»   » വിമര്‍ശകര്‍ക്ക് ഒരു ചുക്കും ചെയ്യാനാകില്ല:സന്തോഷ്

വിമര്‍ശകര്‍ക്ക് ഒരു ചുക്കും ചെയ്യാനാകില്ല:സന്തോഷ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/26-santosh-i-have-never-been-perturbed-by-criticism-2-aid0167.html">Next »</a></li></ul>
Santosh Pandit
കേരളത്തില്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമ താരമാരാണ്? മോഹന്‍ലാല്‍, മമ്മൂട്ടി, ഇനി പൃഥ്വിരാജാണോ എന്നൊക്കെ ചിന്തിക്കാന്‍ വരട്ടെ. ഇപ്പോള്‍ കേരളത്തിലെ സിനിമാലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്‌ ഒരാളെ കുറിച്ചാണ്.

സിനിമയുടെ സമസ്ത മേഖലകളിലും തന്റെ 'കഴിവു തെളിയിച്ച' സന്തോഷ് പണ്ഡിറ്റ് എന്ന 'പ്രതിഭാസം' തന്റെ പുതിയ ചിത്രമായ കൃഷ്ണനും രാധയും പുറത്തിറക്കിയതോടെ യുവാക്കള്‍ ആകെ ഇളകി മറിഞ്ഞിരിക്കുകയാണ്.

മലയാള സിനിമാരംഗം പലതരം പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. നിര്‍മ്മാതക്കളെ കിട്ടാനില്ല, വിതരണക്കാരില്ല, താരങ്ങളുടെ പ്രതിഫലം കൂടുന്നു അങ്ങനെ പോകുന്നു പരാതികള്‍. എന്നാല്‍ ഇതൊന്നും തളര്‍ത്താതെ സ്വന്തമായി എഴുതി അഭിനയിച്ച് തന്റെ പ്രതിഭ ലോകത്തിന് മുന്നില്‍ തെളിയിച്ചിരിക്കുകയാണ് സന്തോഷ്.

സന്തോഷിന്റെ പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. രാത്രി ശുഭരാത്രി..., അങ്കനവാടി ടീച്ചറേ.., തുടങ്ങിയ ഗാനങ്ങള്‍ എത്ര കണ്ട് അരോചകമാണെങ്കിലും ജനം വീണ്ടും കേള്‍ക്കുന്നു. അതാണ് സന്തോഷ് പ്രതിഭാസം. നാലു പാടുനിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതിനൊന്നും തന്നെ തളര്‍ത്താനാകില്ലെന്നാണ് സന്തോഷ് പറയുന്നത്. ഒരു പടികൂടി കടന്ന് വിമര്‍ശകര്‍ക്ക് തന്നോട് അസൂയയാണെന്ന് പറയാനും ഈ 'പ്രതിഭാസ'ത്തിന് മടിയില്ല.

അടുത്ത പേജില്‍
ലാല്‍ജോസിന് വിമര്‍ശിക്കാന്‍ യോഗ്യതയില്ല

<ul id="pagination-digg"><li class="next"><a href="/news/26-santosh-i-have-never-been-perturbed-by-criticism-2-aid0167.html">Next »</a></li></ul>
English summary
The most talked person in Kerela at present is none other than Santosh Pandit. The actor is seen on all the television channels and magazines, to say nothing of the internet
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam