സന്തോഷ് പണ്ഡിറ്റിനെ കുറ്റപ്പെടുത്താനാവില്ല

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/news/actor-devan-about-22fk-1-103917.html">« Previous</a>

Santosh Pandit
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ പേരില്‍ സന്തോഷ് പണ്ഡിറ്റിനെ ചീത്ത വിളിക്കാത്തവര്‍ ചുരുക്കം. എന്നാല്‍ താന്‍ ആ ഗണത്തില്‍ പെടുന്നില്ലെന്നാണ് നടന്‍ ദേവന്‍ പറയുന്നത്.

സന്തോഷ് പണ്ഡിറ്റിനെ വിമര്‍ശിക്കുന്നവരോട് തനിക്ക് യോജിപ്പില്ല. അയാളുടെ കാഴ്ചപ്പാടിലുള്ള ഒരു ചിത്രമാണ് അയാള്‍ എടുത്തത്. അത് കാണണമെന്നും അയാള്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ പണ്ഡിറ്റിന്റെ ചിത്രം കാണാനും ചീത്ത വിളിയ്ക്കാനും വിമര്‍ശിക്കാനും വലിയ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി. മാധ്യമങ്ങള്‍ പോലും പണ്ഡിറ്റിനെ ആഘോഷിക്കുകയാണുണ്ടായതെന്നും ദേവന്‍ പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രത്തിനെതിരെ ലാല്‍ ജോസ് അടക്കമുള്ള സംവിധായകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്നെ വിമര്‍ശിക്കാന്‍ ലാല്‍ ജോസിന് യാതൊരു അധികാരവുമില്ലെന്നായിരുന്നു പണ്ഡിറ്റിന്റെ നിലപാട്. തന്റെ സിനിമയില്‍ താന്‍ പന്ത്രണ്ട് ജോലികള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കേവലം ഒരു പണി മാത്രം ചെയ്യാനറിയുന്ന ലാല്‍ ജോസിന് തന്നെ വിമര്‍ശിയ്ക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്നായിരുന്നു പണ്ഡിറ്റിന്റെ ചോദ്യം.

അസൂയാലുക്കളാണ് തന്നെ വിമര്‍ശിയ്ക്കുന്നത്. നാലുപാടു നിന്നും വിമര്‍ശിക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ തന്നെപോലെ കഷ്ടപ്പെട്ട് സിനിമ പിടിയ്ക്കാന്‍ ഇവര്‍ക്കാര്‍ക്കെങ്കിലും കഴിയുമോ എന്നും പണ്ഡിറ്റ് ചോദിച്ചു.
ആദ്യ പേജില്‍
22എഫ്‌കെ ലോജിക്കില്ലാത്ത ചിത്രമെന്ന് ദേവന്‍

<ul id="pagination-digg"><li class="previous"><a href="/news/actor-devan-about-22fk-1-103917.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X