദേഹത്തിന്റെ ഒരു ഭാ​ഗം തളർന്നിരുന്നു.

  ഇതിന് ശേഷം തന്റെ മകൻ തെങ്ങ് കയറുന്നത് കണ്ടപ്പോൾ വയ്യാത്ത കൈ കൊണ്ട് അയാൾ കൈ കൊട്ടിച്ചിരിച്ചു. മകന്റെ വിജയം കണ്ട് ആ നടൻ കൈ കൊട്ടിയത് കണ്ടപ്പോൾ ഇദ്ദേഹത്തിന്റെ കൈ കൊട്ടലാണ് തനിക്ക് ഓർമ്മ വന്നതെന്നും ഇന്നസെന്റ് പറഞ്ഞു.

  Also Read: ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആലോചനയുമായി വന്നയാള്‍; 10 വര്‍ഷം കാത്തിരുന്ന കാമുകനെ പറ്റി നടി യമുന

  ഇന്നസെന്റ് പറഞ്ഞ നടനും മകനും ആരാണെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ചോദ്യം. സോഷ്യൽ മീഡിയയിൽ പലരും പലരുടെയും പേര് പറയുന്നുണ്ട്. മലയാള സിനിമയിൽ താരങ്ങളുടെ മക്കളിൽ മിക്കവരും ഇന്ന് സിനിമയിൽ സജീവമാണ്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന് വൻ ആരാധ വൃന്ദമാണുള്ളത്. മോഹൻലാലിന്റെ മകൻ പ്രണവും സിനിമയിലെ താരമായി വളരുന്നു. ​ഹൃദയം ആണ് പ്രണവ് ഒടുവിൽ ചെയ്ത സിനിമ.

  സുരേഷ് ​ഗോപിയുടെ മകൻ ​ഗോകുൽ സുരേഷും ഇന്ന് സിനിമാ രം​ഗത്ത് തന്നെയാണ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം, ശ്രീനിവാസന്റെ മക്കളായ വിനീത്, ധ്യാൻ, നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ്, അന്തരിച്ച നടൻ അബിയുടെ മകൻ ഷെയ്ൻ നി​ഗം തുടങ്ങിയവരെല്ലാം സിനിമയിലുണ്ട്.

  Read more about: innocent
  English summary
  actor innocent recalls an incident when a actor got extremely happy after his son's movie became hit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X