twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കൂട്ടുകാരന്റെ സിനിമയെ അഭിനന്ദിച്ചതിന് വിമർശനം', കുറിക്ക് കൊള്ളുന്ന മറുപടിയുമായി അജു

    |

    2019ൽ സുരാജ് വെ‍ഞ്ഞാറമൂട് സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങാക്കി ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രം ഒരുക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു നവംബർ 12ന് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത കനകം കാമിനി കലഹം. നിവിൻ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ജോയ് മാത്യു, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് സിനിമയുടെ സ്ട്രീമിങ് നടക്കുന്നത്.

    Also Read: 'രാജ്കുമാറിനും പത്രലേഖയ്ക്കും പ്രണയസാഫല്യം', വിവാഹനിശ്ചയം ആഘോഷമാക്കി ബോളിവുഡ്

    ഒരു ഹോട്ടലും അവിടേക്ക് താമസിക്കാൻ എത്തുന്ന ഭാര്യയും ഭർത്താവും പിന്നീട് അവിടെ നടക്കുന്ന സംഭവം വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ലോക്ക് ഡൗൺ കൊവിഡ് പ്രതിസന്ധികൾക്കിടയിൽ നിന്നാണ് സിനിമ ഷൂട്ട് ചെയ്തത്. ഒരു ഹോട്ടലാണ് പ്രധാന ഘടകമായി സിനിമയിൽ വരുന്നത്. സ്ട്രീമിങ് ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ കനകം കാമിനി കലഹം എന്ന സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. നിരവധി നർമ്മ മുഹൂർത്തങ്ങളും നിവിൻ പോളി, ​ഗ്രേസ് ആന്റണി, ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിൻസി അലോഷ്യസ് എന്നിവരുടെ പ്രകടനങ്ങളുമാണ് സിനിമയെ കൂടുതൽ മനോഹരമാക്കുന്നത്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമിച്ച സിനിമ കൂടിയായിരുന്നു കനകം കാമിനി കലഹം.

    Also Read: 'ഒരു വട്ടം ചതിക്കപ്പെട്ടാൽ പിന്നെ ഒരു കരുതലോടെയെ പെരുമാറൂ, പകരം വീട്ടാറില്ല!'

    അജു വർ​ഗീസിന് വിമർശനം

    സിനിമ കണ്ട ശേഷം കഴിഞ്ഞ ദിവസം നടൻ അജു വർ​ഗീസ് ചിത്രത്തിലെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച് തന്റെ സോഷ്യൽമീഡിയ പേജിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഒരുപാട് ചിരിക്കാൻ സിനിമ കൊണ്ട് സാധിച്ചുവെന്നാണ് അജു വർ​ഗീസ് എഴുതിയിരുന്നത്. താരത്തിന്റെ അഭിനന്ദിച്ചുകൊണ്ടുള്ള വാക്കുകൾ ശ്രദ്ധിയിൽപ്പെട്ടതോടെ നിരവധി പേരാണ് താരത്തെ വിമർശിച്ച് രം​ഗത്തെത്തിയത്. മോശം സിനിമകൾ നല്ലതാണെന്ന തരത്തിൽ എഴുതിവിടുന്നൂ, പ്രോത്സാഹിപ്പിക്കുന്നൂ എന്നുള്ള തരത്തിലാണ് അജു വർ​ഗീസിന് നേരെ ഉയർന്ന വിമർശനം.

    കനകം കാമിനി കലഹം

    പതിനഞ്ച് മിനിട്ട് പോലും കണ്ടിരിക്കാൻ പറ്റാത്ത സിനിമയാണ് കനകം കാമിനി കലഹമെന്നും ചിത്രത്തെ ഹാസ്യ സിനിമയെന്ന് വിശേഷിപ്പിക്കാൻ പോലും സാധിക്കില്ലെന്ന തരത്തിലും വിമർശനമുയർന്നിരുന്നു. 'ഏറെ നാളുകള്‍ക്ക് ശേഷം ഉറക്കെ ചിരിപ്പിച്ച വിസ്മയകരമായ സിനിമ. ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിവിന്‍ പോളി, വിനയ് ഫോര്‍ട്ട്, ഗ്രേയ്സ് ആന്റണി എന്നിവർക്ക് അഭിനന്ദനങ്ങൾ' എന്നായിരുന്നു അജു കുറിച്ചത്. വിമർശനങ്ങൾ അതിരുകടന്നപ്പോൾ അജു മറുപടിയുമായെത്തി. തന്റെ സിനിമകളെ വിമർശിക്കുന്നതിനെ സ്വാ​ഗതം ചെയ്യുമെന്നും എന്നാൽ താൻ ഏത് സിനിമ കാണണം എന്നത് മറ്റുള്ളവർ നിശ്ചയിക്കുന്നത് ന്യായമല്ലെന്നുമാണ് അജു വർ​ഗീസ് വിമർശകർക്കുള്ള മറുപടിയായി കുറിച്ചത്. 'അഹ് ഹാ.. എന്റെ സിനിമയെ എന്ത് വേണേലും പറയൂ... നല്ലതോ ചീത്തയോ.. പൂര്‍ണ അധികാരം ഉണ്ട് ഏവര്‍ക്കും. ഞാന്‍ കാണുന്ന സിനിമയും മറ്റുള്ളവരുടെ ഇഷ്ടത്തിനാകണം എന്ന് വാശിപിടിക്കുന്നത് ശരിയാണോ എന്ന് ചിന്തിച്ചു നോക്കൂ' അജു വര്‍ഗീസ് കുറിച്ചു.

    എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകൾക്ക് ചെവികൊടുക്കാറില്ല

    വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പറയുന്നതിൽ എത്രത്തോളം കാര്യമുണ്ട് എന്നാണ് നോക്കുന്നതെന്നും കഴിഞ്ഞ ദിവസം മാതൃഭൂമിക്ക് സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നിവിൻ പോളി പറഞ്ഞിരുന്നു. 'വിമർശിക്കാനായി എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകൾക്ക് ചെവികൊടുക്കാറില്ല. അഭിനയത്തിൽ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ... അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന പോസിറ്റീവായ നിർദേശങ്ങൾ, വിമർശനങ്ങൾ സ്വീകരിക്കാൻ മടികാണിക്കാറില്ല' എന്നാണ് സിനിമയ്ക്ക് ലഭിക്കുന്ന നെ​ഗറ്റീവ് കമന്റുകളോടുള്ള സമീപനത്തെ കുറിച്ച് നിവിൻ പോളി പറഞ്ഞത്.

    Read more about: aju varghese nivin pauly
    English summary
    'Criticism of the post about Nivin Pauly movie', actor aju varghese Reply To Netizens Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X