For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആലോചനയുമായി വന്നയാള്‍; 10 വര്‍ഷം കാത്തിരുന്ന കാമുകനെ പറ്റി നടി യമുന

  |

  ചന്ദനമഴ സീരിയലിലെ മധുമതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയായ നടിയാണ് യമുന റാണി. ചെറിയ പ്രായത്തില്‍ സിനിമയിലേക്ക് എത്തിയ യമുന പിന്നീട് സീരിയലുകളില്‍ സജീവമാവുകയായിരുന്നു. ഇപ്പോഴും അഭിനയവുമായി മുന്നോട്ട് പോവുന്ന നടി തന്റെ ജീവിതത്തിലെ രസകരമായ ചില സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

  സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ തന്നെ സ്‌നേഹിച്ചിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നുവെന്ന് പറയുകയാണ് നടിയിപ്പോള്‍. ഫളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് ഈ കാമുകനെ കുറിച്ച് നടി അഭിപ്രായപ്പെട്ടത്.

  പത്ത് വര്‍ഷം തന്നെ കാത്തിരുന്ന കാമുകനെ കുറിച്ചുള്ള ചോദ്യത്തിനും നടി മറുപടി പറഞ്ഞു.. 'അദ്ദേഹം ഇപ്പോഴും എവിടെയെങ്കിലും ഉണ്ടാവും. എവിടെയാണെങ്കിലും നന്നായിരിക്കട്ടേ. ഞാന്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ മറ്റ് ഗ്രൂപ്പിലുള്ള കുട്ടികള്‍ ഉച്ചയ്ക്ക് എന്നെ അന്വേഷിച്ചിട്ട് പോവും. അത് സ്ഥിരമായി. ഒരീസം ഞാന്‍ പിടിച്ച് ചോദിച്ചു. ആ കുട്ടികള്‍ വരുന്ന ട്രെയിനിലുള്ള ഒരു ചേട്ടന്‍ എന്നെ കല്യാണം കഴിക്കാന്‍ പോവുകയാണന്നും ഇടയ്ക്കിടെ പോയി നോക്കണമെന്നും പറഞ്ഞ് പോലും.

  Also Read: സിനിമാക്കാരിയല്ലേ, കാശ് വന്ന് നിറയുകയാണെന്ന് കരുതി കാണും; ഒന്നുമില്ലാതെ ഇറങ്ങി പോരേണ്ടി വന്നുവന്ന് യമുന റാണി

  വീട്ടില്‍ പോയി ഇക്കാര്യം പറഞ്ഞപ്പോഴാണ് ഞാന്‍ സത്യങ്ങളൊക്കെ അറിയുന്നത്. ഞങ്ങളുടെ അടുത്ത വീട്ടിലെ ഒരു കല്യാണത്തിന് വന്ന ആളാണ് ഇദ്ദേഹം. പുള്ളിയ്ക്ക് അപ്പോഴെ എന്നെ ഇഷ്ടപ്പെട്ടു. വീട്ടില്‍ വന്ന് കല്യാണം ആലോചിച്ചു. ഞാനന്ന് ഏഴാം ക്ലാസില്‍ പഠിക്കുകയാണ്. എന്നെ കണ്ടാല്‍ സ്‌കൂളില്‍ പഠിക്കുന്നതാണെന്ന് പറയില്ല. കുറച്ച് തടിയും പൊക്കവുമൊക്കെയുണ്ട്. മാത്രമല്ല അന്ന് ഹാഫ് സാരിയൊക്കെ ഉടുത്തിട്ടാണ് കല്യാണത്തിന് പോയത്. പത്ത് പതിനെട്ട് വയസായ കുട്ടിയാണെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവും.

  Also Read: മുപ്പത് ലക്ഷം കൊണ്ട് സുഹൃത്ത് കടന്ന് കളഞ്ഞു; ദൈവദൂതനെന്ന് കരുതിയ ആളുടെ വഞ്ചനയെ കുറിച്ച് ഹരീശ്രി യൂസഫ്

  പക്ഷേ വീട്ടുകാര്‍ കെട്ടിക്കാന്‍ പ്രായമായ കുട്ടിയൊന്നും ഇവിടെ ഇല്ലെന്ന് പറഞ്ഞ് വിട്ടു. അതൊന്നും ഞാന്‍ അറിഞ്ഞില്ല. പിന്നീട് സ്‌കൂളില്‍ ഇങ്ങനൊരു കാര്യം ഉണ്ടായതിനെ പറ്റി വീട്ടില്‍ പറഞ്ഞപ്പോഴാണ് അവര്‍ക്ക് ആളാരാണെന്നും സംഭവമെന്താണെന്നും മനസിലായത്. പിന്നെ എന്നും ഞാന്‍ കോളേജില്‍ വന്നിറങ്ങുമ്പോള്‍ പുള്ളി ആ ഗെയിറ്റിന്റെ അടുത്തുണ്ടാവും. ചോദ്യമോ പറച്ചിലോ ഒന്നുമില്ലാതെ പോസ്റ്റായി തന്നെ നില്‍ക്കും.

  Also Read: എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് പ്രാര്‍ഥന; ഏറ്റവും വേദന നിറഞ്ഞ വിടപ്പറച്ചിലായി പോയെന്ന് താരപുത്രി

  രണ്ട് മൂന്ന് ആഴ്ച അദ്ദേഹം ഇങ്ങനെ വന്ന് കോളേജില്‍ നിന്നു. ഇതോടെ അന്ന് കല്യാണം നടത്തിയ വീട്ടുകാരോട് പറഞ്ഞ് അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു. പിന്നെയൊരു ദിവസം ഉച്ചയ്ക്ക് ഇയാള്‍ വീട്ടിലേക്ക് വന്നു. പുള്ളിയെ കണ്ടതും ഞാന്‍ ഷോക്കായി പോയി.

  അന്ന് ഞാന്‍ അധികം സംസാരിക്കാത്ത ആളാണ്. ഇയാളെ കണ്ടതും ഓടി അകത്ത് കയറി. ശേഷം ഡാഡി അദ്ദേഹത്തോട് സംസാരിച്ചു. വിദേശത്ത് ജോലി കിട്ടി പോവുകയാണെന്നും തിരിച്ച് വരുമ്പോള്‍ എന്നെ കെട്ടിച്ച് കൊടുക്കാമോന്നും ചോദിച്ചു.

  ജോലി ചെയ്ത് കാശൊക്കെയായി തിരിച്ച് വരാന്‍ ഡാഡിയും പറഞ്ഞു. ഇതിനിടയിലാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ശേഷം എന്റെ തലേവര മറ്റൊരു രീതിയിലേക്ക് പോയി. ഇതിനിടെ എന്റെ സുഹൃത്ത് വഴി ഞാന്‍ കല്യാണം കഴിച്ചെന്ന് അദ്ദേഹം അറിഞ്ഞു. ഇതോടെ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. സത്യത്തില്‍ എന്റെ കല്യാണം അതിന് ശേഷമാണ് നടന്നത്. അദ്ദേഹം തെറ്റിദ്ധരിക്കപ്പട്ടതാണ്. ഇപ്പോള്‍ അയാള്‍ വേറെ കല്യാണമൊക്കെ കഴിച്ച് എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന്- യമുന പറയുന്നു.

  Read more about: യമുന
  English summary
  Actress Yamuna Revealed Her First Marriage Proposal At Seventh Standard
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X