For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിറന്നാൾ 'ഉണ്ണി'ക്ക് സർപ്രൈസ് ആഘോഷമൊരുക്കി 12ത് മാൻ ടീം, കുസൃതികാട്ടി ലാലേട്ടനും

  |

  യുവനടൻ ഉണ്ണി മുകുന്ദന്‍ ഇന്ന് മുപ്പത്തിനാലാം പിറന്നാളിന്റെ നിറവിലാണ്. മലയാളക്കരയുടെ മസിൽമാന് ആരാധകരും സുഹൃത്തുക്കളും സിനിമാപ്രവർത്തകരും ആശംസകളുമായി എത്തിയിരുന്നു. 'ഹാപ്പി ബര്‍ത്ത് ഡേ ഉണ്ണിയേട്ടാ. സൂപ്പര്‍മാന് ഈ ഡ്യൂപ്പര്‍മാന്റെ പിറന്നാള്‍ ആശംസകള്‍' എന്നായിരുന്നു നടൻ സൂരജ് തേലക്കാടിന്റെ ആശംസ.

  unni mukundan birthday, unni mukundan films, unni mukundan photos, unni mukundan, 12th man movie, 12th man movie , ഉണ്ണി മുകുന്ദൻ പിറന്നാൾ, ഉണ്ണി മുകുന്ദൻ ഫോട്ടോകൾ, ഉണ്ണി മുകുന്ദൻ, മേപ്പടിയാൻ സിനിമ

  ഭ്രമം സിനിമയിലെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് സഹതാരത്തിന് ആശംസകൾ നേർന്നത്. 'ജന്മദിനാശംസകള്‍ സഹോദരാ സ്വപ്നങ്ങളിലേക്കും അഭിലാഷങ്ങളിലേക്കും ഇനിയും ഒരുപാട് ഒരുമിച്ചുളള സിനിമകളിലേക്കും' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഉണ്ണി മുകുന്ദനും പൃഥ്വിരാജും. അന്ധാധുൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം റീമേക്കായ ഭ്രമത്തിൽ പൃഥ്വിരാജാണ് നായകൻ.

  Also read: 'അപരൻ വിജയിക്കാൻ ജയറാമിന്റെ പേരിൽ പുഷ്പാഞ്ജലി കഴിപ്പിച്ചു'-സലിംകുമാർ

  ഉണ്ണി മുകുന്ദന് ഒരു പൊലീസ് ഉദ്യോ​ഗസ്ഥന്റെ വേഷമാണ് ചിത്രത്തിൽ. പിയാനിസ്റ്റായി ആയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ഭ്രമം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം. ഉണ്ണി മുകുന്ദന്റേതായി വരാനിരിക്കുന്ന മേപ്പടിയാൻ അടക്കമുള്ള സിനിമകളുടെ ബർത്ത് ഡേ സ്പെഷ്യൽ പോസ്റ്ററുകളും ഇന്ന് പുറത്തിറങ്ങിയിരുന്നു.

  ഇത്തവണ ഉണ്ണി മുകുന്ദൻ പിറന്നാൾ ആഘോഷിച്ചത് 12ത് മാൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ സെറ്റിലാണ്. ഉണ്ണി മുകുന്ദനും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പാതിരാത്രി തന്നെ കേക്കും ആഘോഷങ്ങളും 12ത് മാനിന്റെ അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. മോഹൻലാൽ അടക്കമുള്ള താരങ്ങളും ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

  unni mukundan birthday, unni mukundan films, unni mukundan photos, unni mukundan, 12th man movie, 12th man movie , ഉണ്ണി മുകുന്ദൻ പിറന്നാൾ, ഉണ്ണി മുകുന്ദൻ ഫോട്ടോകൾ, ഉണ്ണി മുകുന്ദൻ, മേപ്പടിയാൻ സിനിമ

  ഉണ്ണിയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഉണ്ണിയോട് കുസൃതികാട്ടി കേക്ക് നൽകുന്ന മോഹൻലാലും വീഡിയോയിലെ പ്രധാന ആകർഷണമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന12ത് മാനിൽ ഒരു മുഴുനീള കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പം ആദ്യമായിട്ടാണ് ഉണ്ണി മുകുന്ദന്‍ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്.

  Also read: 'ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കാൻ ശ്രമിച്ചു, അലറിയപ്പോൾ ഓടിമറഞ്ഞു, ആദ്യമായാണ് ഇങ്ങനൊരു അനുഭവ'മെന്ന് പായൽ ഘോഷ്

  2016 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ജനത ഗാരേജില്‍ മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ടോവിനോ തോമസ്, അനുശ്രീ, അനു സിത്താര തുടങ്ങി നിരവധി താരങ്ങളും ഉണ്ണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരുന്നു. 12ത് മാനിന് പുറമെ മേപ്പടിയാനാണ് ഷൂട്ടിങ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ഉണ്ണി മുകുന്ദൻ സിനിമ. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

  unni mukundan birthday, unni mukundan films, unni mukundan photos, unni mukundan, 12th man movie, 12th man movie , ഉണ്ണി മുകുന്ദൻ പിറന്നാൾ, ഉണ്ണി മുകുന്ദൻ ഫോട്ടോകൾ, ഉണ്ണി മുകുന്ദൻ, മേപ്പടിയാൻ സിനിമ

  സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് ചിത്രത്തിലെ നായകനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന് അണിയറപ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പൊലീസ് ജീപ്പിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നും ഇറങ്ങി വരുന്ന ഉണ്ണിയെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ഞങ്ങളുടെ നായകനും നിര്‍മ്മാതാവിനും ജന്മദിനാശംസകള്‍ നേരുന്നു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്ററിനൊപ്പം കുറിച്ചത്. വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന സിനിമയുടെ ആദ്യഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു. മേലെ വാനില്‍ എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനവും ആസ്വാദകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

  Also read: 'സ്വന്തം കഴിവുകളിലൂടെ ഉയർന്നുവന്നവൾ', കൊച്ചു‍മകൾ നവ്യാ നവേലി ബച്ചന് പ്രിയപ്പെട്ടവളാകുന്നതിന് പിന്നിലെ കാരണം

  മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണനായിട്ടാണ് ചിത്രത്തിൽ ഉണ്ണിമുകുന്ദന്‍ എത്തുന്നത്. വിഷ്ണു മോഹനാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. കൊവിഡ് കാലത്ത് ലോക്ക് ഡൗൺ പരിമിതികൾക്കും കൊവിഡ് മാനദണ്ഡങ്ങളിലും ഊന്നി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കൂടിയാണ് ഉണ്ണി മുകുന്ദൻ സിനിമ മേപ്പടിയാൻ.

  മേപ്പടിയാനിന് വേണ്ടി ഒരു തവണ ശരീര വണ്ണം ഉണ്ണി വർധിപ്പിച്ചിരുന്നു. പിന്നീട് താരം അത് കഠിനമായ വ്യായാമത്തിലൂടെ കുറക്കുകയും ചെയ്തിരുന്നു. കഥാപാത്രത്തിന് വേണ്ടി ഉണ്ണി നടത്തിയ മേക്കോവർ അന്ന് സോഷ്യൽമീഡിയയിൽ കൈയ്യടി നേടിയിരുന്നു.

  ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകരുടെ സമ്മാനം

  Also read: ദുൽഖറിന്റെ 'കുറുപ്പി'ൽ അതിഥി വേഷങ്ങളിൽ മലയാളത്തിലെ യുവതാരങ്ങളും?

  Read more about: unni mukundan malayalam mohanlal
  English summary
  actor unni mukundan celebrated his birthday with 12th man movie crew
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X