'യഥാർഥ പേര് ഇതല്ല... തെറ്റിവിളിക്കുന്നതാണ്... ഞാൻ തിരുത്തി മടുത്തു'; ഡയാന ഹമീദ്

അവതാരകയായി കരിയർ തുടങ്ങി അഭിനയത്തിലേക്ക് കടന്നുവന്ന നടിയാണ് ഡയാന ഹമീദ്. അഭിനയിക്കുവാനുള്ള ആഗ്രഹം നേരത്തെ ഇല്ലായിരുന്നുവെങ്കിലും ഇപ്പോൾ സിനിമ തന്റെ പാഷനായി മാറിയെന്നാണ് ഡയാന പറയുന്നത്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് ഡയാന പ്രേക്ഷകർക്ക് ‌പ്രിയങ്കരിയായത്. അഭിനയത്തിന് പുറമെ മോഡലിങിലും ​ഗായികയായും ഡയാന കഴിയ് തെളിയിച്ചിട്ടുണ്ട്. സ്റ്റാർ മാജിക്കിന്റെ ഭാ​ഗമായി വർഷങ്ങളായി ആളുകളെ രസിപ്പിക്കുകയാണ് ഡയാന.

Also Read: 'ഗർഭിണിയാണെന്നത് മറക്കേണ്ടിവന്നതിന് കാരണമുണ്ട്'; ​​പ്രസവ കാലത്തെ കുറിച്ച് ശ്രിയ ശരൺ

തിരുവനന്തപുരം സ്വദേശിയായ ഡയാന ഇപ്പോൾ തമിഴിലും മലയാളത്തിലും തന്റെ സാന്നിദ്ധ്യം അറിയിച്ച് കഴിഞ്ഞു. ടോം ഇമ്മട്ടി ഒരുക്കിയ ദി ഗാംബ്ലർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്ന് വന്നത്. യുവം, മിസ്റ്റർ കുട്ടേട്ടൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനാകുന്ന പാപ്പനാണ് ഡയാനയുടെ പുതിയ ചിത്രം. മെമ്മറീസ് എന്ന ചിത്രത്തിൽ ഡോക്ടറുടെ വേഷമാണ് ഡയാനയ്ക്ക്.

Also Read: അച്ഛന്റെ മഹിമകൾ പൊക്കി പറഞ്ഞ് അപ്പു, ശിവനെ കുറിച്ച് ഓർത്ത് വിഷമിച്ച് അഞ്ജു!

സ്റ്റാർ മാജിക്കിലൂടെ പ്രിയങ്കരിയായി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന ഡയാനയെ സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. താനെന്ന വ്യക്തിയെയും കലാകാരിയെയും അടയാളപ്പെടുത്തിയ പരിപാടിയാണ് സ്റ്റാർ മാജിക്ക് എന്നാണ് ഡയാന പലപ്പോഴും പറയാറുള്ളത്. 'കുറച്ച് നാള്‍ മുമ്പ് വരെ ആങ്കറിങ് ആയിരുന്നു പാഷന്‍. ഇപ്പോള്‍ അത് മാറി. അഭിനയത്തിനാണ് കൂടുതല്‍ ശ്രദ്ധ നൽകുന്നത്. നല്ല സിനിമകളുടെ ഭാഗമാകാനും നല്ല റോളുകള്‍ തെരഞ്ഞെടുക്കാനും പറ്റണം എന്നാണ് ആ​​ഗ്രഹിക്കുന്നത്. അതിന് വേണ്ടി വര്‍ക്ക് ചെയ്യണം. മറ്റുള്ള താരങ്ങളെ കണ്ട് പഠിക്കണം. അങ്ങനെ ഒരുപാട് താല്‍പര്യങ്ങള്‍ ഇപ്പോഴുണ്ട്. മുമ്പ് സിനിമയെ ഇത്രയധികം സ്‌നേഹിച്ചിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. സത്യത്തില്‍ ഞാനിപ്പോഴാണ് അതൊക്കെ തിരിച്ചറിഞ്ഞത്' ഡയാന പറയുന്നു.

യഥാർഥ പേര് ഡയാന എന്നല്ല

കഴിഞ്ഞ ദിവസം അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപ്പറ്റിൽ പങ്കെടുക്കാനെത്തിയ താരം തന്റെ യഥാർഥ പേര് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. പലപ്പോഴും ആളുകൾ പേര് തെറ്റിവിളിക്കാറുണ്ടെന്നും പറഞ്ഞ് കൊടുത്താലും ഉച്ചരിക്കുമ്പോൾ ആളുകൾക്ക് മാറി പോവുന്നത് നിത്യ സംഭവമാണെന്നും ഡയാന പറയുന്നു. 'എന്റെ പേര് ഡയാന എന്നല്ല. ഡെയ്യാന എന്നാണ് വാപ്പ ഇട്ട പേര്. പലർക്കും ഇത് ഉച്ചരിക്കാൻ അറിയില്ല. പറഞ്ഞ് കൊടുത്താലും അവർ പിന്നേയും ഡയാന എന്നാണ് വിളിക്കുക. ഞാൻ ആദ്യമൊക്കെ പലവട്ടം ഡെയ്യാന എന്ന് ആളുകൾക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു. ആരും ഉൾക്കൊള്ളുന്നില്ലെന്ന് മനസിലായതോടെയാണ് ഞാനും ഡയാന എന്ന പേരുമായി ഒത്തുപോകാൻ തീരുമാനിച്ചത്. ദയയുള്ളവൾ എന്നാണ് പേരിന്റെ അർഥം' ഡയാന പറയുന്നു.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
പുത്തൻ സിനിമ വിശേഷങ്ങൾ

സ്റ്റാർ മാജിക്കിലെ മറ്റൊരു താരമായ നടനും മിമിക്രി താരവുമായ അസീസിനൊപ്പമാണ് ഡയാന സിനിമ വിശേഷങ്ങൾ പങ്കുവെക്കാൻ റെഡ് കാർപറ്റിൽ എത്തിയത്. തമിഴിൽ പൂർത്തിയാക്കിയ മെമ്മറീസ് സിനിമയുടെ വിശേഷങ്ങളും ഡയാന പങ്കുവെച്ചു. ഡോക്ടർ ജാനകി എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും താരം വെളിപ്പെടുത്തി. ആറ് ദിവസത്തെ ഷൂട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും മരിച്ചുപോകുന്ന കഥാപാത്രമായിരുന്നതിനാൽ വലുതായി പെർഫോം ചെയ്യാൻ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഡയാന പറഞ്ഞു. യുവം എന്ന സിനിമയിൽ അമിത് ചക്കാലക്കലിന്റെ നായികയായിരുന്നു ഡയാന. ഈ വർഷം തുടക്കത്തിലാണ് സിനിമ റിലീസ് ചെയ്തത്. വക്കീൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ അമിത്ത് അവതരിപ്പിച്ചത്. പിങ്കു പീറ്ററായിരുന്നു ചിത്രത്തിന്റെ സംവിധാനം.

Read more about: television malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X