»   » ഇത് പുതിയ ട്രെന്‍ഡിന്റെ തുടക്കം: സലിം കുമാര്‍

ഇത് പുതിയ ട്രെന്‍ഡിന്റെ തുടക്കം: സലിം കുമാര്‍

Posted By:
Subscribe to Filmibeat Malayalam
Salim Kumar
മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് പിന്നാലെ സംസ്ഥാന അവാര്‍ഡു കൂടി കൈവന്നുവെന്നറിഞ്ഞ്  സലിം കുമാര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു മികച്ച നടനെക്കുറിച്ചുള്ള മുന്‍വിധികളുടെ മതിലാണ് ഇടിച്ച് കളഞ്ഞത്. മിമിക്രിക്കാര്‍ വെറും ഗോഷ്ഠിക്കാരല്ലെന്ന് തെളിഞ്ഞു.

അത് യാഥാര്‍ത്ഥ്യവുമാണ്, മികച്ച നടനെത്തിരഞ്ഞെടുക്കാനുള്ള ഇതേവരെയുള്ള മാനദണ്ഡങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. രണ്ടാം വട്ടവും പറവൂരിലെ ലാഫിങ് വില്ല അക്ഷരാര്‍ത്ഥത്തില്‍ ചിരിയുടെ വീടായി മാറിയിരിക്കുകയാണ് കടന്നുവന്ന രണ്ടാമത്തെ അവാര്‍ഡ് സലിം കുമാറിനും കുടുംബത്തിനും ഇരട്ടിമധുരമാണ്.

മിമിക്രിക്കാര്‍ വെറും ഗോഷ്ഠിക്കാരാണെന്ന ആരോപണത്തിനുള്ള ഡബിള്‍ മറുപടിയാണ് എനിയ്ക്ക് കിട്ടിയിരിക്കുന്ന ഈ രണ്ട് അവാര്‍ഡുകളും. എനിക്കു ഒരേ സമയം രണ്ട് അവാര്‍ഡുകള്‍ ലഭിച്ചതിലൂടെ മികച്ച നടനെ കുറിച്ചുള്ള മുന്‍വിധികളാണ് ഇല്ലാതായത്. ഇനി മിമിക്രിക്കാര്‍ക്കും അല്ലാത്തവര്‍ക്കും ധൈര്യമായി കടന്നുവരാം. പുതിയ ആളുകള്‍ക്ക് ഇതൊരു പ്രചോദനമാണ്- താരം പറയുന്നു.

അപ്രശസ്തനായ ഒരു നടന് ഇത്തരത്തിലുള്ള അവാര്‍ഡുകള്‍ കിട്ടണമെങ്കില്‍ പ്രശസ്തനായ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുകയെങ്കിലും വേണമായിരുന്നു. എന്നാല്‍ സലിം അഹമ്മദിനും എനിക്കും അവാര്‍ഡ് കിട്ടിയതിലൂടെ ആ ധാരണയും പൊളിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അപ്രശസ്തര്‍ക്കു അവാര്‍ഡ് കിട്ടുന്നതാണ് പുതിയ ട്രെന്‍ഡ്-സലിം കുമാര്‍ അഭിപ്രായപ്പെട്ടു.

ദേശീയ കമ്മിറ്റിയില്‍ മലയാളികള്‍ ഇല്ലാത്തതിനാലാണ് അവാര്‍ഡ് കിട്ടിയതെന്ന പഴയ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് തമാശയ്ക്കു പറഞ്ഞതാണെന്നായിരുന്നു സലിം കുമാറിന്റെ മറുപടി. എന്നാല്‍ സംസ്ഥാന കമ്മിറ്റിയുടെ ജൂറി ചെയര്‍മാനും മലയാളിയല്ല എന്ന് സ്വതസിദ്ധമായ നീണ്ട ചിരിയോടെ അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam