'അദ്ദേഹത്തെ പ്രണയിച്ച് എനിക്ക് മതിയായില്ല'; ഭർത്താവിനെ കുറിച്ച് മാലാ പാർവതി
നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് മാലാ പാർവതി. മലയാളത്തിൽ തുടങ്ങി ഇന്ന് തമിഴിലും തെലുങ്കിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് കഴിഞ്ഞു താരം. അഡ്വ.സി.വി ത്രിവിക്രമന്റെയും ഗൈനക്കോളജിസ്റ്റ് ഡോ.കെ ലളിതയുടെയും മകളായി തിരുവനന്തപുരത്താണ് പാർവതി ജനിച്ചത്. ഏഷ്യാനെറ്റിലെ ഉൾക്കാഴ്ച എന്ന പ്രോഗ്രാമിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ 2007 ലാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
Also Read: 'യഥാർഥ പേര് ഇതല്ല... തെറ്റിവിളിക്കുന്നതാണ്... ഞാൻ തിരുത്തി മടുത്തു'; ഡയാന ഹമീദ്
ഇമ്മാനുവൽ, ഞാൻ, ഓം ശാന്തി ഓശാന, കൊന്തയും പൂണുലും, ലാൽ ബഹദൂർ ശാസ്ത്രി, ടമാർ പടാർ, ഒരു വടക്കൻ സെൽഫി, സാൾട്ട് മാംഗോ ട്രീ, പാവാട, കരിക്കുന്നം സിക്സസ്, ഒരു കുപ്രസിദ്ധ പയ്യൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരൻ, ബാവൂട്ടിയുടെ നാമത്തിൽ, നീലത്താമര, ലീല, കന്യക ടാക്കീസ്, ആക്ഷൻ ഹീറോ ബിജു, മുന്നറിയിപ്പ്, ടേക്ക് ഓഫ്, ഗോദ, ലൂസിഫർ, ഇഷ്ക്, ആൻഡ് ദ ഓസ്കാർ ഗോസ്റ്റു, ബ്രദേഴ്സ് ഡേ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മാമാങ്കം എന്നു തുടങ്ങി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചു.
Also Read: 'ഗർഭിണിയാണെന്നത് മറക്കേണ്ടിവന്നതിന് കാരണമുണ്ട്'; പ്രസവ കാലത്തെ കുറിച്ച് ശ്രിയ ശരൺ

സിനിമയ്ക്ക് അപ്പുറം നാടകത്തിലും സജീവയാണ് മാലാ പാർവ്വതി. തിരുവനന്തപുരത്തെ നാടക ഗ്രൂപ്പായ അഭിനയയുടെ ദി ലേഡി ഫ്രം ദി സീ, ദി ലെസൺ, ഭാഗവദജ്ജുഗം എന്നീ നാടകങ്ങളിൽ പാർവതി പ്രവർത്തിച്ചിട്ടുണ്ട്. മയൂരഗീതങ്ങൾ എന്നൊരു പുസ്തകവും താരം എഴുതിയിട്ടുണ്ട്. സാമൂഹീക വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാനുള്ള വ്യക്തിയാണ് മാലാ പാർവതി. അതിന്റേ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

സി-ഡിറ്റിൽ ഉദ്യോഗസ്ഥനായ ബി.സതീശനാണ് മാലാ പാർവതിയുടെ ജീവിത പങ്കാളി. ഇരുവരും ഇക്കഴിഞ്ഞ ദിവസമാണ് ദാമ്പത്യ ജീവിതത്തിന്റെ മുപ്പതാം വാർഷികം ആഘോഷിച്ചത്. ഭർത്താവിന്റേയും തന്റേയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചാണ് പാർവതിയും ഭർത്താവ് സതീശനും മുപ്പതാം വിവാഹ വാർഷികം ആഘോഷിച്ചത്. പാർവതി തന്നെയാണ് വിവാഹ വാർഷിക ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇരുവർക്കും അനന്ദകൃഷ്ണൻ എന്നൊരു മകനാണ് ഉള്ളത്. എല്ലാ തവണയും വിവാഹ വാർഷികം തന്റെ സുഹൃത്തുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് നടത്തിയിരുന്നതെന്നും ഇത്തവണ ഭർത്താവിന്റെ സുഹൃത്തുക്കളെ കൂടി ഉൾപ്പെടുത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മാലാ പാർവതി പറഞ്ഞു.
Recommended Video

'30 വർഷത്തിൽ എനിക്ക്.... സതീശന് നൽകാൻ കഴിഞ്ഞ ഒരു സമ്മാനം.... അതിരില്ലാത്ത... അളക്കാനാവാത്ത... ഉപാധികളില്ലാതെ തരുന്ന കരുതലിന്... ഒരു കുഞ്ഞു സമ്മാനം... സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും മുപ്പത് വർഷം. ഞാൻ അദ്ദേഹത്തെ കൂടുതൽ അറിയുന്തോറും ഞാൻ അദ്ദേഹവുമായി കൂടുതൽ പ്രണയത്തിലാകുന്നു. നിങ്ങൾ നിങ്ങളായി തുടരുന്നതിന് നന്ദി...' ഭർത്താവിന് ആശംസകൾ നേർന്ന് പാർവതി കുറിച്ചു. സിനിമാ രംഗത്ത് നിന്നടക്കം നിരവധി പേർ ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു. മാലിക്ക്, കോൾഡ് കേസ്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത മാലാ പാർവതി സിനിമകൾ. അമ്മ വേഷങ്ങളാണ് മാലാ പാർവതി ഏറെയും അവതരിപ്പിക്കാറുള്ളത്. തെലുങ്കിൽ നാനി കേന്ദ്ര കഥാപാത്രമായി എത്തിയ ടക്ക് ജഗദീഷാണ് മാലാ പാർവതിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത അന്യഭാഷാ ചിത്രം. ഭീഷ്മ പർവം, പാപ്പൻ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള സിനിമകൾ.


Click it and Unblock the Notifications