»   » വളര്‍ന്നുവരുന്നവരെ ഒതുക്കാന്‍ മലയാള സിനിമയില്‍ കോക്കസുകളുണ്ടെന്ന് ഇനിയ

വളര്‍ന്നുവരുന്നവരെ ഒതുക്കാന്‍ മലയാള സിനിമയില്‍ കോക്കസുകളുണ്ടെന്ന് ഇനിയ

By: Rohini
Subscribe to Filmibeat Malayalam

സൈറ എന്ന മലയാള സിനിമയിലൂടെയാണ് ഇനിയ സിനിമാ ലോകത്ത് എത്തിയത്. പിന്നീട് ടൈം, ദലമര്‍മരങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഇനിയ തമിഴ് സിനിമാ ലോകത്തേക്ക് ചുവട് മാറ്റുകയായിരുന്നു.

വാഗൈ സോഡ വാ എന്ന ചിത്രത്തിലൂടെ തമിഴില്‍ ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കാത്തത് കൊണ്ടാണ് അഭിനയിക്കാത്തത് എന്ന് ഇനിയ പറയുന്നു. തമിഴിലേക്ക് ചുവട് മാറിയതിനെ കുറിച്ചും മലയാളത്തില്‍ അവസരം കുറഞ്ഞതിനെ കുറിച്ചും ഇനിയ പറയുന്നു

വളര്‍ന്നുവരുന്നവരെ ഒതുക്കാന്‍ മലയാള സിനിമയില്‍ കോക്കസുകളുണ്ടെന്ന് ഇനിയ

മലയാള സിനിമയില്‍ വളര്‍ന്നുവരുന്നവരെ ഒതുക്കാന്‍ കോക്കസുകളുണ്ടെന്ന് എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. എന്നോട് ചെയ്യണം എന്ന് പറഞ്ഞ കഥാപാത്രങ്ങള്‍ ഞാനറിയാതെ മറ്റൊരാള്‍ ചെയ്തു എന്നറിയുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഒതുക്കപ്പെടുകയാണോ എന്ന തോന്നലുണ്ടാവും

വളര്‍ന്നുവരുന്നവരെ ഒതുക്കാന്‍ മലയാള സിനിമയില്‍ കോക്കസുകളുണ്ടെന്ന് ഇനിയ

എനിക്ക് ലഭിക്കേണ്ടത് എന്നെ തേടി വരും എന്ന് വിശ്വസിക്കാന്‍ തുടങ്ങിയതോടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനെ കുറിച്ചോര്‍ത്ത് വിഷമിക്കാറില്ല. എന്റെ റൂട്ട് കൃത്യമാണ്- ഇനിയ പറഞ്ഞു.

വളര്‍ന്നുവരുന്നവരെ ഒതുക്കാന്‍ മലയാള സിനിമയില്‍ കോക്കസുകളുണ്ടെന്ന് ഇനിയ

തുടക്കം മുതല്‍ തമിഴില്‍ നിന്ന് ധാരാളം ഓഫറുകള്‍ വന്നെങ്കിലും മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിയ്ക്കും എന്ന പ്രതീക്ഷയില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. പ്രതീക്ഷിച്ചതുപോലെ കഥാപാത്രങ്ങള്‍ ലഭിക്കാത്തത് കൊണ്ടാണ് തമിഴിലേക്ക് പോയത്.

വളര്‍ന്നുവരുന്നവരെ ഒതുക്കാന്‍ മലയാള സിനിമയില്‍ കോക്കസുകളുണ്ടെന്ന് ഇനിയ

മലയാളത്തില്‍ ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, ഒമേഗ, റേഡിയോ, വെള്ളിവെളിച്ചത്തില്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു- ഇനിയ പറഞ്ഞു.

മലയാളത്തില്‍ അഭിനയിക്കണമെങ്കില്‍ ഇനിയയുടെ ഡിമാന്റ് എന്താണ്?

English summary
When Iniya feels depletion in Malayalam film industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam