​'ഗർഭിണിയാണെന്നത് മറക്കേണ്ടിവന്നതിന് കാരണമുണ്ട്'; ​​പ്രസവ കാലത്തെ കുറിച്ച് ശ്രിയ ശരൺ

തെന്നിന്ത്യൻ നടിയാണെങ്കിലും തമിഴ് സിനിമകളിൽ സജീവമായിരുന്നതിനാൽ എല്ലാവർക്കും സുപരിചിതയാണ് നടി ശ്രിയ ശരൺ. ഒറു കാലത്ത് തമിഴ് സിനിമയിലെ മുൻനിര നായികയായിരുന്നു ശ്രിയ ശരൺ. വിവാഹത്തോടെയാണ് സിനിമകളിൽ നിന്നും താരം വിട്ടുനിന്നത്. 2018 മാർച്ചിൽ ആയിരുന്നു റഷ്യന്‍ വ്യവസായിയും ടെന്നീസ് താരവുമായ ആന്‍ഡ്രേയ് കൊഷ്ചീവിനെ ശ്രിയ വിവാഹം ചെയ്തത്. വിവാഹത്തിന്റെയും വിവാഹ നിശ്ചയത്തിന്റെയും മെഹന്തി ആഘോഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. കൊറോണ കാലത്താണ് ശ്രിയയ്ക്ക് ആദ്യത്തെ കൺമണിയായി പെൺകുഞ്ഞ് പിറന്നത്.

Also Read: അച്ഛന്റെ മഹിമകൾ പൊക്കി പറഞ്ഞ് അപ്പു, ശിവനെ കുറിച്ച് ഓർത്ത് വിഷമിച്ച് അഞ്ജു!

സാധാരണ സെലിബ്രിറ്റികൾ ​ഗർഭിണിയാണെന്ന് തിരിച്ചറിയുമ്പോൾ മുതൽ സോഷ്യൽമീഡിയകളിൽ സ്റ്റാറ്റസുകളും പോസ്റ്റുകളുമായി എത്താറുണ്ട്. അ‍ഞ്ചാം മാസത്തെ വിശേഷങ്ങൾ, ബേബി ഷവർ തുടങ്ങി പ്രസവം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ കുഞ്ഞിന്റെ വിശേഷങ്ങൾ അടക്കം സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന കാലത്താണ് ​ഗർഭകാലം അതീവ രഹസ്യമായി സൂക്ഷിച്ച് ശ്രിയ കുഞ്ഞിന് ജന്മം നൽകിയത്. സ്വകാര്യതയെ സ്വകാര്യതയായി കണ്ട് മാനിച്ച് അമ്മയാകാനുള്ള തയ്യാറെടുപ്പ് ആസ്വദിച്ച ശ്രിയ നിരവധി ആരാധർ ഇതിന്റെ പേരിൽ അഭിനന്ദനം അറിയിച്ചിരുന്നു.

Also Read: 'ഇനിയങ്ങോട്ട് ഒരുമിച്ചാണ് യാത്ര', സസ്പെൻസ് പൊളിച്ച് വിവാഹ ചിത്രം പങ്കിട്ട് വിക്കിയും കത്രീനയും

​ഗർഭകാലം മറച്ചുവെച്ചത് എന്തിന്

സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായ താരമാണ് ശ്രിയ. വിവാഹശേഷമുള്ള ഹണിമൂൺ തുടങ്ങി എല്ലാ വിശേഷങ്ങളും ഭർത്താവിനൊപ്പമുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്ന ശ്രിയ എന്തുകൊണ്ടാണ് ​ഗർഭകാലം അതീവ രഹസ്യമാക്കിയത് എന്നത് പലപ്പോഴും താരത്തോട് ആരാധകർ ചോദിച്ചിരുന്നു. എല്ലാം പരസ്യമാക്കാറുള്ള താൻ എന്തുകൊണ്ട് ​ഗർഭകാലം രഹസ്യമാക്കി എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ശ്രിയ. രാധ എന്നാണ് മകൾക്ക് ശ്രിയ പേരിട്ടിരിക്കുന്നത്. മകളുടെ ചിത്രവും അടുത്തിടെ ശ്രിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. എവിടെയും നടക്കാനും പോകാനുമുള്ള സ്വാതന്ത്രം ആ​ഗ്രഹിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ​ഗർഭിണിയായ വിവരം പങ്കുവെക്കാതിരുന്നത് എന്നാണ് ശ്രിയ പറയുന്നത്.

അമിതഭാരം എങ്ങനെ തടഞ്ഞു

സാധാരണ സ്ത്രീകൾക്ക് സംഭവിക്കുന്നത് പോലെ പ്രസവിച്ച ശേഷം ശ്രിയയ്ക്ക് ശരീര ഭാരം ഒന്നും വർധിച്ചിരുന്നില്ല. പണ്ടുള്ളതിനേക്കാൾ സുന്ദരിയായിട്ടാണ് ശ്രിയ പ്രസവ ശേഷം കാണപ്പെട്ടത്. അതിന് പിന്നിലെ രഹസ്യവും ശ്രിയ വെളിപ്പെടുത്തി. പ്രസവ ശേഷമുള്ള അമിതഭാരം നിരവധി സ്ത്രീകളെ അലട്ടുന്ന ഒന്നാണ്. തടി കുറച്ചത് യോഗയും കഥക്കും പ്രാക്ടീസ് ചെയ്തിരുന്നത് കൊണ്ടാണ് എന്നാണ് ശ്രിയ പറയുന്നത്. 'പ്രസവശേഷം എല്ലാ സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ് അമിത ഭാരം. എനിക്ക് അങ്ങനെ ഒരു പ്രശ്‌നമേ ഉണ്ടായിരുന്നില്ല. ഗര്‍ഭിണിയായ സമയത്തും ഞാന്‍ യോഗ ചെയ്യുമായിരുന്നു. പ്രസവ ശേഷവും അത് തുടര്‍ന്നു. ഡാന്‍സ് ചെയ്യാന്‍ എനിക്ക് വളരെ അധികം ഇഷ്ടമാണ്. കഥക് നൃത്തത്തിനാണ് പ്രസവ ശേഷം ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്' ശ്രിയ പറഞ്ഞു.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
വളരെ നാളുകൾക്ക് ശേഷം നായികയാകുമ്പോൾ

2001ല്‍ ഇറങ്ങിയ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ​ അഭിനയരംഗത്തെത്തുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം തുജേ മേരീ കസത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ദൃശ്യമായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. ഇനി റിലീസിനെത്താനുള്ള ശ്രിയ ശരൺ സിനിമ ​ഗമനം ആണ്. സുജന റാവുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സ്‍നേഹം, വിശ്വാസം, പ്രത്യാശ, ധൈര്യം എന്നിവയെ കുറിച്ചാണ് ഗമനം പറയുന്നത്. രമേഷ് കരുടൂരി, വെങ്കി, പുഷാദപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ​ഗമനം എടുത്തിരിക്കുന്നത്. ശ്രിയ ശരണ്‍ ഒരു ചിത്രത്തില്‍ കുറെക്കാലത്തിന് ശേഷമാണ് നായികയായി അഭിനയിക്കുന്നത്. നിത്യ മേനൻ ഒരു അതിഥി കഥാപാത്രമായും ഗമനത്തില്‍ എത്തുന്നുണ്ട്.

More from Filmibeat

Read more about: shriya saran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X