For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അപരൻ വിജയിക്കാൻ ജയറാമിന്റെ പേരിൽ പുഷ്പാഞ്ജലി കഴിപ്പിച്ചു'-സലിംകുമാർ

  |

  ഒരു മുഖവുരയുടെ ആവശ്യം വേണ്ടാത്ത ചിത്രമാണ് ജയറാം-പത്മരാജൻ കൂട്ടുകെട്ടിലെ അപരൻ. മാർച്ചിലാണ് നടന്‍ ജയറാമിന്‍റെ ആദ്യ സിനിമയായ 'അപരന്‍' പുറത്തിറങ്ങിയിട്ട് 33 വര്‍ഷം പിന്നിട്ടത്. പത്മരാജന്‍റെ സംവിധാനത്തില്‍ 1988 മേയ് 12 നായിരുന്നു 'അപരന്‍' റിലീസ് ചെയ്‌തത്. മിമിക്രി കലാകാരനായിരുന്ന ജയറാം അപരനിലെ വിശ്വനാഥന്‍ എന്ന നായക വേഷത്തിലൂടെ സിനിമയില്‍ അരങ്ങേറി. അതും പത്മരാജന്‍ എന്ന പ്രതിഭയുടെ സംവിധാനത്തിലൂടെ.

  jayaram aparan film, jayaram films, jayaram , jayaram salimkumar, ജയറാം പത്മരാജൻ, ജയറാം സിനിമകൾ, നടൻ ജയറാം, ജയറാം വാർത്തകൾ

  പല അഭിനേതാക്കളും സ്വപ്നം കാണുന്ന ഒന്നാണ് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയറാമിന് ലഭിച്ചത്. പത്മരാജന്‍ എന്ന അനശ്വരന്‍റെ കരവിരുതില്‍ മെനഞ്ഞെടുത്ത സുന്ദര കലാസൃഷ്ടിയായിരുന്നു അപരന്‍. മുമ്പും ഇതിന്‍റെ വകഭേദങ്ങള്‍ പലരും പലപ്പോഴായി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. തന്‍റെ രൂപ സാദൃശ്യമുള്ള അപരന്‍റെ അധര്‍മ പാതയിലൂടെയുള്ള സഞ്ചാര ഫലങ്ങള്‍ അനുഭവിക്കുന്നത് വിശ്വനാഥനാണ്. ഒരു ജോലിയുടെ ഇന്‍റര്‍വ്യൂവിനായി നഗരത്തിലെത്തിയ വിശ്വനാഥന്‍ താന്‍ ചെയ്യാത്ത കുറ്റത്തിനെല്ലാം പ്രതിയാകുന്നു.

  Also read: ദുൽഖറിന്റെ 'കുറുപ്പി'ൽ അതിഥി വേഷങ്ങളിൽ മലയാളത്തിലെ യുവതാരങ്ങളും?

  കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്‍റെ അപരൻ നഗരത്തിലുണ്ടെന്ന് മനസിലാക്കുന്നത്. തന്‍റെ ജോലി കൂടി അവൻ കാരണം നഷ്ടപ്പെടുന്നതോടെ വിശ്വനാഥൻ അവനെ അന്വേഷിച്ച് അവന്‍റെ വഴികളിലൂടെ സഞ്ചരിക്കുന്നു. പിന്നീട് പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ പോക്ക്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ കൂടിയാണ് പത്മരാജന്‍ ക്ലാസിക് സിനിമകളിലൊന്നായ അപരന്‍. ക്ലൈമാക്‌സ് രംഗത്തിലെ വിശ്വനാഥന്‍റെ ചിരി പ്രേക്ഷകന്‍റെ മനസില്‍ പല ചോദ്യങ്ങളും ഉയര്‍ത്തിക്കൊണ്ടാണ് അവസാനിക്കുന്നത്.

  jayaram aparan film, jayaram films, jayaram , jayaram salimkumar, ജയറാം പത്മരാജൻ, ജയറാം സിനിമകൾ, നടൻ ജയറാം, ജയറാം വാർത്തകൾ

  പത്മരാജന്‍റെ തന്നെ ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു അപരന്‍. മധു, എം.ജി സോമന്‍, മുകേഷ്, ജഗതി, ഇന്നസെന്‍റ്, ശോഭന, പാര്‍വതി, സുകുമാരി തുടങ്ങിയ താരങ്ങളായിരുന്നു മറ്റ് പ്രധാനവേഷങ്ങളില്‍ എത്തിയത്. പത്മരാജൻ ചിത്രമായ അപരനിലേക്ക് ജയറാം തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജയറാമിനെയും പത്മരാജനെയും വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയതിനെ കുറിച്ചും അവർ ചോദിച്ച ചോദ്യങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് സലിംകുമാർ. ജയറാമിനെ സിനിമയിലേക്കെടുക്കാൻ പത്മരാജന് ഭ്രാന്തുണ്ടോ എന്ന പലരും ചോദിച്ചതായി ഓർക്കുന്നുവെന്നാണ് സലിംകുമാർ പറഞ്ഞത്.

  Also read: 'ലാലേട്ടനിലൂടെ ലഭിച്ച മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ്' ഷോബി തിലകൻ

  അപരന്‍ എന്ന ആ സിനിമ വിജയിക്കാനായി അന്ന് പരിചയം പോലുമില്ലാത്ത ജയറാമിന് വേണ്ടി പുഷ്പാഞ്ജലി കഴിപ്പിച്ചിട്ടുണ്ടെന്നും സലിംകുമാര്‍ പറയുന്നു. ഇതോടൊപ്പം മിമിക്രിയെ തരംതാഴ്ത്തി സംസാരിക്കുന്നവർക്ക് സലിംകുമാർ രൂക്ഷമായ ഭാഷയിൽ മറുപടിയും നൽകി. ഒരുപാട് കലാകാരന്മാരുടെ ജീവിതമാർ​ഗമാണ് മിമിക്രി.

  മറ്റേത് കലയെടുത്താലും അതിനേക്കാള്‍ ഉപരിയായി മിമിക്രി ജീവിതമാക്കിയവര്‍ നിരവധിയാണെന്ന് സലിം കുമാര്‍ പറഞ്ഞുവെക്കുന്നു. മിമിക്രിക്കാര്‍ ചെയ്യുന്ന കോമഡി സിനിമയെ മിമിക്രി സിനിമ എന്ന് പറഞ്ഞ് തരം താഴ്ത്തിയ സമയമുണ്ടായിരുന്നുവെന്നും അതിന് ഇരയായ ആളാണ് കലാഭവൻ മണിയെന്നും സലിംകുമാർ പറയുന്നു. കലാഭവന്‍ മണിയുടെ അഭിനയത്തെയൊക്കെ മിമിക്രി കാണിച്ചുവെന്ന് പറഞ്ഞ് നിരവധി പേർ ആക്ഷേപിച്ചിരുന്ന കാലമുണ്ടായിരുന്നുവെന്നും സലിംകുമാർ പറയുന്നു.

  Also read: 'ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കാൻ ശ്രമിച്ചു, അലറിയപ്പോൾ ഓടിമറഞ്ഞു, ആദ്യമായാണ് ഇങ്ങനൊരു അനുഭവ'മെന്ന് പായൽ ഘോഷ്

  തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരങ്ങളായി മാറിയിട്ടും മിമിക്രി ചെയ്യാൻ ആവശ്യപ്പെട്ടാൽ ഒരുമടിയും കൂടാതെ മാസ്റ്റർ പീസ് പെർഫോമൻസുകൾ ഇന്നും തങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് വേണ്ടി സലിംകുമാർ, ജയറാം അടക്കമുള്ള താരങ്ങൾ അവതരിപ്പിക്കാറുണ്ട്. കമലഹാസൻ, പ്രേംനസീർ തുടങ്ങിയ സൂപ്പർ താരങ്ങളെ അതിഭാവുകത്വമില്ലാതെ ഇന്നും സ്റ്റേജുകളിൽ ജയറാം മനോഹരമായി അവതരിപ്പിക്കാറുണ്ട്.

  അപരന് ശേഷം അതേ വര്‍ഷം തന്നെ പത്മരാജന്‍റെ മൂന്നാംപക്കത്തിലും ഇന്നലെയിലും നായകനായി ജയറാം എത്തിയിരുന്നു. പിന്നീട് കുടുംബസിനിമകളിലൂടെ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ശ്രേണിയിലേക്ക് ജയറാം ഉയർന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, സംസ്‌കൃതം ഭാഷകളിലായി 200ലേറെ സിനിമകളില്‍ ജയറാം അഭിയിച്ചിട്ടുണ്ട്.

  Recommended Video

  കലക്കൻ ഡാൻസുമായി റെബേക്കയും സലിം കുമാറും | Rebecca & Salim Kumar Dance Performance | FilmiBeat

  Also read: കൂട്ടുകാരി തന്ന വിലമിക്കാനാവാത്ത സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തി സംവൃത സുനിൽ

  Read more about: jayaram actor photo
  English summary
  For the success of the jayaram aparan film Salimkumar said that prayers were offered
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X