'നവ്യാ നായരെ വിവാഹം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്ന ധ്യാനും, മീര ജാസ്മിനെ സ്നേഹിച്ചിരുന്ന വിനീതും'

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി ശ്രീനിവാസൻ കൈയ്യൊപ്പ് ചാർത്താത്ത സിനിമയിലെ മേഖലകൾ കുറവാണ്. നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനിവാസൻ സ്വന്തം സിനിമകളിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടെ വെള്ളിത്തിരയിലെത്തിച്ചു. ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരുന്നവയാണ്‌. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭ പ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസൻ സിനിമകളുടെ പ്രത്യേകതയാണ്.

Also Read: 'സോമൻ ചേട്ടൻ വി​​​ഗ്​ വലിച്ചെറിയും, സുകുമാരൻ ചേട്ടൻ ദേഷ്യപ്പെടും', വേണു.ബി.നായർ പറയുന്നു

1980ൽ മണിമുഴകം എന്ന ചിത്രത്തിലൂടെയാണ് അഭിനയം ശ്രീനിവാസൻ ആരംഭിച്ചത്. മേള എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികൾക്ക് അദ്ദേഹം സുപരിചിതനായി തുടങ്ങി. ഓടരുത് അമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ തിരക്കഥയിലും കൈവച്ച ശ്രീനി വരൽവേൽപ്പ്, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്ദേശം എന്നിങ്ങനെ കുറെ അധികം നല്ല ചിത്രത്തിങ്ങൾക്ക് കഥയെഴുതുകയും അതിൽ മികച്ച വേഷങ്ങൾ ചെയ്യുകയും ചെയ്തു. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമാള എന്നീ ചിത്രങ്ങളിലൂടെ സംവിധാനത്തിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. ശ്രീനിവാസൻ എഴുത്തുകളുടെ പ്രധാന പ്രത്യേകത എന്തെന്നാൽ എഴുത്തുന്ന തിരകഥകളിലെ മിക്ക കഥാപാത്രങ്ങളും സാധാരണക്കാരുടെ ജീവിതവുമായി അടുത്ത് കിടക്കുന്നവയായിരിക്കും എന്നതാണ്.

Also Read: 'സൽമാന്റെ നിർദേശ പ്രകാരം ​തന്നെ ശിക്ഷിച്ച നിർമാതാവ്', അനുരാ​ഗ് കശ്യപ് പറയുന്നു

അച്ഛന്റെ മക്കൾ

അച്ഛന്റെ പാത പിന്തുടർന്ന് മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമയിലേക്ക് എത്തിയിരുന്നു. ഇരുവരും അച്ഛനെപോലെ തന്നെ സിനിമയിലെ എല്ലാ മേഖലകളിലും കൈയ്യൊപ്പം പതിപ്പിച്ച് കഴിഞ്ഞു. വിനീത് ഇതുവരെ നാല് സിനിമകളാണ് സംവിധാനം ചെയ്തിട്ടുള്ളതാണ്. നാലും തിയേറ്ററുകളിൽ തരം​ഗമായിരുന്നു. അഞ്ചാമത്തെ സിനിമ ഹൃദയം റിലീസിന് തയ്യാറെടുക്കുകയാണ്. വിനീതിനെ സകലകലാവല്ലഭൻ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. പിന്നണി​ ​ഗായകനായും അഭിനേതാവായും സംവിധായകനായും ഇതിനോടകം പ്രതിഭ തെളിയിച്ചുവെന്നത് തന്നെയാണ് ആരാധകരുടെ ഈ വിളികൾക്ക് പിന്നിലെ കാരണം. ധ്യാനും അഭിനയവും സംവിധാനവും ചെയ്യാറുണ്ട്. വിനീത് സിനിമ തിരയിലൂടെയായിരുന്നു ധ്യാനിന്റെ അരങ്ങേറ്റം. അച്ഛന്റെ പ്രതിഭ ഒട്ടും കുറയാതെ മക്കൾ രണ്ടുപേരിലുമുണ്ടെന്ന് ഇരുവരുടേയും സിനിമകളിൽ നിന്നും വ്യക്തമാണ്.

വൈറൽ വീഡിയോ

ഇപ്പോൾ ശ്രീനിവാസന്റേയും കുടുംബത്തിന്റേയും പഴയൊരു അഭിമുഖമാണ് വൈറലാകുന്നത്. കൈരളി ടിവി പ്രേക്ഷകരോട് സിനിമാ, കുടുംബവിശേഷങ്ങൾ പങ്കുവെക്കുന്ന ശ്രീനിവാസനും കുടുംബവുമാണ് വീഡിയോയിലുള്ളത്. അഭിമുഖത്തിനിടെ താൻ നവ്യാനായരെ വിവാഹം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നുവെന്ന് ധ്യാൻ വളരെ നിഷ്കളങ്കതയോടെ പറയുന്നത് കാണാം. ഇരുവരും വിദ്യാർഥികളായിരുന്നപ്പോഴുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരം​ഗമാകുന്നത്. നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നുമാണ് ധ്യാൻ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്. മലയാളത്തിൽ ഇഷ്ടമുള്ള നടിമാർ ആരൊക്കെയാണ് എന്ന് ചേദിക്കുമ്പോഴാണ് നവ്യാനായരെ ഇഷ്ടമായിരുന്നുവെന്ന് ധ്യാൻ വെളിപ്പെടുത്തിയത്. ഒപ്പം ചേട്ടൻ വിനീത് ശ്രീനിവാസന് ഒരിടക്ക് മീര ജാസ്മിനോട് ക്രഷുണ്ടായിരുന്നുവെന്നും തന്നോട് അത് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ധ്യാൻ പറയുന്നു.

നവ്യാ നായരോടും മീരാ ജാസ്മിനോടും ഇഷ്ടം

'ഇഷ്ടമുള്ള നടിമാർ ശോഭനയും നവ്യാ നായരും ആയിരുന്നു. ഇപ്പോ അങ്ങനൊന്നുമില്ല. വെള്ളിത്തിരയിലെ ചില പോസ്റ്ററുകൾ കണ്ടതോടെയാണ് നവ്യാ നായരോടുള്ള ഇഷ്ടം പോയത്. വെള്ളിത്തിര കണ്ടപ്പോൾ പൃഥ്വിരാജ് വളരെ ലക്കിയാണെന്ന് തോന്നിയിട്ടുണ്ട്. ഏട്ടന് മീരാ ജാസ്മിനെ ഇഷ്ടമായിരുന്നു. മീരാ ജാസ്മിൻ നിന്റെ ഏട്ടത്തിയമ്മയായി വരുന്നതിൽ കുഴപ്പമുണ്ടോയെന്ന് ഏട്ടൻ ചോദിച്ചിട്ടുണ്ട് എന്നോട്. ഏട്ടന് പക്ഷെ ഇപ്പോ ഇഷ്ടമല്ല. തമിഴിലേക്ക് അഭിനയിക്കാൻ പോയപ്പോൾ മീര ജാസ്മിന്റെ ഇഴുകി ചേർന്നുള്ള അഭിനയം കണ്ടപ്പോഴാണ് ഏട്ടന് മീര ജാസ്മിനെ ഇഷ്ടമല്ലാതെയായത്' ധ്യാൻ പറഞ്ഞു. മോഹൻലാലാണ് ഏറ്റവും പ്രിയപ്പെട്ട നടനെന്നും ധ്യാന്‌ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ സിനിമകളാണ് അധികവും കണ്ടിരുന്നതെന്നും അതിനാലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും ധ്യാൻ പറഞ്ഞു. വിനീതും സോഹദരൻ ധ്യാനിനെ പോലെ മോഹൻലാൽ ഫാനാണ്.

അഭിനയമാണ് ഇഷ്ടമെന്ന് ധ്യാൻ

ചേട്ടനെ പോലെ പാട്ട് പാടാൻ താൽപര്യമുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ധ്യാനിന്റെ മറുപടി. താൻ അഭിനയത്തെയാണ് സ്നേഹിക്കുന്നതെന്നും ധ്യാൻ വെളിപ്പെടുത്തി. താരകുടുംബത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും അച്ഛനോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുമെല്ലാം ഇരുവരും തുറന്ന് പറയുന്നുണ്ട്. ഇതെല്ലാം നിറഞ്ഞ ചിരിയോടെ ആസ്വദിക്കുന്ന ശ്രീനിവാസനേയും ഭാര്യയേയും അഭിമുഖത്തിൽ കാണാം. മക്കൾക്ക് എല്ലാത്തരത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യവും നൽകി വളർത്തിയ നടൻ ശ്രീനിവാസനെയാണ് ആരാധകർ കമന്റുകളിലൂടെ അഭിനന്ദിക്കുന്നത്. അച്ഛന്റെ ചില നിലപാടുകളോടുള്ള തന്റെ അഭിപ്രായ വ്യത്യാസത്തെ കുറിച്ചുമെല്ലാം വിനീത് ആ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.

പുതിയ സിനിമകൾ

സായാഹ്‌ന വാർത്തകളാണ് ധ്യാനിന്റെ റിലീസ് കാത്തുകിടക്കുന്ന ചിത്രം. നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പാതിര കുർബാന, പ്രകാശൻ പറക്കട്ടെ എന്നിവയാണ് അവയിൽ ചിലത്. തിരയിലൂടെ അഭിനയം ആരംഭിച്ച ധ്യാൻ അടുത്തിടെ സംവിധായകനായും അരങ്ങേറിയിരുന്നു. 2019ൽ നിവിൻ പോളിയെ നായകനാക്കി പുറത്തിറക്കിയ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയാണ് ധ്യാനിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. നയൻതാരയായിരുന്നു ചിത്രത്തിൽ നായിക. ഹൃദയം ആണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. ഹൃദയത്തിലെ ദർശന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകൻ ഹേഷം അബ്ദുൽ വഹാബും നായിക ദർശന രാജേന്ദ്രനുമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദർശന എന്ന ​ഗാനം ആലപിച്ചത്. ​വൈറലായ ​ഗാനം യുട്യൂബിൽ ട്രെന്റിങാണ്. പാട്ടുസീനിലെ പ്രണവിന്റെ പ്രകടനവും ഭാവങ്ങളുമൊക്കെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Recommended Video

Vineeth Sreenivasan Biography | വിനീത് ശ്രീനിവാസന്റെ ജീവചരിത്രം | FilmiBeat Malayalam
വിനീതിന്റെ ഹൃദയം

അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ തന്നെയാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. 2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X