'കാവ്യയുടെ മഹാലക്ഷ്മിക്ക് മിഠായി ഇഷ്ടമല്ല', കുഞ്ഞു വായിലെ വലിയ വർത്താമാനവുമായി താരപുത്രി

ദിലീപ് കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ എല്ലാ വിശേഷങ്ങളും നിമിഷം നേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുമുണ്ട്. കുടുംബസമേതം ദിലീപ് ഇപ്പോൾ ദുബായിൽ അവധി ആഘോഷിക്കുകയാണ്. ഭാര്യ കാവ്യയ്ക്കും ഇളയ മകൾ മഹാലക്ഷ്മിക്കും ഒപ്പമാണ് ദിലീപ് ദുബായ് സന്ദർശിക്കാൻ എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിലീപിന്റെ കുടുംബത്തിന്റെ ദുബൈയിൽ നിന്നുള്ള ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. താടി വെച്ച് പുത്തൻ ലുക്കിലാണ് ദിലീപ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Also Read: ഹരി നഷ്ടപ്പെട്ട് പോകുമോ എന്ന ഭയത്തിൽ സാന്ത്വനം കുടുംബം, ഭർത്താവിന് വേണ്ടി മാപ്പ് ചോദിച്ച് അപ്പു!

അടുത്തിടെ ദിലീപും ഒത്ത് സ്റ്റേജ് ഷോ അവതരിപ്പിക്കുന്ന ഫോട്ടോ സംവിധായകൻ നാദിർഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷം ദുബായിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാനായതിന്റെ സന്തോഷം പങ്കുവെച്ചാണ് നടനും ഗായകനും സംവിധായകനുമായ നാദിർഷ ചിത്രം പങ്കുവെച്ചത്. ഇരുവർക്കുമൊപ്പം അവതാരക രഞ്ജിനി ഹരിദാസിനേയും കാണാം. കാവ്യയുമായുള്ള വിവാഹശേഷം തന്റെ യാത്രകളിൽ എല്ലാം കാവ്യയേയും മകൾ മഹാലക്ഷ്മിയേയും ദിലീപ് ഉൾപ്പെടുത്താറുണ്ട്.

Also Read: 'ഒരു രൂപ പോലും എടുക്കാനില്ല... ഭക്ഷണത്തിനുള്ള പണം സ്റ്റാഫ് കടം നൽകി'; ബി​ഗ് ബിയെ കുറിച്ച് അഭിഷേക്

ദുബായിൽ കുടുംബസമേതം ദിലീപ്

ദിലീപിന്റേയും കാവ്യയുടേയും ഒരു ഫോട്ടോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോൾ ഇരുവരുടേയും ഓമനപുത്രി മഹാലക്ഷ്മിയുടെ ഒരു ക്യൂട്ട് വീഡിയോയാണ് സോഷ്യൽമീഡിയകളിൽ നിറയുന്നത്. സോഷ്യൽ മീഡിയകളിൽ ഒട്ടനവധി ആരാധകരുള്ള മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും ഒപ്പം ദുബായിലെ ദേ പുട്ടിന്റെ ഷോപ്പിൽ എത്തിയപ്പോൾ ആരാധകർ പകർത്തിയതാണ് വീഡിയോ. കളിച്ച് ചിരിച്ച് കുസൃതി കാട്ടി നടക്കുന്ന മഹാലക്ഷ്മിയോട് മിഠായി വേണോയെന്ന് ആരാധകരിൽ ഒരാൾ ചോദിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ചോദ്യം കേട്ട് മഹാലക്ഷ്മി നൽകിയ മറുപടിയും രസകരമാണ്. മഹാലക്ഷ്മിയോട് മിഠായി വേണോ എന്ന് ആരാധകർ ചോദിക്കുമ്പോള്‍ മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരും എന്നാണ് താരപുത്രി പറയുന്നത്. മഹാലക്ഷ്മിയുടെ കുഞ്ഞ് വായിലെ വലിയ വർത്തമാനം തന്നെയാണ് വീഡിയോ ആരാധകര്‍ ഏറ്റെടുക്കാൻ കാരണം.

ആരാധകരുടെ മനം കവർന്ന് മഹാലക്ഷ്മി

ഇതിന് മുമ്പ് കാവ്യയുടെ മടിയിൽ ഇരുന്ന് കളിക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോകളും പുറത്ത് വന്നിരുന്നു. ഒട്ടനവധി ഫാൻസ് പേജുകളും മഹാലക്ഷ്മിക്ക് സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ചിരിച്ചും കളിച്ചും കുസൃതി കാട്ടിയും ഉള്ള മഹാലക്ഷ്മിയുടെ നിരവധി വീഡിയോകൾ നേരത്തെയും പുറത്തുവന്നിരുന്നു. താര കുടുംബത്തെ ദുബായിൽ നിന്നും കണ്ട ആരാധകരാണ് വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇക്കഴിഞ്ഞ വിജയദശമി ദിനത്തിലാണ് ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് മഹാലക്ഷ്മി പിച്ചവെച്ച് എത്തിയത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. മകളുടെ വിദ്യാരംഭ ചടങ്ങിന്റെ ചിത്രങ്ങൾ ദിലീപ് പങ്കുവെച്ചിരുന്നു.

ചേച്ചി മീനാക്ഷിയുടെ മാമാട്ടി

2018 ഒക്ടോബര്‍ 19ന് ആണ് ദിലീപിനും കാവ്യാ മാധവനും മഹാലക്ഷ്മി ജനിച്ചത്. ദിലീപും കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും മാമാട്ടി എന്ന ഓമന പേരിലാണ് മഹാലക്ഷ്മിയെ വിളിക്കുന്നത്. മഹാലക്ഷ്മിയുടെ ഏറ്റവും അടുത്ത ചങ്ങാതി ചേച്ചി മീനാക്ഷി തന്നെയാണ്. വിജയദശമി ദിനത്തിൽ പിറന്നതിനാലാണ് മകൾക്ക് മഹാലക്ഷ്മി എന്ന് ദിലീപും കാവ്യയും പേര് നൽകിയത്. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷമായി കൊണ്ടാടിയിരുന്നു. മഹാലക്ഷ്മിയെ എടുത്ത് കൊഞ്ചിക്കുന്ന ചിത്രം മീനാക്ഷിയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

ദിലീപ്-കാവ്യ വിവാഹം

മലയാളത്തിൽ ഏറ്റവും നല്ല പ്രണയ ജോഡികളായി മലയാളി സ്നേഹിച്ചിരുന്നവരായിരുന്നു ദിലീപും കാവ്യാ മാധവനും. മീശ മാധവൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, പാപ്പി അപ്പച്ച, തിളക്കം തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇരുവരും പ്രണയ ജോഡികളായി അഭിനയിച്ച് വിജയം കൊയ്തിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ ​ഗോസിപ്പുകൾ കേട്ടിട്ടുള്ള ജോഡികളിൽ ഒന്ന് കൂടിയായിരുന്നു ദിലീപ്-കാവ്യ ജോഡി. എന്നാൽ പിന്നീട് 1995ൽ ദിലീപ് മഞ്ജു വാര്യരെ വിവാ​ഹം ചെയ്തു. ഇരുവരുടേയും വിവാഹം നടന്ന ശേഷം ​ഗോസിപ്പുകൾ അടങ്ങിയെങ്കിലും പിന്നീട് കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോഴും ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. 1998ൽ ആയിരുന്നു ദിലീപ്-മഞ്ജു വാര്യർ വിവാഹം. ശേഷം 2015ൽ ഇരുവരും ഒത്തുപോകാൻ സാധിക്കാത്തതിനാൽ വിവാഹ മോചിതരായി. ദിലീപിനൊപ്പമാണ് ശേഷം മകൾ മീനാക്ഷി വളർന്നത്. അച്ഛനൊപ്പം പോകണമെന്നത് മീനാക്ഷിയുടെ തീരുമാനമായിരുന്നു. പിന്നീട് മകളും അമ്മയുമായിരുന്നു ദിലീപിന്റെ ലോകം.

അവസാനം റിലീസായ ചിത്രം മൈ സാന്റ

2016ൽ ആണ് മകൾ മീനാക്ഷിയുടെ സമ്മത പ്രകാരം ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തത്. അപ്രതീക്ഷിതമായി സംഭവിച്ച വിവാഹമായിരുന്നതിനാൽ എല്ലാവരും വളരെ അത്ഭുതത്തോടെയാണ് ആ വാർത്ത കേട്ടത്. വിവാഹ ശേഷം അഭിനയം നിർത്തിയ കാവ്യാ മാധവൻ ബൊട്ടീക്കിന്റേയും മകളുടേയും കുടുംബത്തിന്റേയും കാര്യങ്ങൾ നോക്കി കുടുംബ ജീവിതം ആസ്വദിക്കുകയാണ്. നിരവധി സിനിമകൾ ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഷൂട്ടിങിൽ ഇടവേളയെടുത്താണ കുടുംബത്തോടൊപ്പം ദിലീപിന്റെ ദുബായ് സന്ദർശനം. 2019ൽ ആണ് ഏറ്റവും അവസാനം ദിലീപിന്റെ സിനിമ റിലീസ് ചെയ്തത്. മൈ സാന്റയായിരുന്നു സിനിമ. റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥനാണ്. നാദിർഷ സംവിധാനം ചെയ്ത സിനിമയിൽ ഉർവ്വശിയാണ് നായിക. ആദ്യമായാണ് ദിലീപ് ഉർവ്വശിയുടെ നായകനാകുന്നത്. വോയ്സ് ഓഫ് സത്യനാഥനാണ് മറ്റൊരു സിനിമ.

Recommended Video

Dileep shares pictures of daughter Mahalakshmi's writing ceremony
വരാനിരിക്കുന്ന സിനിമകൾ

ദിലീപ്-റാഫി കൂട്ടു കെട്ടിലൊരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വോയിസ് ഓഫ് സത്യനാഥനുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നിവക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷിനോയ് മാത്യുവാണ്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Read more about: dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X