'സോമൻ ചേട്ടൻ വി​​​ഗ്​ വലിച്ചെറിയും, സുകുമാരൻ ചേട്ടൻ ദേഷ്യപ്പെടും', വേണു.ബി.നായർ പറയുന്നു

എത്ര വലിയ താരങ്ങളാണെങ്കിലും വികാരങ്ങളും വിചാരങ്ങളും ഉള്ളവരാണ് വെള്ളിത്തിരയിൽ എത്തി അഭിയിച്ച് വിസ്മയിപ്പിക്കുന്ന അഭിനേതാക്കാൾ. പലപ്പോഴും സിനിമാ സെറ്റിൽ അഭിനേതാക്കൾ തമ്മിലും അണിയറപ്രവർത്തകർ തമ്മിലും സ്വര ചേർച്ചയില്ലാത്തതിനെ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടായതിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരാറുണ്ട്. ആശയപരമായ തർക്കങ്ങളാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ഇന്ന് പലരും അത് വലിയ പ്രശ്നമായി ചിത്രീകരിക്കുകയും വലിയ വാർത്തകളിലേക്ക് വഴി വെക്കുകയും ചെയ്യാറുണ്ട്.

Venu B Nair, Venu B Nair news, actor Sukumaran, actor soman, നടൻ സോമൻ വാർത്തകൾ, നടൻ സുകുമാരൻ വാർത്തകൾ, സഹസംവിധായകൻ വേണു.ബി.നായർ

ഓരോ അഭിനേതാക്കളുടേയും സെറ്റിലെത്തിയാലുള്ള സ്വഭാവ രീതികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ മലയാളത്തിലെ പ്രമുഖ സംവിധായകരുടെ അസ്സോസിയേറ്റും നിരവധി സിനിമകളുടെ സംവിധായകനുമായ വേണു.ബി.നായർ. തൻ്റെ സിനിമ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് മലയാളം കണ്ട മഹാനടന്മാർക്കൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച് വേണു.ബി.നായർ തുറന്ന് പറഞ്ഞത്.

Also Read: 'സൽമാന്റെ നിർദേശ പ്രകാരം ​തന്നെ ശിക്ഷിച്ച നിർമാതാവ്', അനുരാ​ഗ് കശ്യപ് പറയുന്നു

സോമൻ, സുകുമാരൻ തുടങ്ങി മോഹൻലാൽ വരെയുള്ള സംവിധായകർക്കൊപ്പം പ്രവർത്തിച്ചതിനെ കുറിച്ചും വേണു.ബി.നായർ തുറന്ന് പറഞ്ഞു. നടൻ സോമന് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ അഭിനയിക്കുന്നതിനിടെ സംഭവിച്ചാൽ അദ്ദേഹം ദേഷ്യപ്പെടാറുണ്ടെന്നും തലയിൽ വെച്ച വി​ഗ് അടക്കം വലിച്ചെറി‍ഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും വേണു പറയുന്നു. സുകുമാരന് ഡയലോ​ഗ് പ്രോമിറ്റ് ചെയ്ത് നൽകുമ്പോൾ പലപ്പോഴും ദേഷ്യപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ചീത്തവിളികൾ കേട്ടിരുന്നത് അസോസിയേറ്റായി പ്രവർത്തിച്ചിരുന്നവരാണെന്നും വേണു പറയുന്നു. പക്ഷെ അന്നത്തെ നടന്മാർ എന്ത് പ്രശ്നമുണ്ടായാലും അത് മനസിലേക്ക് എടുത്ത് പിന്നീട് പെരുമാറുന്നവരല്ലായിരുന്നുവെന്നും പോസറ്റീവായി മാത്രമെ അവർ കാര്യങ്ങളെ കണ്ടിരുന്നുള്ളൂവെന്നും വേണു പറയുന്നു.

Also Read: 'അമ്മയ്ക്കും മകൾക്കുമൊപ്പം ഞങ്ങൾ കുറച്ചുപേർക്കൂടി നിങ്ങളിലേക്ക് എത്തുന്നു', ജിഷിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

'ചിലപ്പോൾ ദേഷ്യം വന്നാൽ സോമൻ ചേട്ടൻ വി​ഗ് പോലും വലിച്ചെറി‍ഞ്ഞ് പോകാറുണ്ട്. സുകുമാരൻ ചേട്ടൻ ഡയലോ​ഗുകൾ പറയുമ്പോൾ പതുക്കെ മാത്രമെ പറയാറുള്ളൂ. അപ്പോൾ പ്രോമിറ്റ് ചെയ്ത് നൽകുന്ന അസോസിയേറ്റിന് എന്താണ് ഇനി പറഞ്ഞുകൊടുക്കേണ്ടതെന്ന് മനസിലാകാതെ വരും. അപ്പോൾ അദ്ദേഹം ദേഷ്യപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്. ക്ലാപ്പടിക്കാൻ ചെല്ലുമ്പോഴും ചിലപ്പോൾ അസോസിയേറ്റിന് ചീത്ത കേൾക്കാറുണ്ട്. പക്ഷെ ഇത്തരം സംഭവങ്ങൾ നടന്നാലും ആരും കാര്യമായി എടുക്കാറില്ല. എല്ലാവർക്കും ഒരു പോസറ്റീവ് മൈന്റായിരിക്കും' വേണു പറയുന്നു.

Also Read: 'കല്യാണിക്ക് ശബ്ദം തിരിച്ച് കിട്ടുന്നു', മൗനരാ​ഗത്തിന്റെ പുതിയ പ്രമോയിലെ ട്വിസ്റ്റ് ഇഷ്ടപ്പെട്ടുവെന്ന് ആരാധകർ

Venu B Nair, Venu B Nair news, actor Sukumaran, actor soman, നടൻ സോമൻ വാർത്തകൾ, നടൻ സുകുമാരൻ വാർത്തകൾ, സഹസംവിധായകൻ വേണു.ബി.നായർ

താൻ കണ്ടിട്ടുള്ള നടന്മാരിൽ ഒന്നിലും പരാതി പറയാതെ എല്ലാത്തിലും സന്തോഷം കണ്ടെത്തുന്ന നടന്മാർ പ്രേം നസീറും, മോഹൻലാലുമാണെന്നും വേണു പറയുന്നു. ഭക്ഷണം എത്ര മോശമായാലും മോഹൻലാൽ പരാതി പറയാതെയാണ് കഴിക്കാറെന്നും ഏറ്റവും കൂടുതൽ ക്ഷമ എല്ലാ വിഷയങ്ങളിലും കാണിക്കുന്നത് മോഹൻലാലാണെന്നും വേണു പറയുന്നു. മമ്മൂട്ടിയെന്ന നടൻ ഒരു ഒഴുക്കിലാണ് അഭിനയിക്കുന്നതെന്നും അദ്ദേഹത്തിന് ആരും ഒന്നും പറഞ്ഞുകൊടുക്കേണ്ടി വരാറില്ലെന്നും വേണു പറഞ്ഞു. തിലകൻ അഭിനയിക്കുമ്പോൾ അതിശയിച്ച് നിന്ന് പോകാറുണ്ടെന്നും പല ഭാവങ്ങളിൽ അദ്ദേഹം ഒരു സീൻ അഭിനയിച്ച് കാണിക്കുമെന്നും ശേഷം എഡിറ്റിങ് ടേബിളിലേക്ക് ആ ദൃശ്യങ്ങൾ എത്തുമ്പോൾ ഏതാണ് മികച്ചത് എന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടെന്നും വേണു പറയുന്നു.

Also Read: 'വിജയ് ദേവരകൊണ്ട ഡേറ്റ് ചെയ്ത പെൺകുട്ടികളുടെ എണ്ണം 30 മുതൽ 40 വരെ', വെളിപ്പെടുത്തി സഹോദരൻ

അപ്പു എന്ന സിനിമയിലാണ് മോഹൻലാലിനൊപ്പം വേണു പ്രവർത്തിച്ചത്. ശ്രീകുമാരൻ തമ്പി തിരക്കഥയെഴുതി ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത സിനിമയായിരുന്നു അപ്പു. പത്തനംതിട്ട അടൂരിൽ ചിത്രീകരിച്ച അപൂർവം സിനിമകളിൽ ഒന്നുകൂടിയാണ് അപ്പു. പോൾ ബാബു സംവിധാനം ചെയ്ത കൂടുംതേടി എന്ന മോഹൻലാൽ സിനിമയിലും വേണു പ്രവർത്തിച്ചിരുന്നു. അഥർവത്തിലാണ് മമ്മൂട്ടിക്കൊപ്പം വേണു പ്രവർത്തിച്ചത്.

Recommended Video

യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി പ്രണവിന്റെ ദര്‍ശനാ പാട്ട് | FilmiBeat Malayalam

Also Read: വീണ്ടും ട്വിസ്റ്റ്! ഷാരൂഖ്-അറ്റ്ലി ചിത്രത്തിൽ നിന്നും നയൻതാര പിന്മാറി, കാരണം ഇതാണ്...

More from Filmibeat

Read more about: sukumaran soman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X