twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'തെമ്മാടിത്തരം കാണിച്ച് വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല'

    |

    ചുരുളി എന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമ റിലീസായപ്പോൾ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നത് ചിത്രത്തിൽ അമിതമായി അസഭ്യമല്ലാത്ത ഭാഷാ പ്രയോ​ഗം നടന്നുവെന്നതാണ്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർ മാത്രം താൽപര്യമുണ്ടെങ്കിൽ കാണേണ്ട സിനിമയാണ് എന്നും ചുരുളി തുടങ്ങും മുമ്പ് എഴുതി കാണിക്കുന്നുണ്ട്. ജോജു ജോർജ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനും മുമ്പ് പത്തൊമ്പത് ദിവസം മാത്രം ചെലവഴിച്ച് ചിത്രീകരിച്ച സിനിമ കൂടിയായിരുന്നു ചുരുളി. ഒരു കാടും അവിടെ പുറംലോകവുമായി ബന്ധമില്ലാതെ ജിവിക്കുന്ന കുറേ മനുഷ്യരിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്.

    Also Read: 'എന്റെ ഹൃദയത്തിന്റെ വലിയ ഭാഗം നഷ്ടപ്പെട്ടു, അച്ഛൻ എനിക്കും അല്ലിക്കും തണലായിരുന്നു'

    ചുരുളി കണ്ടവർ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. ചിലർ അസഭ്യമായ ഭാഷാപ്രയോ​ഗത്തെ സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യമെന്നി വിശേഷിപ്പിച്ചപ്പോൾ മറ്റ് ചിലർ സംസ്കാരശൂന്യതയാണ് സിനിമയിൽ കാണുന്നത് എന്നാണ് പറഞ്ഞത്. ജോജു ജോർജ് അസഭ്യമായ ഡയലോ​ഗുകൾ പറയുന്ന സിനിമയിലെ ഭാ​ഗം വെട്ടിയെടുത്ത് വ്യാപകമായി സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ആ വീഡിയോ ക്ലിപ്പ് പ്രചരിക്കാൻ തുടങ്ങിയതോടെ കോൺ​​ഗ്രസ് പ്രവർത്തകരടക്കം ജോജുവിന് എഥിരെ നടപടി ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരുന്നു.

    Also Read: 'ഷാരൂഖ് ഖാൻ മുതൽ പ്രീതി സിന്റ വരെ', വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ പിറന്ന താരങ്ങൾ

    ജോജുവിനെതിരെ വാളെടുക്കേണ്ടതില്ല

    ജോജുവിന് എതിരെ മാത്രം രോഷപ്രകടനം നടത്തുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് യുവസംവിധായകൻ അഖിൽ മാരാർ. ജോജുവിന്റെ സിനിമ അല്ല ചുരുളിയെന്നും വിചാരണ ചെയ്യേണ്ടത് സിനിമയുടെ സംവിധായകനെയാണെന്നുമാണ് അഖിൽ മാരാർ സിനിമ കണ്ടശേഷം സോഷ്യൽമീഡിയയിൽ കുറിച്ചത്. സദയത്തില്‍ അഭിനയിച്ച ലാലേട്ടനെ കൊലപാതകിയായി മാത്രമെ നിങ്ങൾ കാണുന്നുള്ളോയെന്നും മൃഗായ സിനിമയിലെ വാറുണ്ണിയെ പോലെ സ്ത്രീകളെ പ്രാപിച്ച് നടക്കുന്ന ആള്‍ ആണ് മമ്മൂക്ക എന്ന് തോന്നുന്നുണ്ടോയെന്നും അഖിൽ ചുരുളിയിൽ അഭിനയിച്ചതിന്റെ പേരിൽ ജോജുവിനെ കുരിശിൽ തറക്കാൻ കാത്തുനിൽക്കുന്നവരോടായി ചോദിച്ചു.

    വിചാരണ ചെയ്യേണ്ടത് സംവിധായകനെ

    'കഴിഞ്ഞ ദിവസം ഇറങ്ങിയ ചുരുളി സിനിമ സൃഷ്ടിക്കുന്ന അപകടം ഏറെ വലുതാണ്. പാഠ പുസ്തകത്തിലെ എഴുത്തുകള്‍ ഓര്‍ക്കാത്ത നമ്മളില്‍ പലരും ഇടഞ്ഞ കൊമ്പന്റെ കൃഷ്മണിയില്‍ തോട്ടി കയറ്റി കളിക്കല്ലേ എന്ന് പറയും. വെറുതെ ആണെങ്കിലും പോ മോനെ ദിനേശാ എന്നും ചുമ്മാ എന്നും ശംഭോ മഹാദേവ എന്നും പറയും. ആ സ്ഥാനത്ത് കുട്ടികള്‍ ഇനി മുതല്‍ കു…,പൂ മോനെ..,താ…,അമ്മേടെ പൂ… എന്നൊക്കെ വിളിച്ച് ജീവിക്കുന്നത് കേള്‍ക്കേണ്ടി വരും. സിനിമ എന്നത് എഴുത്തുകാരന്റെയും സംവിധായകന്റെയും കല ആണ്. അതിലെ സംഭാഷണങ്ങള്‍ പറഞ്ഞു എന്നതിന്റെ പേരില്‍ ആരോപണം ഒരു നടന്റെ മേല്‍ ചുമത്തുന്ന രീതിയോട് യോജിപ്പില്ല. ചുരുളി സിനിമയിലെ എല്ലാ കഥാപാത്രങ്ങളും പൂര തെറിയാണ് വിളിക്കുന്നത്. അതിലെ 15 മിനിറ്റ് രംഗത്ത് അഭിനയിച്ച ജോജുവിന്റെ സിനിമ അല്ല ചുരുളി. വിചാരണ ചെയ്യേണ്ടത് സംവിധായകനെ ആണ്. യാതൊരു മൂല്യങ്ങളും ഇല്ലാത്ത ഒരെഴുത്തുകാരനെ സംഘികളെ എതിര്‍ക്കാന്‍ വേണ്ടി അവാര്‍ഡ് കൊടുത്തുപോകുമ്പോള്‍ ഇവനൊക്കെ നശിപ്പിക്കുന്നത് നിങ്ങളുടെ ഉള്‍പ്പെടെ കുട്ടികളുടെ ഭാവിയെ ആണ്. ഇവര്‍ നാളെയില്‍ അച്ഛന്‍ മകളെ സെക്സ് ചെയ്യുന്ന കാലത്തെ കുറിച്ചും മകന്‍ അമ്മയെ ചെയ്യുന്ന കാലത്തെ കുറിച്ചും എഴുതും സിനിമ എടുക്കും.

    Recommended Video

    സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ചുരുളിയുടെ ആത്മാവ് നഷ്ടമാകും- Vinay Forrt
    അഖിലിനെതിരേയും വിമർശനം

    മനുഷ്യന്‍ എല്ലാ മൃഗങ്ങളെയും പോലെ വികാരമുള്ള ജീവിയാണെന്നും അച്ഛന്‍ അമ്മ ഇതൊക്കെ നമ്മുടെ സൃഷ്ട്ടിയാണെന്നും മറുവാധവും ഇവര്‍ ഉയര്‍ത്തും. പുകവലി കാന്‍സറിന് കാരണമാകും എന്ന് വെണ്ടക്ക അക്ഷരത്തില്‍ എഴുതി വെച്ചേക്കുന്നത് കൊണ്ട് അതാരും വാങ്ങി ഉപയോഗിക്കുന്നില്ല എന്ന പോലെ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണല്ലോ അത് നോക്കി കണ്ടാല്‍ പോരെ എന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ല. എന്റെ സിനിമ ഞാന്‍ എനിക് വേണ്ടി എടുക്കുന്നതാണ് എന്ന സംവിധായകന്റെ വാദത്തിനും പ്രസക്തി ഇല്ല. അങ്ങനെ എങ്കില്‍ സിനിമ എടുത്ത് വീട്ടില്‍ ഇരുന്നുകൊണ്ട് കാണുക സ്വയം ആസ്വദിക്കുക. സമൂഹത്തെ സിനിമ കൊണ്ട് ഉദ്ധരിപ്പില്ലെങ്കിലും നശിപ്പിക്കരുത്. എന്തെന്നാല്‍ നിങ്ങള്‍ ഇല്ലാതാക്കുന്നത് സമൂഹത്തെ മാത്രമല്ല സിനിമ എന്ന മഹത്തായ കലാ സൃഷ്ടി കൂടിയാണ്. പ്രഗത്ഭരായ കുറെ മനുഷ്യര്‍ ഇവിടെ മഹത്തായ സൃഷ്ടികള്‍ സമ്മാനിച്ചത് കൊണ്ടാണ് സിനിമയ്ക്ക് ഇവിടെ മൂല്യം ഉണ്ടായത് കാണാന്‍ ആളുണ്ടായത്. അത് ഇല്ലാതാക്കരുത്. തെമ്മാടിത്തരം കാണിച്ചുവെച്ചിട്ട് കലാമൂല്യം എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല' അഖിൽ മാരാർ കുറിച്ചു. സിനിമയെ വിമർശിച്ച് കുറിപ്പ് പങ്കുവെച്ചതിന്റെ പേരിൽ അഖിനലിന് നേരെയും അസഭ്യമായ കമന്റുകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ഒരു താത്വിക അവലോകനമാണ് അഖിൽ മാരാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ.

    Read more about: lijo jose pellissery
    English summary
    churuli movie issue; director akhil marar criticised director lijo jose pellissery
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X