twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ചാക്കോച്ചൻ അന്നും ഇന്നും ചെറുപ്പം', ഞാൻ കന്നഡികയല്ല; ഭീമന്റെ കിന്നരി പറയുന്നു

    |

    മികച്ച പ്രതികരണവുമായി മുന്നേറുകയാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്‌റഫ് ഹംസ ഒരുക്കിയ ഭീമന്റെ വഴി. ചെമ്പന്‍ വിനോദ് ജോസ് ആണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ശ്യാമ പ്രസാദിന്റെ ഒരു ഞായറാഴ്ചയിലൂടെ മലയാളത്തില്‍ സാന്നിധ്യം അറിയിച്ച മേഘ തോമസ് ആണ് ചിത്രത്തിലെ കിന്നരി എന്ന നായികയെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മേഘ. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേഘ മനസ് തുറന്നത്.

    Also Read: 'ഞാൻ ഒറ്റയ്ക്കായി പോകുമോ എന്ന് മക്കൾ ഭയന്നിരുന്നു', വിവാഹജീവിതത്തിന്റെ ഒന്നാം വർഷത്തിൽ യമുന

    എന്റെ അച്ഛനും അമ്മയും മലയാളികളാണെങ്കിലും ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയിലാണ്. സ്‌കൂള്‍ കാലഘട്ടത്തിലൊക്കെ പാഠ്യേതര വിഷയങ്ങളിലൊക്കെ സജീവമായിരുന്നെങ്കിലും അഭിനേത്രിയാകണമെന്ന ചിന്തയൊന്നും അന്ന് ഉണ്ടായിരുന്നില്ല. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ കഴിഞ്ഞപ്പോള്‍ ഏകദേശം മൂന്നു മാസത്തോളം അവധിയുണ്ടായിരുന്നു. ആ സമയത്ത് അമ്മ പറഞ്ഞിട്ടാണ് ഒരു തിയറ്റര്‍ ഗ്രൂപ്പില്‍ ചേരുന്നത്. അഭിനയത്തിലേക്കുള്ള ആദ്യ പടി അതായിരുന്നു. എന്നാണ് മേഘ പറയുന്നത്.

    Also Read: 'ഇക്കര നിൽക്കുമ്പോൾ അക്കരെ പച്ച', സിദ്ധുവെന്താണ് ഇങ്ങനെയെന്ന് കുടുംബവിളക്ക് ആരാധകർ!

    ഭീമന്റെ വഴിയിലേക്ക് എത്തിയത് ഇങ്ങനെ

    'ഒരു ഞായറാഴ്ച'യിലെ മറ്റൊരു അഭിനേത്രിയായ സാലി ആ സിനിമ സംവിധായകന്‍ അഷ്‌റഫ് ഹംസയ്ക്കേ നിര്‍ദേശിച്ചിരുന്നു. ആ സിനിമ കണ്ടിട്ടാണ് അദ്ദേഹം എന്നെ ഭീമനിലേക്കു കാസ്റ്റ് ചെയ്യുന്നത് എന്നാണ് മേഘ പറയുന്നത്. എന്നാല്‍ ഈ വിവരങ്ങളൊക്കെ ഞാന്‍ അറിയുന്നത് ഷൂട്ടിങ് തുടങ്ങിയതിനു ശേഷം മാത്രമാണ്. സിനിമയ്ക്കു മുമ്പ് അദ്ദേഹത്തെ അറിയാമെങ്കിലും വ്യക്തിപരമായി അത്ര അടുത്തറിയാവുന്ന ആളൊന്നുമായിരുന്നില്ലെന്നും മേഘ പറയുന്നു. 2020 സെപ്റ്റംബറില്‍ അഷ്‌റഫ് ഹംസ എന്നെ വിളിച്ച് ഡിസംബറില്‍ ഫ്രീയായിരിക്കുമോ എന്നു ചോദിച്ചു. കോവിഡൊക്കെയായി പ്രത്യേകിച്ചു വര്‍ക്കുകളൊന്നും ഇല്ലാതെ ഇരിക്കുന്ന സമയത്താണ് അദ്ദേഹം വിളിക്കുന്നത്. വലിയൊരു പ്രതീക്ഷയായിരുന്നു ആ കോള്‍ എന്നാണ് മേഘ പറയുന്നു. എന്നാല്‍ പിന്നീടു കുറച്ചു കാലം ആശയവിനിമയം ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇതോടെ പ്രതീക്ഷയൊക്കെ ചെറുതായി അസ്തമിച്ചു തുടങ്ങിയിരുന്നുവെന്നും മേഘ പറയുന്നു.

    കുട്ടിക്കാലം മുതൽ ചാക്കോച്ചന്റെ ആരാധിക

    പക്ഷെ നവംബറില്‍ വിളി വന്നു. താന്‍ കഥ കേട്ടു. അതില്‍ ഭീമനും കിന്നരിയും തമ്മിലുള്ള വളരെ വൈകാരികമായൊരു ഫോണ്‍ സംഭാഷണം ഉണ്ടായിരുന്നു. അത് തന്നെ വല്ലാതെ സ്പര്‍ശിച്ചു. ചാക്കോച്ചനും ചെമ്പന്‍ വിനോദും ഗിരീഷ് ഗംഗാധരനുമൊക്കെ പ്രൊജക്റ്റിന്റെ ഭാഗമാണെന്നു അറിയുന്നത് അപ്പോഴാണെന്നും മേഘ ഓര്‍ക്കുന്നു. ചിത്രത്തിലെ തന്റെ നായകനായ കുഞ്ചാക്കോ ബോബനെക്കുറിച്ചും മേഘ മനസ് തുറക്കുന്നുണ്ട്. കുട്ടിക്കാലത്തെ തന്റെ ഹീറോയായിരുന്നു ചാക്കോച്ചന്‍ എന്നാണ് താരം പറയുന്നത്. എന്റെ കുട്ടികാലത്തൊക്കെ മലയാള സിനിമകള്‍ കാണാന്‍ ആശ്രയിച്ചിരുന്നത് ടെലിവിഷനെയാണ്. ശനിയാഴ്ചയും ഞായറാഴ്ച പള്ളി കഴിഞ്ഞുള്ള സമയത്തും ഒരേ സമയം രണ്ട് മലയാളം ചാനലുകള്‍ മാറ്റി മാറ്റി സിനിമ കാണുമായിരുന്നു. ആ സമയത്ത് ഞാന്‍ അനിയത്തിപ്രാവൊക്കെ കണ്ടിട്ടുണ്ട്. ചാക്കോച്ചന് അന്നും ഇന്നും ചെറുപ്പത്തിനൊരു കുറവും ഇല്ല എന്നതാണ് സത്യമെന്ന് കിന്നരി പറയുന്നു.

    കിന്നരിയും ഞാനും  തമ്മിൽ ബന്ധമില്ല

    പത്ത് ഇരുപത്തിയഞ്ചു കൊല്ലമായി ചലച്ചിത്രമേഖലയിലുള്ള ചാക്കോച്ചനെ പോലെ സീനിയറായിട്ടുള്ള ഒരു ആര്‍ട്ടിസ്റ്റിനോട് എങ്ങനെ ഇടപഴകും എന്നതില്‍ തനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ അദ്ദേഹം ആ ധാരണകളൊക്കെ തെറ്റിച്ചുവെന്നും വളരെ സിംപിളായ ഒരു അടിപൊളി മനുഷ്യനാണ് ചാക്കോച്ചനെന്നും മേഘ അഭിപ്രായപ്പെടുന്നു. കര്‍ണാടയില്‍ നിന്നുള്ള റെയില്‍വേ എന്‍ഞ്ചീനിയറുടെ വേഷമാണ് മേഖ ഭീമന്റെ വഴിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദ് കുറെക്കാലം ബെംഗളൂരില്‍ ജോലി ചെയ്തിട്ടുണ്ട്. അവിടെയുള്ള അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ പേരാണ് കിന്നരി എന്നും മേഘ അറിയിക്കുന്നു. എന്നാല്‍ സിനിമയിലെ കിന്നരിയും റിയല്‍ ലൈഫിലെ താനും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നും മേഘ പറുയുന്നു. പക്ഷേ ആ കഥാപാത്രം വ്യക്തിപരമായി എന്നെ സ്വാധീനിച്ചുവെന്നും മേഘ പറയുന്നു. .

    Recommended Video

    അനിയത്തിപ്രാവ് വേണ്ടെന്ന് വച്ച സിനിമയായിരുന്നെന്ന് കുഞ്ചാക്കോബോബൻ
    കന്നഡികയാണോ എന്ന് റിമ ചോദിച്ചിരുന്നു

    നടി റിമ കല്ലിങ്കല്‍ ഭീമന്റെ വഴിയുടെ നിര്‍മ്മതാക്കളില്‍ ഒരാളാണ്. ചിത്രം കണ്ട ശേഷം റിമയുടെ പ്രതികരണം എന്തായിരുന്നുവെന്നും മേഘ പങ്കുവെക്കുന്നുണ്ട്. സിനിമയുടെ പ്രിവ്യു ഷോയിലാണ് റിമ ആദ്യമായി എന്നെ കാണുന്നത്. പ്രിവ്യു കഴിഞ്ഞ് കാണുമ്പോള്‍ റിമ എന്നോട് ചോദിച്ചത് കര്‍ണാടകയില്‍ എവിടെയാണ് വീടെന്നാണ്. അത് എന്റെ കഥാപാത്രത്തിനു ലഭിച്ച വലിയൊരു അംഗീകാരമാണ് എന്നാണ് മേഘ പറയുന്നത്. സിനിമ കണ്ട പലരും താന്‍ ശരിക്കും കന്നഡികയാണെന്നു കരുതുന്നുണ്ടെന്നും താരം പറയുന്നു. ഞാന്‍ തന്നെയാണ് കിന്നരിക്കു ശബ്ദം നല്‍കിയിരിക്കുന്നതെന്നും താരം പറയുന്നു.

    Read more about: kunchacko boban
    English summary
    Bheemante Vazhi actress Megha Thomas Opens Up About Her Character and Kunchacko Boban
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X