For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത് നടി ഉർവശി'യാണെന്ന് ഭാ​ഗ്യലക്ഷ്മി

  |

  ഒരിക്കലും സിനിമയെ സ്നേഹിച്ച് അഭിനയം ആരംഭിച്ച നടിയായിരുന്നില്ല ഇന്ന് തെന്നിന്ത്യയൊട്ടാതെ അറിയപ്പെടുന്ന നടിയായി മാറിയ ഉർവശി. എന്നാൽ ഇന്ന് മലയാള സിനിമയിലെ ഉർവശിയോളെ മികച്ചതായി അഭിനയിക്കാൻ കഴിവുള്ള ഒരുനടി ഉണ്ടോയെന്നത് സംശയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞാണ് ഉർവശിയെന്നാണ് സിനിമയെ സ്നേഹിക്കുന്നവർ താരത്തെ പ്രശംസിച്ച് കൊണ്ട് പറയുന്നത്. കോമഡിയും ഇമോഷണല്‍ രംഗങ്ങളും തന്മയത്തോടെ അവതരിപ്പിക്കുന്ന 'ബോണ്‍ ആര്‍ട്ടിസ്റ്റ്' അതാണ് ഉര്‍വശി. 'ദി റിയല്‍ സൂപ്പര്‍ സ്റ്ററെ'ന്നും ഉര്‍വശിയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നുണ്ട്.

  Also Read: 'അറിയാതൊന്ന് നാക്ക് പിഴച്ചുപോയി', ചാക്കോച്ചന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ലക്ഷ്മി

  ഉര്‍വശിയുടെ അഭിനയമികവ്‌ കണ്ട്‌ മലയാളികൾ മാത്രമല്ല കന്നടക്കാരും തമിഴരും തെലുങ്കരും എല്ലാം കയ്യടിച്ചിട്ടുണ്ട്‌. അഭിനയത്തിലെ അനായാസതയായാലും സ്വാഭാവികതയായാലും നാടകീയതയായാലും എല്ലാം അതിന്‍റെ ഉഗ്രൻ ക്വാളിറ്റിയോടെ ഉര്‍വശിയിലുണ്ട്. ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ നായിക കഥാപാത്രങ്ങളുടെ ക്ളീഷേ അഭിനയ ശൈലിയെ പൊളിച്ചെഴുതിയ നടികൂടിയാണ് ഉര്‍വശി.

  Also Read: 'ഉണ്ണീടെ പടമല്ലേ... ലാലുവിനേയും കാണണം...', നെടുമുടി പറഞ്ഞതിനെ കുറിച്ച് ബി.ഉണ്ണികൃഷ്ണൻ

  ഉർവശിയുടെ ഒരു പ്രത്യേകത എന്തെന്നാൽ ഒരു മുൻനിര നായിക എന്ന ഇമേജ് ശ്രദ്ധിക്കാതെ തനിക്ക് വരുന്ന മികച്ച വേഷങ്ങൾ ചെയ്യുന്നുവെന്നതാണ്. പ്രതാപ കാലത്തുപോലും സഹനായികയെന്നോ നെഗറ്റീവ് കഥാപാത്രമെന്നോ നോക്കി റോളുകൾ ചെയ്യുന്ന പതിവ് അവർക്കില്ലായിരുന്നു നായക കഥാപാത്രം ആരെന്നതും അവർക്ക് വിഷയമായിരുന്നില്ല. നായികയായി കത്തി നിൽക്കുന്ന സമയത്താണ് തലയണമന്ത്രത്തിലെ സഹനായികാ വേഷം ഉർവശി ചെയ്‌തത്. ഒരുപക്ഷേ ഉർവശിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു തലയണമന്ത്രത്തിലെ കാഞ്ചന. കൂടാതെ സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിക്കുമ്പോൾ തന്നെ ജഗദീഷ്, സിദ്ദിഖ്, ജഗതി പോലുള്ളവരുടെ നായികയായും ഉർവശി സ്ക്രീനിലെത്തി.

  'ഞാന്‍ ജീവന്‍റെ ജീവനായി കൊണ്ടുനടക്കുന്ന വിലപിടിപ്പുള്ള സാധനങ്ങളാ ഇതിനുള്ളില്‍... ആര്‍ക്കും അതിന്‍റെ വില മനസിലാവില്ല... എനിക്കേ അറിയൂ...' 'കടിഞ്ഞൂല്‍ കല്യാണം' എന്ന സിനിമയിലെ ഹൃദയകുമാരിയെ ഇത്രയും ഒറിജിനാലിറ്റിയോടെ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ വേറൊരു നടിക്കും സാധിക്കില്ല... പെര്‍ഫെക്ഷന്‍റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ചയുമില്ലാത്ത അഭിനേത്രി കൂടിയാണ് ഉര്‍വശി... ഇമേജിന്‍റെ ഭാരം ഒട്ടുമില്ലാത്ത ഉര്‍വശിക്ക് തനിക്ക് കിട്ടുന്ന റോൾ അഭിനയ സാധ്യതയുള്ളതായിരിക്കണം എന്ന നിർബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപാരമായ അവരുടെ അഭിനയമികവിന്‍റെ അംഗീകാരം കൂടിയാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അഞ്ച് തവണ ഉര്‍വശിക്ക് ലഭിക്കാന്‍ കാരണമായത്. ഉർവശി നായികയായി അഭിനയിച്ച് ആദ്യമായി പുറത്ത് വന്ന ചിത്രം 1983ൽ കെ.ഭാഗ്യരാജ് സംവിധാനം ചെയ്‌ത 'മുന്താണൈ മുടിച്ച്' എന്ന തമിഴ് സിനിമയാണ്. കുറെ കാലം സിനിമാലോകത്ത് നിന്ന് വിട്ട് നിന്ന ശേഷം 'അച്ചുവിന്‍റെ അമ്മ'യിലെ തിരിച്ചുവരവിൽ തന്‍റെ കഴിവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉർവശി ഒരിക്കൽ കൂടി ഓർമപ്പെടുത്തി.

  2020 ഉർവശിയുടേതായിരുന്നു പുത്തംപുതുകാലെ മുതൽ സൂരരൈ പോട്ര് വരെയുള്ള സിനിമകളിൽ 2020ൽ ഉർവശി അഭിനയിച്ചിരുന്നു. ഈ സിനിമകളിലെയെല്ലാം ഉർവശിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഉർവശിക്ക് വേണ്ടി ഡബ്ബ് ചെയ്യുമ്പോഴുള്ള അനുഭവത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി. ഉർവശിയുടെ പ്രകടനങ്ങളെല്ലാം മികച്ചതായത് കൊണ്ട് വളരെ ചെറിയ എക്സ്പ്രഷൻ പോലും സംഭാഷണങ്ങളും ഉണ്ടാകുമെന്നതിനാൽ ഉർവശിക്കൊപ്പം എത്തിച്ചേരാൻ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നുവെന്നാണ് കൈമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഭാ​ഗ്യലക്ഷ്മി പറഞ്ഞത്.

  'മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകളിലേക്ക് അന്ന് മനപൂര്‍വ്വം വരാതിരുന്നതാണ്'

  മുഖത്ത് ഒരു സെക്കന്റിൽ മാത്രം വിവിധ ഭാവങ്ങളും ചിരിയും സങ്കടവും ചമ്മലുമെല്ലാം ഒരുപോലെ ഉർവശി കൊണ്ടുവരുമെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു. ഒപ്പം ലാൽ സലാം സിനിമയിൽ ഡബ്ബ് ചെയ്യാൻ പോയപ്പോഴുള്ള അനുഭവവും ഭാ​ഗ്യലക്ഷ്മി പങ്കുവെച്ചു. ഉർവശിക്ക് ഡബ്ബ് ചെയ്യാൻ പോയപ്പോൾ സിനിമയുടെ സംവിധായകൻ വേണു നാ​ഗവള്ളി പറഞ്ഞ ഡയലോ​ഗുകളും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. 'മോളൂ... എന്ന് വിളിച്ച് മാത്രമാണ് വേണു സർ സംസാരിക്കാറുള്ളത്... ലാൽ സലാം ഡബ്ബിങിനെത്തിയപ്പോൾ ചിത്രത്തിൽ ഉർവശി ആദ്യഭാ​ഗത്തിൽ കുസൃതി നിറഞ്ഞ പെൺക്കുട്ടിയായും രണ്ടാംഭാ​ഗത്തിൽ വളരെ ഒതുക്കമുള്ള പക്വതയാർന്ന പെൺകുട്ടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. വേണു സർ പറഞ്ഞു... ഉർവശിയുടെ ചിരി ചെറിയ കുപ്പിയിൽ കുഞ്ഞ് കല്ലുകൾ ഇട്ട് കുലുക്കുംപോലെയാണെന്നും അതേ മനോഹാരിത ഡബ്ബ് ചെയ്യുമ്പോൾ വരണമെന്നുമായിരുന്നു' ചില ഡയലോ​ഗുകൾ വലുതായി വാ തുറന്നല്ല ഉർവശി അവതരിപ്പിക്കാറ്. അതുകൊണ്ട് തന്നെ പൈലറ്റ് സീൻ കാണുമ്പോൾ മനസിലാകാറുണ്ടായിരുന്നില്ലെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു. അന്യഭാഷ നടിമാർക്ക് ഡബ്ബ് ചെയ്യുമ്പോൾ പല ഡയലോ​ഗുകളും അവരുടെ ഉച്ചാരണം ശരിയല്ലാത്തതിനാൽ ബുദ്ധിമുട്ടിയാണ് പറഞ്ഞിരുന്നതെന്നും അത് ഏറെ ദേഷ്യം തോന്നിപ്പിച്ചിരുന്നുവെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു. സിനിമയിൽ നിന്ന് ഒരിക്കലും മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും എല്ലാക്കാലത്തും തന്നെ ഏറ്റവും കൂടുതൽ കെയർ ചെയ്തിട്ടുള്ളത് സിനിമാക്കാരാണെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു.

  English summary
  Bigg Boss Malayalam Season 3 Fame Bhagyalakshmi open up about actress urvashi 'acting versatility
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X