'പുരുഷന്മാർ ഷർട്ടിടാത്ത ചിത്രങ്ങൾ പങ്കുവെക്കുന്നതിനോട് യോജിപ്പില്ലെന്ന് രശ്മിക', കാരണം ഇങ്ങനെ!
കുറച്ച് സിനിമകളിലൂടെ തെന്നിന്ത്യയിലെ ഹാർട്ട്ത്രോബായി മാറിയ നായികയാണ് രശ്മി മന്ദാന. കേരളം, തമിഴ്നാട്, കന്നട, തെലുങ്കാന, ആന്ധ്രപ്രദേശ് എന്തിന് ഏറെ പറയുന്നു അങ്ങ് ബോളിവുഡിൽ വരെ ആരാധകരുള്ള നടിയാണ് രശ്മിക. അടുത്തിടെ ഫോർബ്സ് ഇന്ത്യയുടെ സോഷ്യൽമീഡിയയിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന വ്യക്തിയായി രശ്മികയെ തെരഞ്ഞെടുത്തിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ അല്ലു അർജുൻ, സാമന്ത, വിജയ് ദേവരകൊണ്ട, യഷ് എന്നിവരെ പിന്നിലാക്കിയാണ് രശ്മികയുടെ ഒന്നാം സ്ഥാനത്ത് എത്തിയത്. കന്നട സിനിമകളിലൂടെയായിരുന്നു രശ്മികയുടെ അരങ്ങേറ്റം.
Also Read: 'കൂട്ടുകാരന്റെ സിനിമയെ അഭിനന്ദിച്ചതിന് വിമർശനം', കുറിക്ക് കൊള്ളുന്ന മറുപടിയുമായി അജു
2016ൽ സിനിമയിൽ എത്തിയ രശ്മിക മന്ദാന തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടത് 2018ൽ പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ട ചിത്രം ഗീത ഗോവിന്ദത്തിലെ ഗീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്. ചിത്രത്തിലെ ഗാനങ്ങളും വലിയ ശ്രദ്ധനേടിയതോടെ രശ്മികയ്ക്ക് വലിയ ആരാധക വൃന്ദവും മറ്റ് ഭാഷകളിൽ അടക്കം നിരവധി സിനിമകളും ലഭിക്കാൻ തുടങ്ങി. ഡിയർ കൊമ്രേഡ്, ഭീഷ്മ, സുൽത്താൻ തുടങ്ങിയ സിനിമകളിലെ രശ്മികയുടെ പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Also Read: 'രാജ്കുമാറിനും പത്രലേഖയ്ക്കും പ്രണയസാഫല്യം', വിവാഹനിശ്ചയം ആഘോഷമാക്കി ബോളിവുഡ്

ഇന്ന് സോഷ്യൽമീഡിയയിൽ വലിയൊരു ഫാൻ ഫോളോയിങ് രശ്മികയ്ക്കുണ്ട്. തെന്നിന്ത്യയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച രശ്മിക ബോളിവുഡിൽ തന്റെ ആദ്യ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. സിദ്ധാർത്ഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നുവാണ് രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രം. ഇതുകൂടാതെ അമിതാഭ് ബച്ചനൊപ്പം ഗുഡ്ബൈ എന്ന ചിത്രത്തിലും രശ്മിക അഭിനയിക്കുന്നുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിനിടെ പ്രണയ സങ്കൽപ്പങ്ങളെ കുറിച്ചെല്ലാം രശ്മിക തുറന്ന് പറഞ്ഞിരുന്നു. ഇരുപത്തിയഞ്ചുകാരിയായ താരം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

സോഷ്യൽമീഡിയയിൽ മസിൽ കാണിച്ച് ഷർട്ട് ധരിക്കാതെ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന പുരുഷന്മാരോട് താത്പര്യമില്ലെന്നാണ് രശ്മിക പറയുന്നത്. അതിന് വ്യക്തമായ ഒരു കാരണവും താരം പറയുന്നുണ്ട്. 'എനിക്കത് മനസിലാകുന്നില്ല. വർക്കൗട്ട് നടത്തിയും ഫിറ്റ്നസ് ശ്രദ്ധിച്ചും ശരീരം സൂക്ഷിക്കുന്ന പുരുഷന്മാരെ എന്നും അഭിനന്ദിക്കാൻ എനിക്ക് ഇഷ്ടമാണ്. അത് ഞാൻ ചെയ്യാറുമുണ്ട്. അവർ അങ്ങനെ ചെയ്യുന്നത് കാണുമ്പോൾ എത്രത്തോളം അർപ്പണബോധമുള്ളവരാണെന്ന് മനസിലാക്കാൻ സാധിക്കും. എന്നാൽ വർക്കൗട്ട് ചെയ്ത ശരീരം ഷർട്ട് ഇടാതെ പ്രൊഫൈൽ പിക്ചർ ആക്കിയും മറ്റും പ്രദർശിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ശരീരം കണ്ടിട്ടല്ലോ മറ്റൊരാൾ നമ്മളെ മനസിലാക്കേണ്ടത് നമ്മുടെ പ്രവൃത്തികളിലൂടെയല്ലേ? ഇത്തരം കാര്യങ്ങൾ ഞാനൊരു പഴഞ്ചനാണ്' രശ്മിക പറയുന്നു.

തന്റെ സങ്കൽപ്പത്തിലെ പുരുഷനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. പ്രണയത്തിന് പ്രായവ്യത്യാസം തടസമെല്ലന്ന കാഴ്ചപ്പാട് താരത്തിനുള്ളത്. തന്നേക്കാൾ പ്രായം കുറഞ്ഞ ആളെയോ കൂടിയ ആളെയോ പ്രണയിക്കാമെന്നും പ്രണയിക്കുന്നയാളുടെ വ്യക്തിത്വത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും രശ്മിക തുറന്ന് പറഞ്ഞു. തന്നെ സംബന്ധിച്ച് പ്രണയിക്കുന്നയാൾ നമ്മെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യമെന്നും നമ്മളെ അവർക്ക് അനുസരിച്ച് മാറ്റാൻ ശ്രമിക്കുന്നവരെ പ്രണയിക്കരുതെന്നും രശ്മിക പറഞ്ഞു. രശ്മികയുടേതായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമ അല്ലു അർജുൻ ടൈറ്റിൽ റോളിലെത്തുന്ന പുഷ്പയാണ്.

ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഹിറ്റായിരുന്നു. ഇതുവരെ സിനിമാ പ്രേമികൾ കണ്ട അല്ലു അർജുനായിരിക്കില്ല പുഷ്പയിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത് എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. വിവിധ ഭാഷകളിൽ റിലീസിനെത്തുന്ന പാൻ ഇന്ത്യൻ സിനിമ കൂടിയാണ് പുഷ്പ. മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നു എന്നതും മലയാളികള്‍ക്ക് പുഷ്പ എന്ന ചിത്രത്തിലുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. സുകുമാര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവീസിന്റെയും മൊട്ടസാമി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനി വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. പ്രകാശ് രാജ്, ജഗപതി ബാബു, ധന്‍ജയ്, ഹാരിഷ് ഉത്തമന്‍ എന്നിവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഡിസംബര്‍ 17 ന് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യും.


Click it and Unblock the Notifications











