»   » നയന്‍സ്‌ വന്നു; ആരാധകര്‍ ഇളകിമറിഞ്ഞു

നയന്‍സ്‌ വന്നു; ആരാധകര്‍ ഇളകിമറിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Nayantara
സെന്‍സേഷന്‍ എന്ന വാക്കിന്റെ എല്ലാ അര്‍ത്ഥവും ഉള്‍ക്കൊള്ളുന്ന പേരാണ്‌ നയന്‍താര. അപ്പോള്‍ നയന്‍താരയെ നേരിട്ടുകാണുകയെന്ന്‌ വന്നാലോ. അനന്തപുരിക്കാര്‍ക്ക് കഴിഞ്ഞദിവസം അതിനവസരമുണ്ടായി.

ഒരു സ്വര്‍ണക്കടയുടെ ഉത്‌ഘാടനത്തിന്‌ വേണ്ടിയാണ്‌ നയന്‍സ്‌ ഞായറാഴ്‌ച തിരുവനന്തപുരത്ത്‌ എത്തിയത്‌. അക്ഷരാര്‍ത്ഥത്തില്‍ സെക്‌സിയായിട്ടായിരുന്നു നയന്‍സിന്റെ വരവ്‌. പിങ്ക്‌ സാരിയും സ്ലീവ്‌ ലസ്‌ ബ്ലൗസുമിട്ട്‌ ഒഴുകുന്ന മുടിയിഴകളുമായി നയന്‍സ്‌ വേദിയില്‍ നിന്നപ്പോള്‍ ആരാധകര്‍ കണ്ണും മിഴച്ച്‌ നോക്കി നിന്നുവെന്ന്‌ പറഞ്ഞാല്‍ ഒട്ടും തെറ്റില്ല. തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസിന്‌ നന്നേ പണിപ്പെടേണ്ടിവന്നു.

മറ്റേതെങ്കിലും മലയാളി നടിമാര്‍ വന്നുവെന്നറിഞ്ഞാല്‍ ജനങ്ങള്‍ ഇങ്ങനെ തിക്കും തിരക്കും ഉണ്ടാക്കുമോ. അതുതന്നെയാണ്‌ നയന്‍സിന്റെ കഴിവ്‌. കത്തുന്ന വെയിലും സഹിച്ചാണ്‌ ആരാധകര്‍ നയന്‍താരയുടെ വരവിനായി കാത്തുനിന്നത്‌. താരമാകട്ടെ തന്നെക്കാത്തുനിന്നവരെ ഒട്ടും നിരാശരാക്കിയുമില്ല അവര്‍ക്കുനേരെ കൈവീശി ആശംസകള്‍ നല്‍കിയാണ്‌ ഉത്‌ഘാടനം കഴിഞ്ഞ്‌ നയന്‍സ്‌ തിരിച്ചുപോയത്‌.

വെറുതെ മലയാളത്തിന്റെ അതിര്‍വരമ്പിനുള്ളില്‍ വട്ടംകറങ്ങി നിന്നിരുന്നെങ്കില്‍ നയന്‍താര ഇന്നത്തെ താരമാകുമായിരുന്നോ? തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയെന്ന പദവി സ്വന്തമാക്കാന്‍ കഴിയുമായിരുന്നോ?

ഇത്രയൊക്കെയാണെങ്കിലും സ്വന്തം ഭാഷയ്‌ക്കുവേണ്ടി ഏത്‌ തിരക്കിനിടയിലും സമയം കണ്ടെത്താന്‍ ശ്രമിക്കുന്ന നയന്‍സിന്റെ രീതിയ്‌ക്ക്‌ മലയാളസിനിമാക്കാര്‍ക്കിടയില്‍ വലിയ മതിപ്പാണ്‌. വന്‍തുക പ്രതിഫലം പറ്റുന്ന ഈ സമയത്ത്‌ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാനായി നയന്‍സ്‌ വിട്ടുവീഴ്‌ച ചെയ്‌തു.

തന്റെ ഇപ്പോഴത്തെ പ്രതിഫലത്തിന്റെ നാലിലൊന്നുമാത്രമേ സിദ്ദിഖ്‌ ചിത്രമായ ബോര്‍ഡിഗാഡിന്‌ വേണ്ടി താരം വാങ്ങിയിട്ടുള്ളുവെന്നാണ്‌ സൂചന. ദിലീപ്‌ നായകനാകുന്ന ചിത്രത്തിലെ വേഷം അത്രയ്‌ക്കും ഇഷ്ടപ്പെട്ടതുകൊണ്ടാണത്രേ നയന്‍സ്‌ ഈ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായത്‌.

എന്നാല്‍ അതല്ല തമിഴില്‍ സ്ഥിതി അല്‍പം പരുങ്ങലിലായതുകൊണ്ടാണ്‌ മലയാളത്തില്‍ ഒരു ചിത്രം ചെയ്യാമെന്ന്‌ താരം തീരുമാനിച്ചതെന്നും കേള്‍ക്കുന്നുണ്ട്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam