For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവള്‍ മരിച്ചെന്ന് അറിഞ്ഞതും തരിച്ചു പോയി, ഡബ്ബ് ചെയ്യാനായില്ല; ദിവ്യ ഭാരതിയെക്കുറിച്ച് നടി

  |

  തൊണ്ണൂറുകളില്‍ ബോളിവുഡിലെ മിന്നും താരമായിരുന്നു ആയിഷ ജുല്‍ക്ക. കുര്‍ബാന്‍, ജോ ജീത്താ വൊഹി സിക്കന്ദര്‍, കില്ലാഡി തുടങ്ങിയ നിരവധി ഹിറ്റുകളിലെ നായികയായിരുന്നു ആയിഷ. തൊണ്ണൂറുകളിലെ സൂപ്പര്‍ താരങ്ങളായിരുന്ന ഗോവിന്ദ, മിഥുന്‍ ചക്രവര്‍ത്തി, ജാക്കി ഷ്രോഫ്, അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട് ആയിഷ.

  Also Read: നമ്പർ 20 മദ്രാസ് മെയിലിൽ മോഹൻലാലിനൊപ്പം മമ്മൂട്ടി വരാനുണ്ടായ കാരണം; ഡെന്നിസ് ജോസഫ് പറഞ്ഞത്

  ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വരികയാണ് ആയിഷ ജുല്‍ക്ക. ഒടിടിയിലൂടെയാണ് ആയിഷയുടെ തിരിച്ചുവരവ്. ഇതിനിടെ ഈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തൊണ്ണൂറുകളില്‍ നായികമാര്‍ക്കിടയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ആയിഷ മനസ് തുറന്നിരിക്കുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരു പരിധിയലിധികം പെരുപ്പിച്ച് കാണിക്കപ്പെടുകയായിരുന്നു. ഞങ്ങളൊകെ കുട്ടികളെ പോലെ പെരുമാറിയതും ചിലപ്പോഴൊക്കെ എന്തെങ്കിലും ചെറിയ കാര്യങ്ങള്‍ ഉണ്ടായിരുന്നതുമാകാം കാരണം. കാറ്റ് ഫൈറ്റ്‌സ് എന്ന് പറയാന്‍ സാധിക്കില്ല, പക്ഷെ സംവിധായകരോടും നിര്‍മ്മാതാക്കളോടും പരാതിപ്പെടാറുണ്ട്.

  Also Read: 'നിങ്ങളാണല്ലോ ഇപ്പോഴത്തെ വലിയ താരം...'; റോബിനും ജീവയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ, വൈറലായി വീഡിയോ!

  എനിക്ക് ദിവ്യ ഭാരതിയെ വലിയ ഇഷ്ടമായിരുന്നു. അവള്‍ക്കും അങ്ങനെ തന്നെയായിരുന്നു. എനിക്ക് നിന്നെ ഇഷ്ടമാണെന്ന് അവള്‍ പറയുമായിരുന്നു. ഞങ്ങള്‍ അയല്‍വാസികളായിരുന്നു. പരസ്പരം എളുപ്പം മനസിലാകുമായിരുന്നു. രംഗ് എന്ന സിനിമയില്‍ ഞങ്ങള്‍ സഹോദരിമാരായി അഭിനയിക്കുകയും ചെയ്തിരുന്നു. സ്ഥിരമായി കാണില്ലെങ്കിലും ഞങ്ങള്‍ക്കിടയില്‍ നല്ല ഊഷ്മളമായ ബന്ധമുണ്ടായിരുന്നു.

  സാജിദിനൊപ്പം വക്ത് ഹമാരാ ഹേ എന്നൊരു സിനിമ ചെയ്തിരുന്നു ഞാന്‍. അവള്‍ സെറ്റില്‍ വന്ന് നീ ഈ സിനിമ ചെയ്യണമെന്ന് പറയുമായിരുന്നു. സ്വയം മുന്നോട്ട് വന്ന് എനിക്കായി ആ സിനിമയില്‍ നിന്നും മാറി തരികയായിരുന്നു ദിവ്യ. ആ ദിവ്യയെക്കുറിച്ച് ആളുകള്‍ എന്താണ് സംസാരിക്കാത്തത് എന്നറിയില്ല. എന്റെ സിനിമയുടെ സെറ്റില്‍ അവള്‍ വരുമായിരുന്നു. തന്റെ പൊട്ട് എനിക്ക് തരുമായിരുന്നു. തനിക്ക് ഷൂ വാങ്ങുമ്പോള്‍ അതുപോലൊരെണ്ണം എനിക്കും വാങ്ങുമായിരുന്നു.

  Also Read: അഞ്ച് കോടി വിലയുളള സിനിമ പത്ത് കോടിക്ക് വാങ്ങും, പക്ഷെ ഒരപകടം ഉണ്ട്; ഒടിടി ബിസിനസിനെ പറ്റി ലിസ്റ്റിൻ

  ഇതൊന്നും ആളുകള്‍ക്കറിയില്ല. മനോഹരമായ സൗഹൃദങ്ങളുമുണ്ട്. രംഗില്‍ അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ നല്ല കെമിസ്ട്രിയായിരുന്നു. അവളുടെ മരണ വാര്‍ത്ത ആദ്യം അറിയുന്ന കുറച്ച് പേരില്‍ ഒരാള്‍ ഞാനായിരുന്നു. ഞാന്‍ തരിച്ചു പോയി. രംഗിന്റെ ഡബ്ബിംഗ് സമയത്ത് ഒരു ഘട്ടം കഴിഞ്ഞതും എനിക്ക് ഡബ്ബ് ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ ഡബ്ബിംഗ് മാറ്റി വെക്കേണ്ടി വന്നു. മൂന്ന് തവണയാണ് മാറ്റിവച്ചത്. എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല.


  സ്‌ക്രീനില്‍ ദിവ്യയ്‌ക്കൊപ്പം എന്നെ കാണുമ്പോള്‍ അവളുടെ ഓര്‍മ്മകള്‍ മനസിലേക്ക് വരുമായിരുന്നു. സിനിമാ ലോകത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് ആളുകള്‍ സംസാരിക്കില്ല. ഞങ്ങള്‍ മുന്‍പരിചയമുള്ളവരായിരുന്നില്ല. പക്ഷെ ഞാനും ദിവ്യയും പെട്ടെന്ന് അടുത്തു. സ്‌നേഹവും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് തോന്നുന്നുവെന്നാണ് ആയിഷ പറയുന്നത്.

  തന്റെ കരിയറില്‍ ആയിഷയ്ക്ക് നേരിട്ട വലിയ തിരിച്ചടികളിലൊന്നായിരുന്നു നരസിംഹ എന്ന സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഈ സമയത്തെ മാനസികാവസ്ഥയെക്കുറിച്ചും ആയിഷ മനസ് തുറക്കുന്നുണ്ട്.

  ആ സംഭവം വല്ലാതെ വേദനിപ്പിച്ചതായിരുന്നു. ഞാന്‍ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ, അപ്പോള്‍ തന്നെ സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ടുവെന്നതാണ് ഏറെ വേദനിപ്പിച്ചത്. അത് വലിയ വിവാദമായി മാറി. തലക്കെട്ടുകളില്‍ ഇടം നേടി. ആയിഷ ജുല്‍ക്കയെ മാറ്റി എന്നതായിരുന്നു വാര്‍ത്ത. എന്നെയത് വല്ലാതെ വേദനിപ്പിച്ചു. പക്ഷെ എന്റെ കുടുംബത്തിന് നന്ദി പറയണം. മാതാപിതാക്കളും സഹോദരിയും എനിക്ക് ചുറ്റുമുണ്ടായിരുന്ന മറ്റുള്ളവരോടും നന്ദി പറയണം.

  ഏറ്റവും വലിയ രക്ഷ കുര്‍ബാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ്. വിഷമിക്കരുതെന്നും നമ്മളുടെ സിനിമ പുറത്ത് വരുന്നത് വരെ കാത്തിരിക്കൂവെന്നുമായിരുന്നു അവര്‍ പറഞ്ഞത്. അവരുടെ പിന്തുണയാല്‍ ആ വേദനയില്‍ നിന്നും ഞാന്‍ വേഗം പുറത്ത് കടന്നു. കുര്‍ബാന്‍ റിലീസ് ചെയ്തതോടെ എന്റെ യാത്ര ആരംഭിച്ചു. ചിത്രം വന്‍ വിജയമായിരുന്നു. പിന്നെ എല്ലാവരും സംസാരിക്കുന്നത് എന്നെ കുറിച്ചായിരുന്നു. കുര്‍ബാന്‍ കണ്ടാണ് എന്നെ ജോ ജീത്താ വൊഹി സിക്കന്ദറിലേക്ക് വിളിക്കുന്നതെന്നും ആയിഷ പറയുന്നു.

  English summary
  Ayisha Jhulka About DIvya Bharati And Being Replaced At The Early Days In Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X