സേതുരാമയ്യരുടെ വലംകൈയ്യായി അഞ്ചാം വരവിലും 'വിക്രം' ഒപ്പമുണ്ടാകും

പ്രഖ്യാപനം വന്നപ്പോൾ മുതൽ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് സിബിഐ 5. സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുമ്പോൾ സിബിഐ സീരിസ് ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്ത പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. നേരത്തെ പുറത്തിറങ്ങിയ നാല് ഭാ​​ഗങ്ങളിലും മമ്മൂട്ടിക്കൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരെ രസിപ്പിച്ച ജഗതി ശ്രീകുമാർ അ‍ഞ്ചാം ഭാ​ഗത്തിലും അഭിനയിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ എല്ലാവരും വിഷമിച്ചിരുന്നതും അഞ്ചാം തവണ കേസ് അന്വേഷിക്കാൻ സേതുരാമയ്യർ എത്തുമ്പോൾ ഒപ്പം വലംകൈയായി ജ​ഗതി ശ്രീകുമാറിന്റെ വിക്രം എന്ന കഥാപാത്രം ഉണ്ടാകില്ലല്ലോ എന്നതാണ്.

Recommended Video

CBI 5 ല്‍ ജഗതി മാസായി തിരിച്ചെത്തുന്നു, ജഗതിയെ കൊണ്ടുവന്നത് ഇക്ക | FilmiBeat Malayalam

Also Read: ഒരു കുട്ടിയെ പോലെ ഞാന്‍ പൊട്ടിക്കരഞ്ഞു! രണ്‍ബീറിന്റെ ശല്യം സഹിക്കാതെ കരഞ്ഞു പോയ അനുഷ്‌ക

സിബിഐ ഡയറി കുറിപ്പ് മുതലുള്ള എല്ലാ ഭാ​ഗങ്ങളിലും ജ​ഗതി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. വിക്രം എന്ന സിബിഐ ഉദ്യോ​ഗസ്ഥനായിരുന്നു ചിത്രത്തിൽ ജ​ഗതിയുടെ കഥാപാത്രം. മുകേഷാണ് മറ്റൊരു പ്രധാന കഥാപാത്രമായി നേരത്തെ പുറത്തിറങ്ങിയ നാല് സീരിസിലും ഉണ്ടായിരുന്നത്. ചാക്കോ എന്ന പൊലീസ് ഉദ്യോ​ഗസ്ഥാനായിട്ടാണ് മുകേഷ് അഭിനയിച്ചിരുന്നത്. 2012ൽ സംഭവിച്ച വാഹനാപകടത്തിൽ ജ​ഗതിക്ക് ​ഗുരുതരമായ പരിക്കേറ്റിരുന്നു. ശേഷം അദ്ദേഹം സിനിമകളിൽ‍ നിന്നും വിട്ടുനിൽക്കുകയാണ്. സംസാര ശേഷം, ചലനം എന്നിവയിലെല്ലാം ബുദ്ധിമുട്ടുകൾ തുടരുന്നതിനാലാണ് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് വർഷങ്ങളായി സിനിമയിൽ നിന്നും വിട്ട് നിൽക്കുന്നത്.

Also Read: നടന്‍ റഹ്മാന്റെ മകള്‍ റുസ്ത വിവാഹിതയായി; താരപുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും

ആറ് വർഷങ്ങൾക്ക് ശേഷം സീരിസിലെ അഞ്ചാം ഭാ​ഗം

വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയുടെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായ സിബിഐ കഥാപാത്രം തിരിച്ചെത്തുന്നത്. സിബിഐ സീരിസിലെ നാലാമത്തെ ചിത്രം പുറത്തിറങ്ങിയത് 2005ൽ ആയികരുന്നു. സിബിഐ 5 എന്ന ചിത്രം അടുത്ത വർഷമാണ് റിലീസ് എത്തുക. ജ​ഗതി ശ്രീകുമാറിന്റെ ആരോ​ഗ്യ സ്ഥിതികൾ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാകും അദ്ദേഹത്തെ രം​ഗങ്ങൾ ചിത്രീകരിക്കുക. മമ്മൂട്ടി അടക്കമുള്ള സിനിമയിലെ മറ്റ് അണിയറപ്രവർത്തകരുടേയും ആ​ഗ്ര​ഹപ്രകാരമാണ് ​ജ​ഗതി ശ്രീകുമാർ സിബിഐ 5ൽ ഭാ​ഗമാകുന്നത്. സിബിഐ 5 പുതിയ ചിത്രത്തിൽ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച സംവിധായകൻ കെ.മധുവും തിരക്കഥാകൃത്ത് എസ്എ.ൻ സ്വാമിയും സിബിഐയുടെ ചില രംഗങ്ങൾ ജഗതിയുടെ വീട്ടിൽ തന്നെ ചിത്രീകരിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.

വിക്രമായി ജ​ഗതി വേണമെന്നത് മമ്മൂട്ടിയുടെ ആ​ഗ്രഹം

എസ്എൻ സ്വാമി തിരക്കഥയെഴുതി കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ രഞ്ജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇതുവരെ ഒരു നടനും ഒരേ സിനിമയുടെ അഞ്ച് ഭാഗങ്ങളിൽ അഭിനയിച്ചിട്ടില്ല. ഈ നേട്ടവും സിബിഐ 5 റിലീസാകുന്നതോടെ മമ്മൂട്ടിക്ക് സ്വന്തമാകും. എല്ലാ സിബിഐ ചിത്രങ്ങളുടെ അവസാനം വരെ പ്രക്ഷകരെ സസ്പൻസിന്റെ മുൾമുനയിൽ നിർത്തി ചുരുളഴിയുന്ന രഹസ്യങ്ങളാണ് കാണാൻ കഴിയുന്നത്. ഇതുവരെ ഇറങ്ങിയ നാല് ചിത്രങ്ങളിലും അതുകൊണ്ട് തന്നെ ആവർത്തന വിരസത ഉണ്ടായിട്ടില്ല. സിബിഐ ചിത്രങ്ങൾ എല്ലാം തന്നെ വിജയവും നേടിയിട്ടുണ്ട്. മമ്മൂട്ടിക്ക് തമിഴ്നാട്ടിലടക്കം വലിയൊരു ആരാധക വൃന്ദം രൂപപ്പെട്ടതിന് പിന്നിലും സിബിഐ സീരിസിൽ പുറത്തിറങ്ങിയ സിനിമകളാണ്.

2022ൽ സിനിമ തിയേറ്ററുകളിൽ

കഴിഞ്ഞ ദിവസമാണ് ലിജോ ജോസ് പെല്ലിശ്ശേരി സിനിമ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി മമ്മൂട്ടി സിബിഐ സെറ്റിൽ ജോയിൻ ചെയ്തത്. സിബിഐ സീരിസിലെ സേതുരാമയ്യരുടെ മാസ് ബീജിയത്തിന്റെ അകടമ്പടിയോടെയാണ് മമ്മൂട്ടി സെറ്റിലേക്ക് എത്തുന്ന വീഡിയോകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോൾ പല മാറ്റങ്ങളും ചിത്രത്തിനുണ്ടാകും. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥരാണ് ഇക്കുറി ഉണ്ടാവുകയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയി ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.

Read more about: jagathy sreekumar mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X