For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അറിയാതൊന്ന് നാക്ക് പിഴച്ചുപോയി', ചാക്കോച്ചന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ലക്ഷ്മി

  |

  നടനും അവതാരകനുമായ മിഥുൻ രമേശും അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി മേനോനും മകളും സോഷ്യൽമീഡയകളിലെ സജീവ സന്നിധ്യങ്ങളാണ്. മിഥുനെ സിനിമകളിലൂടെ മലയാളി ആദ്യം കണ്ടുതുടങ്ങിയത്. 2000ത്തിൽ മോഹൻലാൽ സിനിമ ലൈഫ് ഈസ് ബ്യൂട്ടഫുള്ളിലൂടെയാണ് മിഥുൻ അഭിനയം ആരംഭിച്ചത്. ചിത്രത്തിൽ പ്ലസ് ടു വിദ്യാർഥിയുടെ വേഷമായിരുന്നു മിഥുന്. പിന്നീട് ശേഷം, കഥ, നമ്മൾ, സ്വപ്നം കൊണ്ട് തുലാഭാരം, റൺവേ, ​ഗൗരി ശങ്കരം, വെട്ടം, ​ഗോൾ, ഡയമണ്ട നെക്ലേസ്, വേട്ട, കൊച്ചവ്വ പൗലോ അയ്യപ്പോ കൊയ്ലോ, കുട്ടൻപിള്ളയുടെ ശിവരാത്രി, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങി 21ൽ അധികം സിനിമകളിൽ മിഥുൻ ഭാ​ഗമായി.

  Also Read: 'ഉണ്ണീടെ പടമല്ലേ... ലാലുവിനേയും കാണണം...', നെടുമുടി പറഞ്ഞതിനെ കുറിച്ച് ബി.ഉണ്ണികൃഷ്ണൻ

  മിഥുൻ നടൻ മാത്രമല്ല ഒരു റേഡിയോ ആർ.ജെയും നല്ലൊരു അവതാരകനുമാണ്. നിരവധി സിനിമകളുടെ ഭാ​ഗമായിട്ടുണ്ടെങ്കിലും മിഥുനിലെ അഭിനേതാവിനെക്കാൾ മലയാളിക്ക് എന്നും ഇഷ്ടം മിഥുനിലെ അവതാരകനെയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫ്ലവേഴ്സിൽ വർഷങ്ങളോളം സംപ്രേഷണം ചെയ്തിരുന്ന കോമഡി ഉത്സവിന് പ്രേക്ഷകർക്കിടയിൽ ലഭിച്ചിരുന്ന സ്വീകാര്യത.

  Also Read: 'കളിയുടെ നിയമങ്ങൾ അറിയാത്തതിനാൽ റോളുകൾ നഷ്ടപ്പെടാറുണ്ട്'-നീന ​ഗുപ്ത

  മിഥുനും ഭാര്യ ലക്ഷ്മിയും മകൾ തൻവിയും അടങ്ങുന്ന താരകുടുംബം സോഷ്യൽമീഡിയകളിലും സജീവമാണ്. മിഥുന്റെ ഭാര്യ ലക്ഷ്മിയും അവതാരികയായിരുന്നു. മാത്രമല്ല ആദ്യത്തെ മലയാളി യുട്യൂബ് വ്ലോ​ഗർ കൂടിയാണ് ലക്ഷ്മി. ഇടയ്ക്കിടെ ഭർത്താവിനൊപ്പവും മകൾക്കൊപ്പവും രസകരമായ റീൽസും കുഞ്ഞ് വീഡിയോകളും ചെയ്ത് ലക്ഷ്മി സോഷ്യൽമീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ലിറ്റിൽ മാസ്റ്റേഴ്സ് എന്ന ഷോ കണ്ടിട്ടാണ് ദുബായ്‌യിലെ എഫ്എം സ്റ്റേഷനിലേക്ക് റേഡിയോ ജോക്കിയായി ഇന്റർവ്യൂവിന് വിളിച്ചതെന്ന് മിഥുൻ അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.വീണ്ടും ഫ്ളവേഴ്സിൽ കോമഡി ഉത്സവം ആരംഭിക്കാൻ പോവുകയാണ്. എന്നാൽ അവതാരകനായി എത്തുന്നത് മിഥുനല്ല പകരം രചന നാരായണൻക്കുട്ടിയാണ്. ഇതിൽ എിർപ്പ് പ്രകടിപ്പിച്ച് നിരവധി ആരാധകർ രം​ഗത്ത് വരികയും മിഥുൻ തന്നെയാണ് ആ സ്ഥാനത്തിന് യോജിച്ച വ്യക്തിയെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

  ഇപ്പോൾ കുഞ്ചാക്കോ ബോബനുമൊത്തുള്ള ലക്ഷ്മി മേനോന്റെ രസകരമായ ഒരു വീഡിയോയാണ് വൈറലാകുന്നത്. മിഥുൻ രമേശിനൊപ്പം കു‍ഞ്ചാക്കോ ബോബനെയും അദ്ദേഹത്തിന്റെ ഭാര്യ പ്രിയയെയും സന്ദർശിച്ചപ്പോൾ പകർത്തിയ വീഡിയോയാണത്. ഇവർക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനുമുണ്ട്. പ്രിയയും അച്ചുവും ലക്ഷ്മിയും ഓരേ പോലുള്ള വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ കുഞ്ചാക്കോ ബോബൻ അവിടേക്ക് എത്തി മൂന്ന് ദേവികൾ എന്ന് പറയാൻ തുടങ്ങുന്നതിനിടെ നാക്ക് കുഴക്കി മൂദേവികൾ എന്ന് തമാശയായി പറയുകയായിരുന്നു. ഇത് കേട്ടിട്ട് എല്ലാവരും ചേർന്ന് കു‍ഞ്ചാക്കോ ബോബനെ തമാശക്കായി അടിക്കുന്നതും ലക്ഷ്മി കഴുത്തിൽ ഞെക്കിപിടിക്കുന്നതുമെല്ലാം കാണാം. തമാശക്കായാണ് താരങ്ങൾ വീഡിയോ പകർത്തി പോസ്റ്റ് ചെയ്തത്. മൂന്ന് ദേവികൾ അറിയാതെ പെട്ടന്ന് ലോബിച്ച് മൂദേവികളായി മാറുകയായിരുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നതും കേൾക്കാം. മിഥുനാണ് വീഡിയോ പകർത്തിയത്. താരങ്ങളുടെ രസകരമായ വീഡിയോ ആരാധകരും ഏറ്റെടുത്തു.

  Recommended Video

  അനിയത്തിപ്രാവ് വേണ്ടെന്ന് വച്ച സിനിമയായിരുന്നെന്ന് കുഞ്ചാക്കോബോബൻ

  നയൻതാരയ്ക്കൊപ്പം കുഞ്ചാക്കോ ബോബൻ അഭിനയിച്ച നിഴലാണ് അവസാനമായി റിലീസിനെത്തിയ കു‍ഞ്ചാക്കോ ബോബൻ സിനിമ. റിലീസിനെത്തായി നിരവധി ചിത്രങ്ങളാണ് കു‍ഞ്ചാക്കോ ബോബന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പട, ഭീമന്റെ വഴി, ഒറ്റ്, ആറാം പാതിര എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടത്. കൂടാതെ ടേക്ക് ഓഫിന് ശേഷം വീണ്ടും മഹേഷ് നാരായണൻ ചിത്രത്തിൽ നായകനാകാനുള്ള തയ്യാറെടുപ്പിലുമാണ് കുഞ്ചാക്കോ ബോബൻ. അറിയിപ്പ് എന്ന് പേരിട്ട ചിത്രമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യാൻ പോകുന്നത്. അറിയിപ്പ് എന്ന പുതിയ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നതും മഹേഷ് നാരായണനാണ്. തിരക്കഥയിലും പങ്കാളിയാകുന്നു. അറിയിപ്പ് എന്ന പുതിയ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ തുടങ്ങിയതായി കുഞ്ചാക്കോ ബോബൻ തന്നെയാണ് അറിയിച്ചത്. മഹേഷ് നാരായണന്റെ ചിത്രം നിര്‍മിക്കുന്നത് ഷെബിൻ ബെക്കറാണ്. ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ മാലിക് ആണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സി യു സൂണെന്ന ചിത്രവും മഹേഷ് നാരായണൻ സംവിധാനം ചെയ്‍തിട്ടുണ്ട്. ഫഹദായിരുന്നു രണ്ട് ചിത്രങ്ങളിലും നായകൻ. കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

  English summary
  actor mithun ramesh wife lakshmi menon Shared funny video of actor kunchacko boban, video viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X