അച്ഛന്റെ മഹിമകൾ പൊക്കി പറഞ്ഞ് അപ്പു, ശിവനെ കുറിച്ച് ഓർത്ത് വിഷമിച്ച് അഞ്ജു!

എല്ലാവർക്കും പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. റേറ്റിങിൻ്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് തന്നെ നാളുകളായി തുടരുന്ന സീരിയൽ തമിഴിൽ സംപ്രേഷണം ചെയ്തിരുന്ന പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ്. മറ്റ് സീരിയലുകളെ അപേക്ഷിച്ച് യാഥാർഥ്യവുമായി സാന്ത്വനം കുറച്ച് കൂടി അടുത്ത് നിൽക്കുന്നുവെന്നതാണ് ആരാധകർ സീരിയൽ കൂടുതൽ പ്രിയപ്പെട്ടതാകാൻ കാരണം. സീരിയൽ പോലെ തന്നെ ഇതിലെ കഥാപാത്രങ്ങളുടെ പ്രകടനവും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. സീരിയലിലെ ജോഡികളിൽ ഒന്നായ ശിവാഞ്ജലിക്കാണ് ഏറ്റവും കൂടുതൽ ആരാധകരുള്ളത്.

‌Also Read: 'ഇനിയങ്ങോട്ട് ഒരുമിച്ചാണ് യാത്ര', സസ്പെൻസ് പൊളിച്ച് വിവാഹ ചിത്രം പങ്കിട്ട് വിക്കിയും കത്രീനയും

ഇപ്പോൾ സീരിയലിന്റെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നാലുനാൾ നീണ്ട അമ്മായി അച്ഛന്റെ വീട്ടിലെ വിരുന്നും സൽക്കാരവുമെല്ലാം സ്വീകരിച്ച ശേഷമാണ് ഹരിയും അപ്പുവും തിരികെ സാന്ത്വനത്തിലെത്തിയിരിക്കുന്നത്. ഹരിക്ക് തമ്പി നൽകി സമ്മാനമായ ബുള്ളറ്റിൽ കയറിയാണ് ഇരുവരും എത്തിയത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരികെ എത്തിയ ഇരുവരോടും വിശേഷങ്ങൾ തിരക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുകയാണ് കുടുംബത്തിലെ മറ്റ് അം​ഗങ്ങൾ. ഹരിക്കായി തമ്പി നൽകിയ ബുള്ളറ്റിനേയും ഇരുകൈയ്യും നീട്ടിയാണ് സാന്ത്വനത്തില അം​ഗങ്ങൾ സ്വീകരിച്ചത്.

‌Also Read: രാം ചരണിന്റെ പല്ല് അടിച്ച് തെറിപ്പിക്കുമെന്ന് പറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ, കാരണം വിചിത്രം

സാന്ത്വനത്തിൽ തിരികെ എത്തി ഹരിയും അപ്പുവും

ഹരി ബുള്ളറ്റിൽ വന്നതും സമ്മാനമായി ഹരിക്ക് മാലയും ചെയിനും എല്ലാം കിട്ടിയത് കണ്ട് അപ്പുവിന്റെ അച്ഛനെ കണ്ണൻ പുകഴ്ത്തുന്നത് കേട്ട് സങ്കടപ്പെടുന്ന അഞ്ജലിയേയും പുതിയ പ്രമോയിൽ കാണാം. ഹരിക്ക് സമ്മാനങ്ങൾ കിട്ടുന്ന കാണുമ്പോൾ ശിവന് വിഷമം ഉണ്ടാകുമോ എന്ന് ആലോചിച്ചാണ് അഞ്ജലി സങ്കടപ്പെടുന്നത്. താൻ അനുഭവിക്കുന്ന വിഷമത്തെ കുറിച്ച് അഞ്ജലി ശിവനോട് പറയുന്നതും പുതിയ പ്രമോയിൽ കാണാം. തന്റെ അച്ഛന്റെ സാമ്പത്തീക സ്ഥിതി മോശമായതുകൊണ്ടാണ് ഇത്തരം സമ്മാനങ്ങൾ നൽകാന് കഴിയാത്തതെന്നും വിഷമിക്കരുതെന്നുമാണ് അഞ്ജലി ശിവനോട് പറഞ്ഞത്.

ശിവനെ കുറിച്ച് ഓർത്ത് വിഷമിച്ച് അ‍ഞ്ജു

എന്നാൽ അഞ്ജലിയെ പോലും അത്ഭുതപ്പെടുത്തിയ മറുപടിയാണ് ശിവൻ പറഞ്ഞത്. തനിക്ക് വിഷമമില്ലെന്നും ഇത്തരം ആ​ഗ്രഹങ്ങൾ സ്വപ്നത്തിൽ പോലും ഇല്ലാത്തയാളാണ് താനെന്നുമാണ് ശിവൻ അഞ്ജലിക്ക് മറുപടി നൽകിയത്. ഹരി സാന്ത്വനത്തിൽ നിന്നും മാറി നിന്നിട്ടില്ലാത്തതിനാൽ ഹരി തിരിച്ചെത്തിയ സന്തോഷമാണ് അം​ഗങ്ങൾക്കെല്ലാം. കണ്ണൻ ബുള്ളറ്റ് ഓടിച്ച് നോക്കികൊട്ടെ എന്ന് അപ്പു സമ്മതിക്കാതിരിക്കുന്നതും പുതിയ പ്രമോയിൽ കാണാം. ആനപ്പുറത്ത് അണ്ണാൻ പോകുന്ന പോലെ ഉണ്ടാകുമെന്നാണ് അപ്പു മറുപടിയായി കണ്ണനോട് പറഞ്ഞത്. തിരികെ വന്നപ്പോൾ മുതൽ അച്ഛന്റെ മഹിമയെ കുറിച്ചും തമ്പി ഹരിക്ക് നൽകിയ സമ്മാനങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുകയാണ് അപ്പു.

Recommended Video

Marakar might not satisfy my fans but won awards says Mohanlal
അപ്പുവിന് ജാഡയായെന്ന് ആരാധകർ

പുതിയ പ്രമോയിലെ അപ്പുവിന്റെ പ്രകടനം കണ്ട് അപ്പു ജാഡക്കാരിയായി മാറി എന്നാണ് സീരിയൽ പ്രേക്ഷകർ പറയുന്നത്. പ്രേമിച്ച് വിവാഹം കഴിച്ചു എന്നതിന്റെ പേരിൽ അപ്പുവിനെ തമ്പി വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. പലതവണ മാപ്പ് പറഞ്ഞ് തിരികെ ചെന്നിട്ടും ക്ഷമിക്കാൻ തയ്യാറായിരുന്നില്ല. ശേഷം അപ്പു ​ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷമാണ് തമ്പിയുടെ മനസ് അലിഞ്ഞതും അപ്പുവിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയതും. എന്നാൽ അപ്പുവിനേയും ഹരിയേയും വീട്ടിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം അളവിൽ കവിഞ്ഞ സ്നേഹമാണ് തമ്പി അപ്പുവിനോടും മരുമകൻ ഹരിയോടും കാണിച്ചത്. കൂടാതെ ഹരിക്ക് ഒരു ബുള്ളറ്റ് വാങ്ങി നൽകി അതിൽ ഹരിക്കൊപ്പം സഞ്ചരിക്കുകയും തന്റെ ബിസിനസ് പ്ലാനുകളെ കുറിച്ച് ഹരിയോട് സംസാരിക്കുകയും ചെയ്തിരുന്നു. സംഭവം പലപ്പോഴായി ശ്രദ്ധയിൽപ്പെട്ട സാന്ത്വനം കുടുംബാം​ഗങ്ങൾ ഹരിയെ തമ്പി വശത്താക്കി തങ്ങളിൽ നിന്നും അകറ്റുമോ എന്നാണ് ഭയപ്പെടുന്നത്.

More from Filmibeat

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X