»   » മികച്ച നടന്‍ സലിം കുമാര്‍; നടി കാവ്യ

മികച്ച നടന്‍ സലിം കുമാര്‍; നടി കാവ്യ

Posted By:
Subscribe to Filmibeat Malayalam
തിരുവനന്തപുരം: തിരുവനന്തപുരം: 2010ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി കെബി ഗണേഷ് കുമാര്‍ പ്രഖ്യാപിക്കുന്നു. ദേശീയ അവാര്‍ഡ് നേടിയആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് സലിം കുമാര്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കന്നത് കാവ്യ മാധവനാണ്. ഗദ്ദാമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാവ്യയ്ക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഇലക്ട്രയുടെ സംവിധായകനായ ശ്യാമപ്രസാദാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മികച്ചചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും ആദാമിന്റെ മകന്‍ അബുതന്നെയാണ്. ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയിരിക്കുന്നത്. മികച്ച രണ്ടാമത്തെ നടി മംമ്ത മോഹന്‍ദാസാണ്(ചിത്രം -കഥതുടരുന്നു), മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടത് ബിജു മേനോന്‍ ആണ്(ചിത്രം-ടിഡി ദാസന്‍). മികച്ച നവാഗത സംവിധയാകന്‍- മോഹന്‍ രാഘവന്‍(ടിഡി ദാസന്‍), കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റിനാണ് ലഭിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ്(ഒരുനാള്‍ വരും) മികച്ച ഹാസ്യ നടന്‍.

മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് ഹരിഹരനും തലൈവാസല്‍ വിജയ്‍യ്ക്ക് മികച്ച അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശമുണ്ട്.ഗായിക ജയലക്ഷ്മിയുമാണ്. അതേസമയം മികച്ച സംഗീത സംവിധായകനായി എം ജയചന്ദ്രനെ(കരയിലേയ്ക്ക് ഒരു കടല്‍ ദൂരം) തിരഞ്ഞെടത്തു. അവസാനഘട്ടം വരെ മികച്ച നടനായുള്ള മത്സരത്തില്‍ സലിം കുമാറിന് വെല്ലുവിളി ഉയര്‍ത്തിയത് തമിഴ് നടന്‍ തലൈവാസല്‍ വിജയ്(ചിത്രം-യുഗപുരുഷന്‍)ആയിരുന്നു. തലൈവാസല്‍ വിജയ്‍യ്ക്ക് മികച്ച അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശമുണ്ട്.

നടന്‍കൂടിയായ മന്ത്രി ഗണേശ് കുമാറിനും ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിച്ചിട്ടുണ്ട്. നഖരം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഗണേശിന് ജൂറി പരാമര്‍ശം ലഭിച്ചിരിക്കുന്നത്.


മറ്റ് അവാര്‍ഡുകള്‍
തിരക്കഥ-സലിം അഹമ്മദ്‌(ആദാമിന്റെ മകന്‍ അബു)
മേക്കപ്പ് മാന്‍- പട്ടണം റഷീദ്(യുഗപുരുഷന്‍)
എഡിറ്റിങ് -സോബിന്‍ കെ സോമന്‍
ബാലതാരം- കൃഷ്ണ പത്മകുമാര്‍
ഛായാഗ്രാഹണം- എംജെ രാധാകൃഷ്ണന്‍, ഷഹനാദ് ജലാല്‍
പശ്ചാത്തല സംഗീതം-ഐസക് തോമസ് കോട്ടുകാപ്പള്ളി(ദേശീയ അവാര്‍ഡും ഇദ്ദേഹത്തിനായിരുന്നു, സദ്ഗമയ, ആദാമിന്റെ മകന്‍ അബു എന്നീ ചിത്രങ്ങളിലെ പശ്ചാത്തലസംഗീതത്തിനാണ് അവാര്‍ഡ്)
ഡബ്ബിംഗ്‌ ആര്‍ട്ടിസ്‌റ്റ്- റിസ ബാബ
വസ്‌ത്രാലങ്കാരം-എസ്‌.പി സതീശന്‍(യുഗപരുഷന്‍, മകരമഞ്ഞ്‌)
ക്ലാസിക്കല്‍ സംഗീതം-ബാലമുരളി കൃഷ്‌ണ
ഗാനരചിയതാവ്‌ -റഫീഖ്‌(സദ്‌ഗയമയ)
ശബ്‌ദലേഖകന്‍- ശിവാജി, അജിത്‌
രചനാ വിഭാഗത്തില്‍ രണ്ടുപേര്‍ പുരസ്‌കാരം പങ്കിട്ടു- മികച്ച സിനിമാ ഗ്രന്ഥം: തിരക്കഥ, സാഹിത്യം- ജോസ്‌ കെ.മാനുവല്‍, ചരിത്രവും ചലച്ചിത്രവും: പി.എസ്‌ രാധാകൃഷ്‌ണന്‍
മികച്ച സിനിമാ ലേഖനം: എം.വി സുജിത്‌ കുമാര്‍, ഡോക്ടര്‍ ബിജു

പ്രശസ്ത സംവിധായകന്‍ ബുദ്ധദേവദാസ് ഗുപ്തയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 2010ലെ 41 കഥാചിത്രങ്ങളും രണ്ടു ഡോക്ക്യുമെന്ററികളുമാണ് അവാര്‍ഡിനു മല്‍സരിച്ചത്.

English summary
The Kerala State film awards were announced in Thiruvananthapuram on Sunday by KB Ganesh Kumar, minister in charge of cinema. Film ‘Adaminte Makan Abu’ which kept the pride of Kerala high during the national awards, has been adjudged the best film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam