twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപിയും സസ്പെന്സ് ചിത്രങ്ങളും

    By Staff
    |

    ഭരത്ചന്ദ്രന് ഐപിഎസിലൂടെ വിസ്മയകരമായ തിരിച്ചുവരവ് നടത്തിയ ശേഷം സുരേഷ് ഗോപി മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ്. സൂപ്പര്താരപദവി തിരിച്ചുപിടിച്ചശേഷം സുരേഷ് ഗോപി ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള് ചെയ്തുതീര്ക്കുന്നു. പക്ഷേ അവയില് എത്ര ചിത്രങ്ങള് വിജയിക്കുന്നു?

    ഭരത്ചന്ദ്രന് ഐപിഎസ് 2005ലെ സുരേഷ് ഗോപിയുടെ ഏകഹിറ്റ് ചിത്രമായിരുന്നു. 2006ല് സുരേഷ് ഗോപിയുടെ ഹിറ്റായ ഒരേയൊരു ചിത്രമേയുള്ളൂ- ചിന്താമണി കൊലക്കേസ്. സൂപ്പര്താര പദവി തിരിച്ചുപിടിക്കുകയും പത്തോളം സിനിമകള് ചെയ്തുതീര്ക്കുകയും ചെയ്തിട്ടും ഇക്കൂട്ടത്തില് സുരേഷ് ഗോപിയുടെ ഹിറ്റ്ചിത്രങ്ങള് രണ്ടെണ്ണം മാത്രം.

    കഴിഞ്ഞ വര്ഷം സുരേഷ് ഗോപിയുടെ ആറ് ചിത്രങ്ങള് റിലീസായെങ്കിലും വിജയം വരിക്കാനായാത് ചിന്താമണിക്ക് മാത്രമാണ്. സുരേഷ് ഗോപി ആവര്ത്തിച്ചു ചെയ്ത കഥാപാത്രങ്ങളെ ഓര്മിപ്പിക്കുന്ന നായകവേഷങ്ങള് എഴുന്നുനിന്ന മറ്റു ചിത്രങ്ങളൊക്കെ പരാജയപ്പെട്ടപ്പോള് ചിന്താമണി മാത്രം വിജയിച്ചതെന്തുകൊണ്ടാണ്? അത് മികച്ച ഒരു സസ്പെന്സ് കഥ പറയുന്നുവെന്നതു തന്നെ. പ്രേക്ഷകരെ ഉദ്വേഗത്തിന്്റെ കുന്തമുനയില് നിര്ത്തുന്ന സസ്പെന്സ് ചിത്രങ്ങള് എന്നും പ്രേക്ഷകരെ ആകര്ഷിച്ചിട്ടുണ്ട്. ചിന്താമണിക്കും അത് കഴിഞ്ഞു.

    ഈ വര്ഷം സുരേഷ് ഗോപിയുടേതായി ഇതുവരെയെത്തിയ ഏകചിത്രം ഡിറ്റക്ടീവ് ആണ്. ഈ ചിത്രവും ചിന്താമണി പോലെ ഒരു സസ്പെന്സ് ത്രില്ലറാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വിധം ഈ ചിത്രവും ഉദ്വേഗഭരിതമായ കഥ പറയുന്നു. ചിന്താമണിക്കു ശേഷം സുരേഷ് ഗോപിക്ക് ലഭിക്കുന്ന ഹിറ്റായി ഈ ചിത്രം. ഒരു വര്ഷത്തെ ഇടവേളക്കു ശേഷം മറ്റൊരു ഹിറ്റ്.

    സുരേഷ് ഗോപിയുടെ രണ്ട് സസ്പെന്സ് ചിത്രങ്ങള് വിജയിച്ചതോടെ ഇനി അദ്ദേഹത്തെ കൊണ്ട് അത്തരം ചിത്രങ്ങള് തന്നെ ചെയ്യിക്കാമെന്ന് തീരുമാനിച്ചുറപ്പിച്ച മട്ടിലാണ് നിര്മാതാക്കളും സംവിധായകരും. സുരേഷ് ഗോപിയുടെ ചിത്രീകരണം പൂര്ത്തിയായ ടൈമും ചിത്രീകരണം നടന്നുവരുന്ന നാദിയ കൊല്ലപ്പെട്ട രാത്രിയും സസ്പെന്സ് ചിത്രങ്ങളാണ്. സുരേഷ് ഗോപിയെ വച്ച് മറ്റൊരു സസ്പെന്സ് ചിത്രവും അനൗണ്സ് ചെയ്തിട്ടുണ്ട്.

    ചിന്താമണി ഒരുക്കിയ ഷാജി കൈലാസാണ് ടൈമും ഒരുക്കുന്നത്. ഒരു കൊലപാതക കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫീസറുടെ വേഷമാണ് സുരേഷ് ഗോപിക്ക് ഈ ചിത്രത്തില്. കെ.മധു സംവിധാനം ചെയ്യുന്ന നാദിയ കൊല്ലപ്പെട്ട രാത്രിയിലും സുരേഷ് ഗോപിക്ക് അന്വേഷണ ഉദ്യോഗസ്ഥന്്റെ വേഷമാണ്. ഇതിനു പുറമെ സിബിഐ സിനിമാ പരന്പരക്ക് തിരക്കഥയെഴുതിയ എസ്.എന്.സ്വാമി സുരേഷ് ഗോപിയെ നായകനാക്കി ഒരു സിബിഐ ചിത്രവും പ്ലാന് ചെയ്യുന്നു!

    ആവര്ത്തന സ്വഭാവമുള്ള കഥാപാത്രങ്ങള് ചെയ്തതാണ് ഒരു കാലത്ത് ഫീല്ഡില് നിന്നും പുറത്തുനില്ക്കേണ്ട ഗതികേടില് സുരേഷ് ഗോപിയെ കൊണ്ടുചെന്നെത്തിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായി സ്ക്രീനില് അരങ്ങ് വാഴുന്പോഴും പ്രേക്ഷകര്ക്ക് അതെന്നാണ് മടുക്കുകയെന്ന മുന്കരുതലോടെ പുതിയ വേഷങ്ങള് സ്വീകരിക്കുന്നതാവും സുരേഷ് ഗോപിക്കും മലയാള സിനിമക്കും ഒരു പോലെ ഗുണം ചെയ്യുക.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X