മലയാളത്തില്‍ അഭിനയിക്കണമെങ്കില്‍ ഇനിയയുടെ ഡിമാന്റ് എന്താണ്?
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് ഐറ്റം ഗേളായി വന്നതിന് ശേഷം ഇനിയ വീണ്ടും നായികയായി മലയാളത്തില്‍ തിരിച്ചെത്തുകയാണ്. സ്വര്‍ണ്ണക്കടുവ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കാത്തത് കൊണ്ടാണ് അഭിനയിക്കാത്തത് എന്ന് ഇനിയ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇനി മലയാളത്തില്‍ അഭിനയിക്കണമെങ്കില്‍ ഇനിയയ്ക്ക് ചില ഡിമാന്റുകളുണ്ട്. എന്താണെന്ന് നോക്കാം

മലയാളത്തില്‍ അഭിനയിക്കണമെങ്കില്‍ ഇനിയയുടെ ഡിമാന്റ് എന്താണ്?
മലയാളത്തില്‍ മോഡേണ്‍, വില്ലേജ് കഥാപാത്രങ്ങളൊക്കെ അഭിനയിച്ചു കഴിഞ്ഞു. അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇനി മലയാള സിനിമയില്‍ അഭിനയിക്കുകയുള്ളൂ

മലയാളത്തില്‍ അഭിനയിക്കണമെങ്കില്‍ ഇനിയയുടെ ഡിമാന്റ് എന്താണ്?
വെറുതേ വന്നു പോകുന്ന കഥാപാത്രമാകാനൊന്നും ഞാനില്ല. നായികയായില്ലെങ്കിലും കാമ്പുള്ള കഥാപാത്രങ്ങളാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്ന് വച്ചാല്‍ കഥാപാത്രങ്ങള്‍ക്ക് കഥയില്‍ പ്രഥാന സ്ഥാനമുണ്ടായിരിക്കണം.

മലയാളത്തില്‍ അഭിനയിക്കണമെങ്കില്‍ ഇനിയയുടെ ഡിമാന്റ് എന്താണ്?
ചരിത്ര നായികയായ ഝാന്‍സി റാണിയായി അഭിനയിക്കാന്‍ മോഹമുണ്ട്. മുഴുനീള നര്‍ത്തകിയായ കഥാപാത്രം, ഫൈറ്റ് ചെയ്യുന്ന പെണ്‍കുട്ടി ഇതൊക്കെയാണ് എന്റെ മനസ്സിലുള്ളത്- ഇനിയ പറഞ്ഞു.

മലയാളത്തില്‍ അഭിനയിക്കണമെങ്കില്‍ ഇനിയയുടെ ഡിമാന്റ് എന്താണ്?
സ്വര്‍ണ്ണക്കടുവ കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കുന്നത് തമിഴിലാണ്. പൊട്ട് എന്ന ചിത്രത്തില്‍ ഭരതിന്റെ നായികയായി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അഭിനയിക്കുന്നത്.

Click it and Unblock the Notifications